ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

അല്ലെങ്കിലും കള്ളും പെണ്ണും കൂലി തല്ലുമായി നടക്കുന്ന തനിക്കൊക്കെ അന്തസ്സിനെ പറ്റി എന്തറിയാനാ ????വൈഗ അവൻറെ മുഖത്ത് നോക്കി പുച്ഛത്തോടെ ചോദിച്ചു .

കൊച്ചാ ആ പറഞ്ഞത് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു …പിന്നെ കൊച്ചു പറഞ്ഞ കാര്യങ്ങളൊക്കെ , ഒരു അഭിമാനം പോലെ കൊണ്ടുനടക്കുന്നത് ഞാനല്ല …കൊച്ചിന്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ടല്ലോ അനന്തൻ തമ്പുരാനും അയാളുടെ മുൾച്ചെടിയിൽ ഉണ്ടായ ഒരു അസുരവിത്തും …അവർ രണ്ടുപേരും ആണ് …അവരെയാണ് ഞാൻ ഇവിടെ കാത്തിരിക്കുന്നത് …അവർ വരണം എൻറെ മുന്നിൽ എന്നിട്ട് നമുക്ക് ഈ വണ്ടി വിടുന്ന കാര്യത്തെ പറ്റി സംസാരിക്കാം..

ഇവിടെ ആരും വരാൻ പോകുന്നില്ല കർണ്ണാ…. ഞാൻ വന്നില്ലേ …ഞാൻ ഈ ലോഡുകൾ കൊണ്ടുപോവുകയും ചെയ്യും. അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു .

അതിന് കർണൻ മരിക്കണം ……..

നീ ജീവിച്ചിരിക്കണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല …..കർണന്റെ മറുപടിക്ക് അവൾ അപ്പോൾ തന്നെ ഉത്തരവും നൽകി .

ചുറ്റും നിൽക്കുന്നവർ ശ്വാസമടക്കി കൊണ്ടാണ് ഈ സംഭവങ്ങളെല്ലാം കാണുന്നത്…. ഒരു പെണ്ണ് കർണ്ണന്റെ നേരെ നിന്ന് ഇങ്ങനെയൊക്കെ പറയുന്നത് അവർ ആദ്യമായാണ് കാണുന്നത്…. അതുപോലെതന്നെ തിരിച്ചും… ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടി തുടങ്ങുന്ന കർണ്ണൻ ശാന്തതയോടെ അവൾ പറയുന്ന ഓരോന്നും കേട്ടുകൊണ്ട് നിൽക്കുന്നു….

അപ്പോൾ എങ്ങനെയാ കർണ്ണാ മരിക്കാൻ തീരുമാനിച്ചോ??? അവൾ തൻറെ കാറിന്റെ കോഡ്രൈവർ വിൻഡോയുടെ ഉള്ളിൽ കൂടി ഡാഷ്ബോർഡിലേക്ക് കൈയിട്ട് തന്റെ പിസ്റ്റൽ വലിച്ചെടുത്തുകൊണ്ട് ചോദിച്ചു… എല്ലാവരും കാണത്തന്നെ അവൾ അതിൻറെ സേഫ്റ്റി ഓഫ് ആക്കി ലോഡ് ചെയ്തു  , നിന്ന പൊസിഷനിൽ തന്നെ കയ്യുംകെട്ടി വന്നു നിന്നു …ഇപ്രാവശ്യം ഉണ്ടായിരുന്ന ചേഞ്ച് അവളുടെ കയ്യിൽ ഒരു ബ്ലാക്ക് കളർ Walther PPQ പിസ്റ്റൽ ഉണ്ടായിരുന്നു എന്നുള്ളതാണ്…. അതുകണ്ട് അവിടെ കൂടിയവർ എല്ലാം ഒന്ന് ഭയന്നു..

പക്ഷേ കർണന്റെ ചുണ്ടിലെ പുഞ്ചിരി മാത്രം അങ്ങനെ തന്നെ നിന്നു ….

കൊച്ചേ… അതൊക്കെ മാറ്റി പിടി… ഇതൊക്കെ ഇവിടുള്ളവർ കണ്ടാൽ പേടിക്കും…. ഇവരൊക്കെ ഈ സാധനം സിനിമയിൽ മാത്രമല്ല കണ്ടിട്ടുള്ളൂ …പക്ഷേ കർണ്ണനെ പേടിപ്പിക്കാൻ ഇതൊന്നും പോര കേട്ടോ…..Walther PPQ  ജർമൻ മെയ്ഡ്… നല്ല ഒന്നാന്തരം പിസ്റ്റൽ ആണ് ബോത്ത് വിത്ത് എഫിഷ്യൻസി ആൻഡ് പെർഫോമൻസ് അവൻ ഗൺ നോക്കി പറഞ്ഞു .

അയാം ഇമ്പ്രെസ്ഡ് ….അവൾ തൻറെ ഗൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് കർണനോടായി പറഞ്ഞു ….ഇവനെ അറിയുന്ന സ്ഥിതിക്ക് ഇവൻറെ പവറും അറിയാമായിരിക്കുമല്ലോ????

