നീഹാരം 2 [കാളിദാസൻ] 250

Views : 19430

ടോറസിൽ മണ്ണടിക്കാനുള്ള വർക്ക് കിട്ടിയതിനാൽ അതിന്റെ കുറച്ചു കാര്യങ്ങൾ ശ്യാമിനെ ഏൽപ്പിച്ചിട്ടാണ് പോന്നത്..

എടാ.. ലോഡ് എണ്ണാതെ നീ ആരെ വായെ.. നോക്കി നിൽക്കായിരുന്നെടാ…

ഞാൻ പോരുമ്പോൾ തന്നെ 8 ലോഡ് അടിച്ചിട്ടുണ്ടല്ലോ.. പിന്നെ ഇപ്പൊ പന്ത്രണ്ടേ ആയുള്ളൂ.. എന്നൊക്കെ പറഞ്ഞാൽ എങ്ങനാ..

എടാ.. വവ്വാലിനുണ്ടായവനെ.. നീ ആരെടെ എവിടേക്ക് നോക്കി നിക്കെയിരുന്ന്..

കോട്ടയത്തേക്കുള്ള യാത്രയിൽ വണ്ടിയോടിക്കുന്ന കൂട്ടത്തിൽ ശ്യാമിനെയും തെറിപറഞ് പോന്നപ്പോഴായിരുന്നു ഒരു വളവ് തിരിഞ്ഞതും ഒരു സ്കൂട്ടരുകാരിയുടെ വരവ് . ഫോണിൽ ശ്രെദ്ധിച് വണ്ടിയോടിച്ചിരുന്നത് കൊണ്ടവളുടെ വരവ് ഞാൻ കണ്ടില്ല. പക്ഷെ അവളുടെ ആയുസ്സിന്റെ ബലം കൊണ്ടാണോ എന്തോ ആ സ്കൂട്ടറുകാരി വേഗം വണ്ടി വെട്ടിച്ചു..

പക്ഷെ അത് അതിലും വല്യ പണിയായി..

വണ്ടി വെട്ടിച്ചതും നിയന്ത്രണം വിട്ട് അവളും അവളുടെ വണ്ടിയും ഒരു കുറ്റിക്കാട്ടിലേക്കാണ് കേറിപോയത്.

അത് കണ്ടതും ഞാനും എങ്ങനെയോ വണ്ടി ചവുട്ടി നിർത്തി വേഗം തന്നെയിറങ്ങി ചെല്ലുമ്പോഴേക്കും അവളും റിലേ പോയ മാതിരി തലയിലും മേത്തും ചുറ്റി പിടിച്ച വള്ളിയും പറിച്ചു മാറ്റികൊണ്ട് റോഡിലേക്ക് കേറുവായിരുന്നു.

ദൈവമേ.. ഇവൾടെ കിളി പോയ…

അവള് റോഡിൽ ഇറങ്ങി നിന്ന ശേഷം ആകാശമൊക്കെ നോക്കുന്നതു കണ്ടതും ഞാൻ മനസ്സിൽ പറഞ്ഞു.

എവിടെ നോക്കിയാടോ.. വരുന്നേ…

ഞാൻ അവൾക്കൊന്നും പറ്റിയില്ലല്ലോ എന്ന് ചോദിക്കാൻ വന്നതും എന്നെ നോക്കിയോരലർച്ചയായിരുന്നു ആ പിശാശ്..

പിന്നെയും നിന്ന് തുള്ളുന്നുണ്ടവൾ. ഞാനൊരു സോറി പറയാൻ ഒക്കെ പോയതായിരുന്നു.. പക്ഷെ എന്തോ.. ഈ കുട്ടി തേവാങ്കിന്റെ കാട്ടായം കണ്ടിട്ട് പറയാൻ എന്തോ ഒരു മടി..
പിന്നെയവൾക്ക് പുറമെ പരിക്കൊന്നും കാണാൻ ഇല്ല. ഇനി വണ്ടിക്ക് വല്ലതും പറ്റിയിട്ടുണ്ടാവോ ആവോ..

ഡോ.. കെടന്ന് തുള്ളൊന്നും വേണ്ട… തനിക്ക് ഒന്നും പറ്റിയൊന്നുമില്ലല്ലോ… ഇങ്ങനെ വെറുതെ കിടന്നു തുള്ളാൻ..

ഞാനും ഒട്ടും വിട്ടുകൊടുക്കാൻ നിന്നില്ല..

Recent Stories

The Author

കാളിദാസൻ

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ 🤗😍. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു 😁😜.
    സസ്നേഹം ഗോപുമോൻ ❣️😁

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com