മോനെ കർണ്ണാ നീ…….
എനിക്ക് കൂടുതൽ അറിയണമെന്നില്ല ദേവലോകത്തെ ഭദ്രൻ സാറിനെ തിരക്കി ഇറങ്ങിയതാണ് എൻറെ അച്ഛൻ ….പിന്നെ ഞാൻ കാണുന്നത് വെള്ള പുതപ്പിച്ച എൻറെ അച്ഛൻറെ ദേഹമാണ് ….അന്നും അതിനുശേഷം ദേവലോകത്ത് നിന്ന് ഞങ്ങൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. ഉപദ്രവം ആണെങ്കിൽ വീണ്ടുവോളം കിട്ടിയിട്ടുണ്ട് ….അധികം വൈകാതെ അമ്മയെ കൂടി നഷ്ടപ്പെട്ട ഞങ്ങൾക്ക് ആകെ തണലായി ഉണ്ടായിരുന്നത് ഒരു ചെങ്കൊടിയും അച്ഛൻറെ തോളോട് തോൾ ചേർന്നു നിന്നിരുന്ന കുറച്ച് സഖാക്കന്മാരുമാണ്…… അവരാണ് കർണ്ണന്റെയും എൻറെ അനിയത്തിയുടെയും വയറു നിറച്ചത് ,,, ഞങ്ങളെ പഠിപ്പിച്ചത് ….പിന്നെ ആകെ ദേവലോകം തറവാട് കൊണ്ടുണ്ടായ സഹായം ………നിങ്ങളോടുള്ള വെറുപ്പാണ് എന്നെ ഈ നിലയിൽ എത്തിച്ചത് നിങ്ങളെക്കാൾ ഉയരെ എത്തണമെന്ന് എന്റെ വാശി. ഇതാണ് ഈ കാണുന്നതെല്ലാം വെട്ടിപ്പിടിക്കാൻ ഈ കർണ്ണനെ പ്രാപ്തനാക്കിയത് അതുകൊണ്ട് ഇനി സുഹൃത്തിൻറെ മകനെയും മകളെയും കാണാനായി ഭദ്രൻ സാർ ഇങ്ങോട്ട് വരണം എന്നില്ല… കർണ്ണൻ അറുത്തു മുറിച്ചു പറഞ്ഞു .
എൻറെ രഘുവിന്റെ മക്കളാ നിങ്ങൾ ….എത്ര ആട്ടി അകറ്റിയാലും നിങ്ങളെ വിട്ടു ഞാൻ പോകില്ല ….അത്രയ്ക്ക് കടപ്പാടുണ്ട് എനിക്ക് അവനോട് …..ഭദ്രൻ അവനെ തലോടാൻ ആഞ്ഞുകൊണ്ട് പറഞ്ഞു…
തന്നെ തലോടാൻ ഉയർത്തിയ കൈ കർണൻ തട്ടിമാറ്റി ..പെട്ടെന്നാണ് ഒരു കൈ വന്ന് കർണ്ണനെ പിന്നിലേക്ക് തള്ളി മാറ്റിയത്..”” എൻറെ അച്ഛനെ തൊടുന്നോടാ “””എന്നൊരു അലർച്ചയും…….
വടക്കേപ്പാട്ട് നിന്ന് അമർനാഥിനെ തിരികെ തറവാട്ടിൽ കൊണ്ടാക്കിയ ശേഷം ഓഫീസിലേക്ക് പോവുകയായിരുന്നു വൈഗ….. അപ്പോഴാണ് പാലക്കൽ ഹോട്ടലിനു മുന്നിൽ അച്ഛൻറെ കാർ കിടക്കുന്നത് കണ്ടത് ,,അങ്ങനെ അങ്ങോട്ടേക്ക് കയറിയതാണ് .അപ്പോഴാണ് ആരോ തൻറെ അച്ഛൻറെ നേരെ കൈയുയർന്നത് കണ്ടത് …..സത്യത്തിൽ കർണ്ണൻ തനിക്ക് നേരെ ഉയർത്തിയ കൈ തട്ടിമാറ്റിയത് ആണെങ്കിലും പുറത്തുനിന്നും അത് കണ്ട വൈഗക്ക് തന്റെ അച്ഛന് നേരെ കൈ ഉയർത്തുന്നതായാണ് തോന്നിയത്…. അവൾ വേഗത്തിൽ വന്ന് കർണ്ണനെ പിടിച്ച് പുറകിലേക്ക് തള്ളുകയായിരുന്നു….
