നന്ദന 4 [ Rivana ] 113

“ ഹേയ് നന്ദ കരയല്ലേ എനിക്കും നല്ല വിഷമം ഉണ്ട് നിന്നെ പിരിഞ്ഞ്‌ പോകുന്നതിൽ, എനിക്കോ നിനക്കോ അതിന് ഒന്നും ചെയ്യാൻ ആവില്ലല്ലോ. എന്തായാലും ഞാൻ ഇപ്പൊ അല്ലല്ലോ പോകുന്നത് എക്സാം ഒക്കെ കഴിഞ്ഞു ഒരു ഏപ്രിൽ മെയ്യിൽ ഒക്കെയല്ലേ പോകു. ഇനിയും രണ്ട് മൂന്ന് മാസം ഉണ്ടാവല്ലോ നിന്റെ കൂടെ “ എന്റെ കണ്ണ് നിറയുന്നത് കണ്ടവൾ പറഞ്ഞു.

“ എന്നാലും നീ പോവാന്ന് പറയുന്നത് കേട്ടപ്പോ എനിക്ക്സഹിക്കാനായില്ല അതാ “ ഞാൻ കണ്ണ് തുടച്ചു കൊണ്ടവളോട് പറഞ്ഞു.

അവൾ അങ്ങനെ പറഞ്ഞതോട് കൂടെ എനിക്ക് പഴയത് പോലെ സന്തോഷത്തോടെ നടക്കാൻ പറ്റാതെയായി. എന്തോ എന്നിൽ നിന്നും അടർന്ന് ഇല്ലാതെ ആകുന്ന പോലെയാണ് എനിക്ക് തോന്നി തുടങ്ങിയത്.

എന്നിരുന്നാലും ഞാൻ ഇതൊന്നും പുറത്തേക്ക് പ്രകടിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. അവളോട് ഞാൻ സന്തോഷത്തോടെ ഇടപഴകാൻ ശ്രമിച്ചു.

ഞാൻ ഇതെല്ലാം അച്ഛനോട് പറഞ്ഞിരുന്നു. അന്ന് ഞാൻ അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞു. അവൾ പോകുന്നതിൽ എനിക്ക് അത്രയും വിഷമം ഉണ്ടായിരുന്നു.

പക്ഷെ അച്ഛൻ എന്നോട് പറഞ്ഞ ചില വാക്കുകൾ ഉണ്ടായിരുന്നു. എന്റെ മുന്നോട്ട് ഉള്ള ജീവിതത്തിന് ഉപകരം ആയേക്കാവുന്ന വാക്കുകളും സത്യങ്ങളും.

“ നന്ദൂട്ടി അച്ഛൻ മോൾക്ക് ഒരു കാര്യം പറഞ്ഞു തരാം അതെപ്പോഴും മനസ്സിൽ ഉണ്ടേൽ നമ്മുടെ യാഥാർഥ്യങ്ങളെ മനസിലാക്കിയെടുക്കാൻ സാധിക്കും അത് പോലെ ഈ വിഷമങ്ങൾ മാറ്റി നിർത്താനും അതിൽ നിന്നും കര കയറാനും സാധിക്കും.

ഞാൻ പറഞ്ഞു വരുന്നത് എന്തെന്ന് വച്ചാൽ,
ഒരിക്കെ നമ്മൾ ജീവനോളം സ്നേഹിച്ചവരും ഇഷ്ട്ടപെട്ടവരും നമ്മുടെ ജീവിതത്തിൽ നിന്നും പല ഇടങ്ങളിലേക്കും പോകേണ്ടതായി വരും. അത് ആര് എന്ത് എങ്ങനെ എപ്പോ എന്നൊന്നുമില്ല ദൈവം നിശ്ചയിക്കുന്ന സമയത്ത് അവർ നമ്മുടെ ജീവിതത്തിൽ നിന്നും പോയിട്ടുണ്ടാകും. പക്ഷെ അവർ പോയതും ആലോചിച്ചു നമ്മൾ അവരെ തന്നെ ഓർത്ത് ജീവിച്ചാൽ നമ്മുടെ മുന്നോട്ടുള്ള ജീവിതം മുമ്പുള്ളത് പോലെ സന്തോഷത്തോടെയോ സമാധാനത്തോടെയോ കൊണ്ട് പോകാൻ സാധിക്കില്ല.

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ?

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന ???

  9. അപരിചിതൻ

    റിവൂസ്…??

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  10. ?

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…?✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?

    1. ഒരേ വേവ് ലെങ്താ ?

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

Comments are closed.