നീഹാരം 2 [കാളിദാസൻ] 250

പക്ഷെ അത് ആരെന്ന് ചോദിച്ചില്ല. പകരം ഇതൊക്കെ ആരാ വരച്ചേ എന്ന് ചോദിച്ചു..

അവന് അങ്ങനെ ചില പ്രാന്തൊക്കെയുണ്ട്.
പണ്ട് കോളേജിലിൽ പഠിച്ചിരുന്നപ്പോൾ രാഷ്ട്രീയം തലക്ക് പിടിച്ചു നടന്ന കാലത്ത് വരച്ചു വെച്ചതാ അതൊക്കെ..
വലിയ രാഷ്ട്രീയ പ്രേവർത്തകനൊക്കെയായിരുന്നു. അതു കൊണ്ടുതന്നെ ഉണ്ടാക്കി കൂട്ടിയ പുകിലൊന്നും ചെറുതല്ല.

ശ്രീ….ദേ ചായ്യെടുത്തു വെച്ചേക്കുന്നു.. അമ്മൂനേം കൂട്ടി വാ..

അമ്മ താഴെ നിന്നും വിളിച്ചപ്പോൾ ഞങ്ങൾ ആ ചർച്ച നിർത്തി താഴെക്കിറങ്ങി.

ഞങ്ങൾ ചായേം കുടിച്ചു നിന്നപ്പോഴാണ് മുറ്റത്തൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്.

അത് കേട്ടതും അമ്മ പറഞ്ഞു അത് ഹരിയാവുമെന്ന്..

പുള്ളിയാണ് എന്നറിഞ്ഞതും എന്തോ.. ഹൃദയമിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു..
പുള്ളിയെ ആദ്യമായി കാണുവല്ലേ.. അതും പുള്ളിയുടെ വീട്ടിൽ വെച്..
എന്തോപോലെ തോന്നി…

പക്ഷെ ആ കയറി വന്നായാളുടെ മുഖം കണ്ടതും സത്യത്തിൽ ഞാൻ നടുങ്ങിപ്പോയി.. അന്ന് സ്കൂട്ടറിൽ വന്നിടിച്ചയാളായിരുന്നുവത്.. ദൈവമേ.. ഇങ്ങേരാണോ.. ഹരി…

==============================

വണ്ടി കോംപാണ്ടിന്റെ അകത്തേക്ക് കേറ്റി നിർത്തി.ഇറങ്ങുമ്പോൾ മുറ്റത്തൊരു വൈറ്റ് കളർ ഹോണ്ട സിറ്റി കിടക്കുന്നുണ്ടായിരുന്നു.

ഇതാരപ്പാ പെട്ടെന്നൊരു അഥിതി യെന്നും ആലോചിച്ചു ഞാൻ അകത്തേക്ക് കേറി ചെല്ലുമ്പോൾ

ലിവിങ് റൂമിൽ ശിവേട്ടൻ ഉണ്ടായിരുന്നു. പള്ളിയോട് സംസാരിച്ചിരുന്ന ശിവേട്ടന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ.
പുള്ളിയുടെ അടുത്തായി ഒരു സ്ത്രീയും ഇരിപ്പുണ്ടായിരുന്നു. പുള്ളിയുടെ ഭാര്യ യായിരിക്കും എന്നു ഞാൻ ഊഹിച്ചു.

ഞാൻ അവരെ നോക്കിയൊന്ന് ചിരിച്ചു. ആരാണ് എന്നൊന്നും അറിയില്ലയെങ്കിലും നമ്മുടെ വീട്ടിൽ വന്ന അഥിതിയല്ലേ..

എന്നെ കണ്ടതും അവരെല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുവാണ്.

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.