പുറകിലേക്ക് വീഴാൻ പോയ കർണ്ണൻ അവിടെ ഭിത്തിയിൽ ഇടിച്ചു നിന്നു… ദേഷ്യത്തോടെ തല ഉയർത്തി നോക്കിയ കർണൻ കണ്ടത് തൻറെ ജുബ്ബയുടെ ഇരു കോളറുകളിലും പിടിച്ചു ഉലച്ചുകൊണ്ട് തനിക്കെതിരെ ആക്രോശിക്കുന്ന യുവതിയെ ആണ് …….ദേഷ്യത്താൽ ചുവന്ന കവിളുകളും ….കലങ്ങിയ പേടമാൻ മിഴികളും ….റോസാപ്പൂ ദളങ്ങൾ പോലെയുള്ള ചുണ്ടുകളും ….അവൻ നോക്കി നിന്നു പോയി ദേഷ്യം കൊണ്ട് അവളുടെ മൂക്കിൻറെ അഗ്രം ചുവന്നുനിന്നു അവിടെ വൈരക്കല്ലിന്റെ ഒരു മൂക്കുത്തി….. അവന് തന്റെ ചുറ്റും നടക്കുന്നതെല്ലാം സ്ലോമോഷനിൽ അനുഭവപ്പെട്ടു തുടങ്ങി.. അവൻറെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ തറഞ്ഞുനിന്നു ……ചുറ്റും നടക്കുന്നതൊന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല ….അവൾ അവനെ എന്തൊക്കെയോ പറയുന്നുണ്ട്… പക്ഷേ പഞ്ചേന്ദ്രിയങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങൾ കണ്ണുകളിൽ മാത്രം ഒതുങ്ങിയത് പോലെ ……
കർണേട്ടാ ..കർണേട്ടാ ….ആരോ തന്റെ താടിയിൽ തട്ടി വിളിക്കുമ്പോളാണ് ആ മായാവലയത്തിൽ നിന്നും അവൻ പുറത്തുവന്നത് …പുറത്തുവന്നതും അവൻ തന്റെ ചുറ്റും നോക്കി ….അവൾ എവിടെ????? എന്ന ഒറ്റ ചോദ്യമായിരുന്നു അവൻറെ ഉള്ളിൽ……
പെട്ടെന്ന് വാതിലിനടുത്തേക്ക് അവൻ പാഞ്ഞു പോയി ….അവിടെ പുറത്ത് വൈഗയെ ബലമായി കാറിനകത്തേക്ക് കയറ്റുകയായിരുന്നു ഭദ്രൻ …..ശേഷമായാൾ കാർ ഓടിച്ചു പോയി ….
അന്ന് ആദ്യമായി അവനു ചുറ്റും ഒരായിരം വയലിനുകൾ സംഗീതം പൊഴിക്കുന്നതായി അവനെ തോന്നി …അവളുടെയാ മിഴികളിൽ തന്നെ മിഴിയൂന്നി അങ്ങനെ തന്നെ നിൽക്കണമെന്ന് അവന് തോന്നി…. അവൾ പോയപ്പോൾ വിലപ്പെട്ടത് എന്തോ അവനിൽ നിന്നും അവളോടൊപ്പം പോകുന്നതായി അവൻ അറിഞ്ഞു ……
കർണാ… ആർ യു ഇൻ ലവ്……. അവൻ അവനോട് തന്നെ ചോദിച്ചു .
Waiting waiting
പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.
ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?
ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.
?
ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
ദേവൻ തീരെ ഇല്ല
കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?
കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്
ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?
വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം
കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ഇങ്ങനെ അല്ലെ?
ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം
അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️
കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ
വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും
ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?
വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ
ഈ ഭാഗവും നന്നായിട്ടുണ്ട്…
❤❤❤