നന്ദന 4 [ Rivana ] 113

ആ പത്ത് ദിവസത്തെ വെക്കേഷൻ കഴിഞ്ഞത് പോലും അറിഞ്ഞില്ല, പെട്ടെന്ന് എല്ലാം തീർന്നത് പോലെ. വീണ്ടും സ്കൂളിലേക്കു പോകാൻ തുടങ്ങി. പതിവ് പോലെ ക്ലാസുകളും പഠിപ്പുമായി മുന്നോട്ട് പോകാൻ തുടങ്ങി.

സ്കൂൾ തുടങ്ങിയതോടെ റോയിയെ ഇന്റർവെൽ ടൈമിലോ ലഞ്ചിന്റെ ടൈമിലോ മാത്രം കാണാൻ തുടങ്ങി. കാണുമ്പോഴെല്ലാം അവൻ എന്റെ അടുത്ത് വന്ന് സംസാരിക്കൊക്കെ ചെയ്യും. ഞാൻ അങ്ങോട്ട് ചെന്ന് സംസാരിക്കില്ലേലും ഒരു പുഞ്ചിരി നൽകും.

സ്കൂളിലെ ഓരോ ദിവസങ്ങളും വലിയ സംഭവ ബഹുലങ്ങൾ ഒന്നും ഇല്ലാതെ പോയി കൊണ്ടിരുന്നു. ആ ഇടക്കാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നതായ ഒരു കാര്യം റംഷി വന്ന് പറയുന്നത്.

ഇന്റർവെൽ സമയത്താണ് അവളാ കാര്യം എന്നോട് പറയുന്നത്.

“ നന്ദ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു “

“ മ്മ്, എന്താ “

“ ഞാൻ ഈ കൊല്ലം കൂടിയേ ഇവിടെ ഉണ്ടാവൂ, അത് കഴിഞ്ഞു ഇവിടുന്ന് പോകും “

“ എന്ത് പറ്റി റംഷി ഇവിടെന്ന് പോകാൻ കാരണം “

“ ഉപ്പാക്ക് ട്രാൻസ്ഫർ കിട്ടി ചെന്നെയിലേക്ക്, ഉപ്പ അടുത്ത മാസം ചെന്നെയിലേക്ക് പോകും. പക്ഷെ ഞങ്ങൾ കൊല്ല പരീക്ഷ കഴിഞ്ഞേ പോവുന്നുള്ളു “

“ റംഷി നീ കാര്യമായിട്ട് തന്നെയാണോ ഇത് പറയുന്നത് “

“ ആടി ഞാൻ പറഞ്ഞത് സത്യമാ ഇന്നലെ ഉമ്മയാ എന്നോട് ഇതെല്ലം പറഞ്ഞേ. ഉപ്പ ആദ്യം അങ്ങോട്ട് പോകും എന്നിട്ട് താമസവും കാര്യങ്ങളും ഒക്കെ ഞങ്ങൾ വരുന്നതിന് മുൻപ് റെഡിയാക്കും എന്നൊക്കെയാണ് ഉമ്മ പറഞ്ഞത് “

“ ഡി റംഷി നീ കൂടെ പോയാൽ എനിക്ക് പിന്നേ ആരാടി ഉള്ളത്, എന്റെ ബെസ്റ്റ്‌ ഫ്രണ്ട് നീയല്ലേ “

“ എനിക്കും നിന്നെവിട്ട് പോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പക്ഷെ എല്ലാവരും പോകുമ്പോ എനിക്കും പോയല്ലേ ഒക്കൂ എനിക്കിവിടെ ഒറ്റക്ക് നിക്കാനാവില്ലല്ലോ “

സത്യം പറഞ്ഞ അവൾ പോവാണ് എന്നറിഞ്ഞതോടെ എനിക്ക് കരച്ചിൽ വരാൻ തുടങ്ങി. മൂന്നാം ക്ലാസ് മുതലുള്ള കൂട്ടാണ് ഞങ്ങൾ. ഇത്രയും നാൾ എല്ലാം ഷെയർ ചെയ്തിരുന്ന ഒരു ബെസ്റ്റ്‌ ഫ്രണ്ട് എന്നെ വിട്ട് പോവാണ് എന്നറിഞ്ഞതോടെ സഹിക്കാനായില്ല.

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ?

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന ???

  9. അപരിചിതൻ

    റിവൂസ്…??

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  10. ?

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…?✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?

    1. ഒരേ വേവ് ലെങ്താ ?

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

Comments are closed.