ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

Yes……. I think ….i need her…..more than any thing in this universe….ഉത്തരവും അവൻ തന്നെ നൽകി.

കർണേട്ടാ നിങ്ങൾ ഇത് എന്ത് നിൽപ്പാണ് നിൽക്കുന്നത് അയാളുടെ ലോറി രാമപുരത്തിന്റെ എൻട്രൻസ് കടന്നു… അത് തടയണ്ടേ ???അതിനല്ലേ രാവിലെ ഇങ്ങോട്ട് വന്നത്.

അപ്പോഴാണ് കർണ്ണന് ബോധോദയം ഉണ്ടായത് താൻ പാലക്കൽ ടെമ്പേഴ്സിലേക്ക് കരാർ ഉറപ്പിച്ചിരുന്ന 5 ലോഡ് തേക്ക് തടിയാണ് നിലമ്പൂരിൽ നിന്നും ദേവലോകത്തെ അനന്തൻ ബന്ധപ്പെട്ടവർക്ക് കൈക്കൂലി കൊടുത്ത് അവന്റേതാക്കി മാറ്റിയത്…. കർണ്ണൻ അത് അറിയാൻ വൈകിപ്പോയിരുന്നു , അങ്ങനെ അവൻ കൊണ്ടുവരുന്ന തടികൾ അത്ര ഈസിയായി തന്റെ മുന്നിലൂടെ പോകണ്ട എന്ന് കർണ്ണൻ ഉറപ്പിക്കുകയും ചെയ്തു. ആ ലോഡുകൾ തടയാൻ വേണ്ടിയാണ് താൻ ഇത്ര രാവിലെ കവലയിലേക്ക് വന്നത്…. പക്ഷേ അവളെ കണ്ടപ്പോൾ ഒരു നിമിഷം തൻറെ മനസ്സ് കൈവിട്ടു പോയിരുന്നു …

നിങ്ങൾ ഒരു കാര്യം ചെയ്യ് …അങ്ങോട്ട് പോയി നമ്മുടെ ലോറി  എടുത്ത് വരുന്ന വണ്ടിക്ക് ക്രോസ് വയ്ക്ക് …അപ്പോഴേക്കും ഞാനും എത്തിയേക്കാം…

അവരെ കർണൻ ലോറിയും കൊടുത്തു അങ്ങോട്ടേക്ക് പറഞ്ഞയച്ചു..

കാറിൽ വൈഗ അപ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു.. ഭദ്രൻ പറയുന്നത് ഒന്നും അവൾ ചെവി കൊണ്ടില്ല… അവളെ ഒന്നു പറഞ്ഞു മനസ്സിലാക്കാൻ അയാൾ തൻറെ കഴിവിന്റെ പരമാവധി ശ്രമിച്ചു …പക്ഷേ അവൾ ഒന്നും കേൾക്കാൻ നിന്നു കൊടുത്തില്ല… ഒടുവിൽ ഭദ്രനും ദേഷ്യമായി , നീ നിൻറെ ഇഷ്ടം പോലെ ചെയ്തോ എന്ന് പറഞ്ഞു കോപത്തോടെ ഭദ്രൻ വണ്ടി ദേവലോകം തറവാട്ടിലേക്ക് വിട്ടു… തറവാട്ടിലെത്തിയ ഭദ്രൻ ആരെയും നോക്കാതെ നേരെ തൻറെ റൂമിലേക്ക് നടന്നു…. വൈഗയെ ഒന്ന് ശ്രദ്ധിച്ചു കൂടിയില്ല.

ഇപ്പോൾ അവളോട് സംസാരിച്ചാൽ ശരിയാകില്ല എന്ന് ഭദ്രന് തോന്നി …

വൈഗയും അച്ഛനും മുഖം കൊടുക്കാതെ റൂമിലേക്ക് പോകാതെ പൂമുഖത്ത് തന്നെ നിന്നു…

അപ്പോഴാണ് അനന്തൻ തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങിവന്നത്.. അയാളുടെ മുഖത്തിൽ നല്ല രീതിയിൽ പരിഭ്രമവും ഉണ്ടായിരുന്നു..

എന്താണ് അമ്മാവാ തിടുക്കത്തിൽ എങ്ങോട്ടാ???? അവൾ അനന്തനോട് ചോദിച്ചു.

അവൻ… ആ കർണ്ണൻ ….അവൻ നമ്മുടെ അഞ്ച് ലോഡ് തടികളാ കവലയിൽ തടഞ്ഞിട്ടിരിക്കുന്നത് …അവൻറെ അഹങ്കാരം ഇനിയും വെച്ച് പൊറുപ്പിക്കാൻ പറ്റില്ല… നമ്മളെ തകർക്കണം എന്ന ഒറ്റ ചിന്തയേ ഉള്ളൂ അവന്… നശൂലം പിടിക്കാനായി ഇവിടെ ഒരുത്തനെയും കാണുന്നില്ലല്ലോ .

കർണ്ണൻ എന്ന പേര് കേട്ട വൈഗയുടെ കണ്ണുകൾ കുറുകി…. അവനുമായുള്ള ഒരു മുഖാമുഖത്തിനാണ് ഞാനും ഒരുങ്ങിയിരുന്നത്… അവൾ മനസ്സിൽ പറഞ്ഞു .

ശേഷം അനന്തനോടായി….

അമ്മാവൻ ഇതിൽ ഇടപെടേണ്ട ഇത് ഞാൻ കൈകാര്യം ചെയ്തോളാം. തടികൾ നമ്മുടെ മില്ലിൽ ഞാൻ എത്തിച്ചിരിക്കും പോരെ …..