തീർച്ചയായും… കർണൻ മറുപടി പറഞ്ഞു പക്ഷേ എനിക്ക് ഇത്തരം കളിപ്പാട്ടങ്ങളോട് തീരെ താല്പര്യമില്ല….I am more interested in  vintage items…..അവൻ തന്റെ പിറകിൽ നിന്നും Smith & Wesson 500 Magnum റിവോൾവർ വലിച്ചെടുത്ത് അതിൻറെ ഗൺ ബാരൽ പുറത്തേക്കാക്കി കൈവെള്ള കൊണ്ട് തട്ടിക്കറക്കി…..

ഇത്തവണ പക്ഷേ അമ്പരന്നത് വൈഗയാണ് …..അവന്റെ ആരെയും കൂസാത്ത നിൽപ്പും ….ഗാംഭീര്യമാർന്ന ശബ്ദവും ….തഴക്കം വന്നതുപോലെയുള്ള റിവോൾവർ കൊണ്ടുള്ള പ്രകടനവും…. ഒരു നിമിഷം അവൾ നോക്കി നിന്നു പോയി.

റിവോൾവറിന്റെ ബാരൽ നേരെയാക്കിക്കൊണ്ട് കർണ്ണൻ തുടർന്നു.

പക്ഷേ ഇവനെ എടുത്ത് വെച്ച് പൊട്ടിക്കാൻ ഇന്ന് എന്തോ എനിക്കൊരു മൂഡ് വരുന്നില്ല….. അവൻ ഗൺ തിരിച്ച് ഇരുന്നിടത്ത് തന്നെവച്ചു. വൈഗയെ നോക്കി ചിരിച്ചു….

പക്ഷേ കർണ്ണാ…..എനിക്ക് പൊട്ടിക്കാൻ അങ്ങനെ പ്രത്യേകിച്ചു മൂട് വേണമെന്ന് ഒന്നുമില്ല… അവൾ അവനെ കളിയാക്കി കൊണ്ടു പറഞ്ഞു.

ഞാൻ എൻറെ അമ്മാവന് വാക്ക് കൊടുത്തതാണ് ഈ ലോഡ് അവിടെ എത്തിക്കാമെന്ന്.. ഭദ്രൻറെ മകൾ വൈഗ കൊടുത്ത വാക്ക് ഇന്നേവരെ പാലിക്കാതിരുന്നിട്ടില്ല….

അത് കേട്ട് കർണ്ണൻ ഒന്ന് പുഞ്ചിരിച്ചു…. അതു മെല്ലെ ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി …അവൾ അവനെ തന്നെ നോക്കി നിന്നു ….

നിൻറെ കാര്യം എനിക്കറിയില്ല വൈഗ….. പക്ഷേ വാക്കിൻറെ വില അത് നീ  നിൻറെ അച്ഛനോട് ചോദിക്കണം ….അയാളും കൊടുത്തിരുന്നു വാക്ക്  , എനിക്ക് പ്രിയപ്പെട്ട രണ്ടുപേർക്ക് …അത് പാലിക്കാൻ അയാൾക്ക് സാധിച്ചോ എന്നും നീ ചോദിക്കണം …അപ്പോൾ അറിയാം നിനക്ക് പറഞ്ഞ വാക്കിനെ വിലയില്ലാത്തവൻ ആരാണെന്ന്….

താൻ ദൈവത്തെപ്പോലെ കരുതി ആരാധിക്കുന്ന തൻറെ അച്ഛനെ പറഞ്ഞത് വൈഗക്ക് സഹിക്കാനായില്ല…. അവളുടെ വിരൽ അറിയാതെ തന്നെ ആ ട്രിഗറിൽ അമർന്നു… ആ നിമിഷം തന്നെ ആരോ കൈ തട്ടി മാറ്റുകയും ചെയ്തു… പക്ഷേ അതിനകം തന്നെ തോക്കു പൊട്ടിയിരുന്നു… ആ സമയത്ത് അവിടെത്തിയ അമർനാഥാണ് അവളുടെ കൈ തട്ടി മാറ്റിയത് ….കർണ്ണന്റെ നെഞ്ചിലേക്ക് ഉന്നം വെച്ച ബുള്ളറ്റ് കൈ തട്ടി മാറ്റിയതിന്റെ ഫലമായി അവൻറെ വയറിലാണ് തറഞ്ഞിറങ്ങിയത്…. ദേഷ്യത്തോടെ അമറിന്റെ കൈ തട്ടി മാറ്റിയ വൈഗയ്ക്ക് ഇരു കവിളുകളിലും ഓരോ സെക്കൻഡിന്റെ വ്യത്യാസത്തിൽ അടിയേറ്റിരുന്നു….. ഭദ്രനായിരുന്നു അത്… അച്ഛൻ ആദ്യമായാണ് തന്നെ ഇങ്ങനെ തല്ലുന്നത്.. അവൾ അമറിനെ തള്ളിമാറ്റി അച്ഛൻറെ മുന്നിൽ നേർക്ക് നേർനിന്നു .

അവൻ പറഞ്ഞത് കേട്ടില്ലേ ???അച്ഛൻ…. എൻറെ അച്ഛൻ ഒരു വാക്കിന് വിലയില്ലാത്തവൻ ആണെന്ന് …..കൊല്ലും ഞാനവനെ ….

അതിനു മറുപടി അടുത്ത ഒരു അടിയായിരുന്നു ….വൈഗയുടെ കരണം പുകഞ്ഞു പോയി ….

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.