ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

അതേടീ അവൻ പറഞ്ഞത് ശരിയാണ്… അവന്റെ കുടുംബത്തിന് ഞാൻ കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ സാധിച്ചില്ല…. അതോർത്ത് ഞാനിപ്പോൾ ഉരുകുകയാണ്,, എനിക്ക് വേണ്ടിയാണ് അവൻറെ അച്ഛൻ മരിച്ചത് …എൻറെ ലക്ഷ്മി ….അവളും പോയി .ഞാൻ കാരണം അവന് നഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ …അവൻ പിന്നെന്തു പറയണം..

വൈഗ സ്തംഭിച്ചു നിന്നു പോയി ….

കർണ്ണൻ അപ്പോഴും തന്റെ വയറും പൊത്തിപ്പിടിച്ച് ആ ബുള്ളറ്റിൽ തന്നെ ചാരി വൈഗയെ നോക്കി നിൽക്കുകയായിരുന്നു.. ഒരു നിമിഷം വൈഗ അവനെയും നോക്കി അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.. അവൻറെ ചുണ്ടിൽ അവൾക്കു വേണ്ടി മാത്രം ഒരു പുഞ്ചിരി മായാതെ നിൽപ്പുണ്ടായിരുന്നു… അവന്റെ കണ്ണുകളിൽ എന്താണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല….. ആ നിമിഷം അവളും തിരിയുകയായിരുന്നു അവൻറെ കണ്ണിൽ കാണുന്ന ഭാവം ….

ഭദ്രൻ ഉടൻ തന്നെ കർണ്ണനെ താങ്ങി പിടിച്ച് അമറിന്റെ കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി …..ജീപ്പിലേക്ക് കയറുന്ന സമയത്തും അവൻറെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു , ആ പുഞ്ചിരിയും മാഞ്ഞിരുന്നില്ല….

വൈഗ അപ്പോഴും നിന്ന നിൽപ്പ് തന്നെ തുടരുകയായിരുന്നു…. ഒരു കൈ അമർനാഥന്റെ കയ്യിൽ ചുറ്റി പിടിച്ചിരുന്നു ഒരു താങ്ങിന് വേണ്ടി ….

അന്നാദ്യമായി താൻ തെറ്റ് ചെയ്തോ??? എന്നൊരു ചോദ്യം അവൾ തന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു …..

അമർനാഥ് അവളെ കാറിന്റെ കോഡ്രൈവർ സീറ്റിലേക്ക് കയറി പിന്നീട് ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു കാറെടുത്ത് ദേവലോകം തറവാട്ടിലേക്ക് തന്നെ വിട്ടു ….ഇതിനിടയിൽ തളർന്നിരുന്ന ചില ഗുണ്ടകൾ ലോറിയും എടുത്ത് ദേവലോകം ടിംബേർസിലേക്ക് പോയി …

കാറിൽ മിണ്ടാതെയിരുന്ന വൈഗയോട് അമർനാഥ് വീട്ടിൽ വച്ച് അച്ഛൻ കർണനെ പറ്റി തന്നോട് പറഞ്ഞതെല്ലാം പറഞ്ഞുകൊടുത്തു …….ശേഷം വൈഗയോട്

അച്ഛൻ പറഞ്ഞത് വച്ച് കർണ്ണാൻ ഒരു നല്ല മനുഷ്യനാണ് …..അന്ന് നമ്മളും കണ്ടതാണല്ലോ അവന് തൻറെ പെങ്ങളോടുള്ള സ്നേഹം….. ഒരു മിണ്ടാപ്രാണിയായ ആ കൊമ്പനോട് പോലും അവനുള്ള സ്നേഹം നമ്മൾ കണ്ടതല്ലേ …അതിന് തിരിച്ച് അവനോടും. അങ്ങനെയുള്ള ഒരാൾ ഒരിക്കലും അനന്തൻ അമ്മാവൻ പറഞ്ഞതുപോലെ ചെയ്യില്ല…. മാത്രമല്ല എനിക്ക് അമ്മാവനെ അത്ര വിശ്വാസവും ഇല്ല ….പുള്ളിക്ക് മൊത്തത്തിൽ ഒരു തരികിട സ്വഭാവമാണ്… ഒരിക്കലും കൂടെ നിർത്തി വിശ്വസിക്കാൻ കൊള്ളില്ല…. എന്തായാലും ആ ലോഡിൻറെ കാര്യം ഞാൻ ഒന്ന് അന്വേഷിക്കാം…. നീ സമാധാനമായിട്ടിരി….. പിന്നെ അച്ഛൻറെ കാര്യം …..അച്ഛനും കർണന്റെ ഫാമിലിയുമായി നമുക്കറിയാത്ത എന്തൊക്കെയോ ബന്ധങ്ങളുണ്ട്….. കടപ്പാടുകൾ ഉണ്ട് …അതൊക്കെ അച്ഛൻറെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും. ടു ബി ഫ്രാങ്ക് വൈഗ ……അച്ഛനവരോട് എന്തൊക്കെയോ തെറ്റുകൾ ചെയ്തിട്ടുണ്ട്….. അതാണ് അച്ഛൻറെ തല അവൻറെ മുന്നിൽ അറിയാതെ തന്നെ താഴ്ന്നു പോകുന്നത്…… അത് കണ്ടെത്തണം തിരുത്താൻ ആവുന്നതാണെങ്കിൽ തിരുത്തുകയും വേണം….

വൈഗ അവൻ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു…. പക്ഷേ ഒരക്ഷരം തിരിച്ചു പറഞ്ഞില്ല ..അവളുടെ ഉള്ളിൽ അപ്പോഴും കർണന്റെ മുഖമായിരുന്നു. അവൻറെ കണ്ണുകളും …ആ പുഞ്ചിരിയും… ആ കണ്ണുകളിൽ എന്തായിരുന്നു ഒരിക്കലും ദേഷ്യം അല്ല പുച്ഛമോ സഹതാപമോ അല്ല മറ്റെന്തോ… അവളുടെ ഹൃദയത്തിൻറെ ഏതോ ഒരു കോണിൽ അവനായി ഒരു നൊമ്പരം പിറവിയെടുക്കുന്നത് അവൾ അറിഞ്ഞു …..അറിയണം അവൻ ശരിയായിരുന്നോ…. തെറ്റായിരുന്നോ എന്ന്…. ശരിയാണെങ്കിൽ മാപ്പ് പറയണം…. അമർ പറഞ്ഞതുപോലെ അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തുകയും വേണം…. അവളും മനസ്സിൽ ഉറപ്പിച്ചു.

തറവാട്ടിൽ ചെന്ന ഉടനെ വൈഗ തന്റെ റൂമിൽ കയറി കതകടച്ചു കട്ടിലിലേക്ക് വീണു….. അവൾ നടന്ന കാര്യങ്ങൾ ആലോചിച്ചു കൊണ്ട് കിടന്നു ….താഴെ നിന്നും അമർനാഥിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റത് .

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.