അത് കേട്ട് അനന്തന്റെ കുരുട്ടു ബുദ്ധി ഉണർന്നു… പലരും പറഞ്ഞു വൈഗയുടെ കഴിവിനെപ്പറ്റി അനന്തന് അറിയാം ഒരു കാര്യത്തിനിറങ്ങിയാൽ അത് നേടിയിട്ട് മാത്രം തിരിച്ചു കയറുന്ന വൈഗയുടെ കാലിബർ…. തനിക്ക് ഇന്നേവരെ കർണ്ണനെ ജയിക്കാൻ ആയിട്ടില്ല ….അത് ഇവളെ വെച്ച് തനിക്ക് നേടാനാകും…. അയാൾ മനസ്സിൽ കണക്കുകൂട്ടി ..അവളെ ഒന്നുകൂടി എരിക്കേറ്റാനായി അയാൾ തീരുമാനിച്ചു.

മോളെ നീയോ ????അവനൊരു വൃത്തികെട്ടവനാ…. അവന്റെ മുന്നിൽ ആണോ പെണ്ണോ എന്നൊന്നും അവൻ നോക്കില്ല… ഏതുസമയവും കള്ളും കുടിച്ച് പെണ്ണും പിടിച്ചു നടക്കുന്ന അവൻറെ മുന്നിലേക്ക് എൻറെ മോളെ പറഞ്ഞു വിടാനോ…. മോൾക്കറിയാമോ അവന്റെ കൂടെ ഒരു ഗുണ്ടാപ്പട തന്നെയുണ്ട്… അവരെ ഉപയോഗിച്ചാണ് അവൻ ഈ നാട്ടിലെ ജനങ്ങളെയെല്ലാം അടിമകളാക്കി ഇട്ടിരിക്കുന്നത് ….അവനെതിരെ ശബ്ദമുയർത്താൻ ആർക്കും പേടിയാകും… ആകെ അവൻറെ നെറികേടുകളെ എതിർത്തിട്ടുള്ളത് ഞാൻ മാത്രമാണ് ..അതുകൊണ്ടാണ് അവന് എന്നോട് ഇത്ര ദേഷ്യം….

അമ്മാവൻ അതുകൊണ്ടൊന്നും പേടിക്കേണ്ട ഇതിലും വലിയ ആളുകളെ ഞാൻ നേരിട്ടിട്ടുണ്ട്… അമ്മാവൻ അകത്തേക്ക് പൊയ്ക്കോ …ഇത് ഞാനേറ്റു.

വൈക വന്നത് പോലെ തന്നെ തിരിച്ചു തൻറെ കാറുമെടുത്ത് പുറത്തേക്ക് പോയി.

ഇതെല്ലാം ബാൽക്കണിയിൽ നിന്ന് അമർനാഥ് കേൾക്കുന്നുണ്ടായിരുന്നു.. ഇവൾക്ക് ഇതിൽ എന്താ കാര്യം എന്ന് അവൻ ചിന്തിക്കാതിരുന്നില്ല ….അവൻ മെല്ലെ അച്ഛൻറെ റൂമിലേക്ക് ചെന്നു , കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല കട്ടിലിൽ നെറ്റിയിൽ കൈവെച്ച്  കിടപ്പുണ്ടായിരുന്നു…. കണ്ടാൽ അറിയാം എന്തോ ആലോചിക്കുകയാണ്…

എന്തുപറ്റി അച്ഛാ??? അമർനാഥ് ഭദ്രനോട് ചോദിച്ചു …

ഭദ്രൻ ഹോട്ടലിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം അമറിനോട് പറഞ്ഞു….

അതാണ് കർണന്റെ പേര് കേട്ടപ്പോൾ തന്നെ വാലിൽ തീപിടിച്ച പോലെ അവൾ പുറത്തേക്ക് പോയത്….

കർണ്ണന്റെ പേര് കേട്ടെന്നോ?????. നീ എന്തായീ പറയുന്നേ???

അമർനാഥ് താഴെ വൈഗയും അനന്തനും തമ്മിൽ സംസാരിച്ചത് മുഴുവൻ അച്ഛനോട് പറഞ്ഞു ….

ഇവൾ ഇനി എന്തൊക്കെയാണോ കാട്ടിക്കൂട്ടാൻ പോകുന്നത് …മനുഷ്യന് ഒരു സമാധാനവും തരില്ല ….

എന്തുപറ്റി അച്ഛാ???

അയാൾ പറഞ്ഞതുപോലെ ഒന്നുമല്ല… കർണ്ണൻ ….അവൻ ഒറ്റയ്ക്കാണ് അവൻ ഇന്ന് അനുഭവിക്കുന്നതെല്ലാം ഉണ്ടാക്കിയത് ,  പൊന്നുപോലെയാണ് അവൻ അവന്റെ അനുജത്തിയെ നോക്കുന്നത്..… നാട്ടുകാർക്ക് എല്ലാവർക്കും അവനോട് സ്നേഹത്തിലും ബഹുമാനത്തിലും പൊതിഞ്ഞ ഇഷ്ടമാണ് അതൊന്നും അവൻ ബലം പ്രയോഗിച്ചോ കാശുകൊടുത്ത് വാങ്ങിയതല്ല , അവരായി തന്നെ അവന് നൽകിയതാണ്. നിനക്കറിയാമോ ഇപ്പോഴും ലാഭത്തിന്റെ ഒരു പങ്ക് അവൻ ആതുരസേവനങ്ങൾക്കാണ് ഉപയോഗിക്കുന്നത്… അവൻ എൻറെ രഘുവിന്റെ മകനാണ് , അങ്ങനെയെ അവൻ ചെയ്യൂ ….അത് അവൻറെ രക്തത്തിൽ ഉള്ളതാണ് ….

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.