നീഹാരം 2 [കാളിദാസൻ] 250

Views : 19430

അവളോട് പോയി പണിനോക്കാൻ പറഞ്ഞു .

അങ്ങനെ അവളുമായി തല്ലുകൂടിക്കൊണ്ടിരുന്നപ്പോഴാണ് അടുത്ത കുരിശ് വന്നു കേറിയത് .
ബുള്ളറ്റിന്റെ ശബ്‍ദം കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചു അത് ശിവേട്ടൻ തന്നെയാവുമെന്ന് .

ഇനി കാലത്തേ ..ഇങ്ങേരുടെ വായിൽ ഇരിക്കുന്നതും കൂടി കേൾക്കണോലോ എന്നോർത്തപ്പോൾ കൈയിൽ ഇരുന്ന പാൽചായ കുടിക്കാനുള്ള മൂടും പോയി.

എന്നാലും ഒറ്റവലിക്കത് അകത്താക്കി . തെറി കേൾക്കാനുള്ള എനർജി കിട്ടട്ടെ …

പണ്ടാരം തൊണ്ട പൊള്ളിപ്പോയി .. ഈ പിശാശിന് ഇതൊന്ന് ആറ്റിയിട്ട് കൊണ്ടോന്നാൽ പോരായിരുന്നോയെന്നൊന്ന് മനസ്സിൽ ചിന്തിച്ചെങ്കിലും അവളോട് പറഞ്ഞില്ല . ഇനി അവളുടെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ വയ്യാത്തത് കൊണ്ട് മാത്രം ഞാൻ മൗനം പാലിച്ചു .

വളർന്ന് പോത്തുപോലായ് ഇല്ലേ ഞാൻ പുളിവടി വെട്ടിയടിച്ചേനെ …
വൃത്തികേട് കാട്ടുന്നതിനും ഒരതിരുണ്ട് . നീ കൂടി സമ്മതിച്ചട്ടല്ലെടാ ..ഞാൻ അവരോട് വാക്ക് പറഞ്ഞത് . ഇപ്പൊ ഞാനാരായ് ..

പുള്ളി ബൈക്ക് സാൻഡിലിൽ വെച്ചിറങ്ങിയതും എന്റെ നേർക്ക് കത്തിക്കേറി .

ഡി ..ശിവേട്ടന് ചായയെടുക്ക് .

എനിക്ക് ചായേം ഒന്നും വേണ്ട നിന്നോട് നാല് വർത്താനം പറഞ്ഞിട്ട് പോകാനാ ..വന്നത് . അല്ലാണ്ട് നിന്റെ സൽക്കാരം ശ്രീകരിക്കാനല്ല .

പുള്ളി വിടുന്ന ലക്ഷണമില്ല . നിന്ന് തുള്ളുകയാണ് കക്ഷി .
ഞാൻ ശ്രീയോട് ഒന്നൂടെ പറഞ്ഞു ചായയെടുക്കാൻ .

അത് കണ്ടതും പുള്ളിയെന്നെ തറപ്പിച്ചു നോക്കുന്നുണ്ട് .
ശ്രീ അകത്തേക്ക് കേറിപ്പോയതും ഞാൻ ശിവേട്ടനോടിങ്ങു വന്നേ എന്നും പറഞ് പുള്ളിയെയും വലിച്ചോണ്ട് ഗേറ്റിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

എന്റെ പൊന്ന് ശിവേട്ടാ .. എനിക്ക് പറയാനുള്ളത് ആദ്യം നിങ്ങളൊന്ന് കേൾക്ക് .എന്നിട്ട് വേണേൽ എന്താന്ന് വെച്ചാൽ പറഞ്ഞോ ..

എനിക്ക് നിന്റെ ന്യായങ്ങളൊന്നും കേൾക്കണ്ട . ഇനി നീയായ്‌ നിന്റെ പാടായ് .നീ പെണ്ണ് കേട്ടെ ..കേട്ടതിരിക്കേ ..എന്തോന്ന് വെച്ചാൽ ചെയ്തോ ..ഞാനില്ല ഇനിയി വക പരുപാടിക്ക്.

ഓഹ് .എന്റെ പൊന്ന് മനുഷ്യ ..ആദ്യം എനിക്ക് പറയാനുള്ളതൊന്ന് കേൾക്കാനുള്ള മനസ്സ് കാണിക്ക് . ശ്രീയും അമ്മയും അറിയാൻ പാടില്ല .. അതോണ്ടാ ..അവൾടെ മുന്നിൽ വെച് പറയാതിരുന്നത് .

Recent Stories

The Author

കാളിദാസൻ

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ 🤗😍. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു 😁😜.
    സസ്നേഹം ഗോപുമോൻ ❣️😁

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com