നീഹാരം 2 [കാളിദാസൻ] 250

എഴുന്നേറ്റു പോടീ.. അവിടുന്നെന്നും പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതൊരു ഒറ്റ പോക്കായിരുന്നു പുള്ളിക്കാരി..

ഉറക്കം പോയ ദേഷ്യത്തിന് ഞാൻ മുടിയും പിച്ചിപ്പറിച്ചോട് കട്ടിലിൽ നിന്നിറങ്ങി ബാത്റൂമിലേക്ക് നടന്നു..

അങ്ങനെ ഒന്നര മണിക്കൂറിനുള്ളിൽ കുളിയും തേവരോം ഒക്കെ കഴിഞ്ഞിറങ്ങി.

ഒരു ഗ്രീൻ കളർ കുർത്തയായിരുന്നു വേഷം.
കണ്ണാടിയിലൊക്കെ നോക്കി സുന്ദരിയാണെന്ന് സ്വയം ഉറപ്പുവരുത്തി.
എന്തായാലും ഒരു വഴിക്ക് പൊവ്വല്ലേ.. അപ്പൊ മെനക്ക് തന്നെ പോണോലോ… ഏത്..

താഴേക്ക് ചെല്ലുമ്പോൾ അച്ഛൻ ഹാളിൽ ടീവിയിൽ ന്യൂസും വെച്ചിട്ട് അത് ശ്രെദ്ധിക്കാതെ പേപ്പറും വായിച്ചിരിപ്പുണ്ട്.

എങ്കിൽ പിന്നെയത് ഓഫ് ചെയ്ത് വെച്ചൂടെ..
ഓഹ് ചിലപ്പോൾ വാർത്ത കേൾക്കുന്നുണ്ടാവും.. ഒരേ സമയം രണ്ടു വാർത്തകൾ അറിയുന്നു..
ഓഹ് ഈ അച്ഛൻ ഒരു കില്ലാടി തന്നെയെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഡെയിനിങ് ടേബിളിൽ വെച്ചിരുന്ന കാസ്ട്രോൾ തുറന്ന് അതിൽ നിന്നും ചൂട് ഇഡലിയും സാമ്പാറും കഴിച്ചു.

അങ്ങനെ ഒടുവിൽ ഞങ്ങൾ യാത്ര തുടങ്ങി..
മീനു ഉണ്ടായിരുന്നേൽ അവളേം കൂട്ടായിരുന്നു.. അവൾക്ക് ഹോസ്റ്റലിൽ പോകാൻ കണ്ട സമയം.

ഒരു ടൌൺ ഹാളിൽ വെച്ചായിരുന്നു കല്യാണം. അത്യാവശ്യം ആളുകൾ ഒക്കെ ഉണ്ടായിരുന്നു..

അതിനിടയ്ക്കാണ് അച്ഛൻ വേറൊരു കാര്യം കൂടി പറഞ്ഞത്. അന്ന് പെണ്ണ് കാണാൻ വരാനിരുന്ന ചെക്കന്റെ വീട്ടുകാർക്കും ഉണ്ട് ഈ കല്യാണമെന്ന്..

ഓഹ് അപ്പൊ വെറുതെയല്ല.. എന്നെ നിർബന്ധിച്ചു കൊണ്ട് വന്നത് അല്ലെ അമ്മേ…

നീ.. ഇങ്ങനെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കൊന്നും വേണ്ട…

അവരുടെ വീട്ടിൽ ഒന്നു കേറുന്നതിന് എന്താ..

ഏഹ്. നമ്മള് ഇനി അവരുടെ വീട്ടിലും
പോണുണ്ടോ..

ആ.. ഒണ്ട്..
അന്ന് ആ കൊച്ചന് എന്തോ തിരക്ക് ഒക്കെ വന്നോണ്ടല്ലേ.. അന്ന് വരാൻ പറ്റാതിരുന്നത്‌..

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.