ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

***************************************

പുലർച്ച തന്നെ ലക്ഷ്മി പാലക്കൽ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ സ്ഥാനം പിടിച്ചിട്ടുണ്ട്…. ഇന്ന് കോളേജ് അവധിയാണ് അതാണ് കാര്യം …അങ്ങനെയുള്ള ദിവസങ്ങളിൽ അവൾക്ക് അവിടെ അങ്ങനെ ഇരിക്കാൻ വളരെ ഇഷ്ടമാണ്…

അപ്പോഴാണ് പുറത്ത് ഭദ്രൻറെ കാർ വന്നു നിന്നത് ..കാറിൽ നിന്നും പുറത്തിറങ്ങി ഹോട്ടലിനകത്തേക്ക് കയറിയ ഭദ്രൻ ലക്ഷ്മിയെ തന്നെ നോക്കി നിന്നു… അയാൾക്ക് പെട്ടെന്ന് തന്റെ പ്രണയിനിയായ ലക്ഷ്മിയെയാണ് ഓർമ്മ വന്നത് ….

എന്താ അങ്കിളേ ???എന്താ വേണ്ടത്??? തന്നെത്തന്നെ നോക്കിനിൽക്കുന്ന ഭദ്രനെ കണ്ടു ലക്ഷ്മി ചോദിച്ചു.

ഒന്നുമില്ല മോളെ …മോളെ കണ്ടു നോക്കിയതാണ് …എനിക്കുമുണ്ട് ഇതുപോലൊരെണ്ണം വീട്ടിൽ… ആട്ടെ മോളുടെ പേര് എന്താ ???

എൻറെ പേര് ലക്ഷ്മി ….പാലക്കൽ ലക്ഷ്മി. അവൾ ഒരു കുഞ്ഞു ചിരിയോടെ പറഞ്ഞു.

ആ പേര് കേട്ടു ഭദ്രൻറെ കണ്ണുകൾ ഒന്നും നിറഞ്ഞു ..ലക്ഷ്മി…. അയാളുടെ ചുണ്ടുകൾ ആ പേര് ഒന്നുകൂടി മൊഴിഞ്ഞു..

എന്താ അങ്കിളെ ,ഒന്നും മിണ്ടാതെ നിൽക്കുന്നത് …അവൾ തിരക്കി .

അങ്കിൾ പെട്ടെന്ന് വീട്ടിലെ കാര്യം ഓർത്തതാ…. മോൾ ഇപ്പോൾ എന്ത് ചെയ്യുന്നു …

ഞാൻ ബിആർക്ക് ഫോർത്ത് ഇയറാണ്…

ആണോ ????അപ്പോൾ ഒരു കൊച്ചു എൻജിനീയറാണ് അല്ലേ ??

എൻജിനീയർ അല്ല അങ്കിളെ…. ആർക്കിടെക്ട് …അങ്ങനെയാ പറയുക.

അവൾ  ഭദ്ര തിരുത്തി,  അവൾക്ക് എന്തോ ഭദ്രനെ വല്ലാതെ ഇഷ്ടമായി ….

ഭദ്രന് അവളെ പറ്റി അറിഞ്ഞപ്പോൾ തന്നെ അവൾക്ക് മകളുടെ സ്ഥാനമാണ് നൽകിയത് …തൻറെ ഉറ്റ സുഹൃത്തിൻറെ മകൾ ….അവൾ തന്നെയും മകൾ ആണല്ലോ.

അപ്പോഴാണ് പുറത്ത് കർണന്റെ ജീപ്പ്  വ്റാഗ്ലർ വന്നുനിന്നത്… പുറത്തിറങ്ങിയപ്പോഴേ കർണ്ണൻ കണ്ടു കൗണ്ടറിൽ ഭദ്രനോട് സംസാരിച്ചു നിൽക്കുന്ന ലക്ഷ്മിയെ…. അവൻറെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്നു വന്നു… അവൻ ജീപ്പിൻറെ ഡോർ ആഞ്ഞടച്ചുകൊണ്ട് അകത്തേക്ക് കയറി വന്നു …

താങ്കൾക്ക് ഇവിടെ എന്താ കാര്യം??? ഭദ്രൻറെ മുന്നിലേക്ക് എത്തിയ കർണ്ണൻ അയാളെ നോക്കി പറഞ്ഞു ….

എന്താ കർണേട്ടാ ഇത് ….ലക്ഷ്മി , കർണൻ ഭദ്രനോട് കയർത്തു സംസാരിക്കുന്നത് കണ്ടു ചോദിച്ചു …

നിനക്ക് ഇതിൽ എന്താ കാര്യം .വരുന്ന ആഴ്ച നിനക്ക് സെമസ്റ്റർ എക്സാം അല്ലേ? വീട്ടിൽ പോയിരുന്നു പഠിക്കാൻ നോക്ക്…. കർണ്ണൻ ജീപ്പിൻറെ താക്കോൽ അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു .

അതല്ല ഏട്ടാ ….അവൾ എന്തോ പറയാൻ വന്നു….. കർണ്ണൻ കൈയ്യെടുത്ത് കാട്ടി അത് വിലക്കി ,

നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ ലച്ചു ????കർണ്ണൻ ശബ്ദമുയർത്തിയാണ് ചോദിച്ചത്. കർണ്ണന്റെ കോപത്താൽ ചുവന്ന കണ്ണുകളും ഉയർന്ന ശബ്ദവും ….ഇനി ഇവിടെ നിന്നാൽ പന്തിയല്ല എന്ന് ലക്ഷ്മിയെ ബോധ്യപ്പെടുത്തി അവൾ തലയും കുനിച്ച് മെല്ലെ അവിടെ നിന്ന് സ്കൂട്ടായി…

മോനെ അവൾ ഒരു തെറ്റും ചെയ്തിട്ടില്ല ഞാനാണ് അവളോട് സംസാരിച്ചത് അവൾ അതിന് ഉത്തരം നൽകുക മാത്രമേ ചെയ്തുള്ളൂ …എന്നോടാണ് ദേഷ്യമെങ്കിൽ അത് അവളോട് തീർക്കാൻ നിൽക്കണ്ട .. ഭദ്രൻ പറഞ്ഞു .

അവൾ എൻറെ അനിയത്തിയാണ്…. ഞാൻ വളർത്തിയ എൻറെ കുട്ടി .ഞാൻ വഴക്കു പറഞ്ഞാൽ അവൾക്ക് വേദനിക്കില്ല. അവളുടെ നന്മയ്ക്കാണെന്ന് അവൾക്കറിയാം …പിന്നെ ഇപ്പോൾ വഴക്ക് പറഞ്ഞത് അടുത്ത ആഴ്ച അവർക്ക് സെമസ്റ്റർ എക്സാം ആണ് അതിനായി പോയിരുന്നു പഠിക്കാനാണ് ഞാൻ അവളെ പറഞ്ഞു വിട്ടത് …പിന്നെ നിങ്ങളോട് എനിക്ക് എന്തിനാണ് ദേഷ്യം തോന്നേണ്ടത്… അതിനും മാത്രം നിങ്ങൾ എൻറെ ആരാണ്…… ആരുമല്ല …..എൻറെ മാത്രമല്ല അവളുടെയും ….അങ്ങനെ എന്തെങ്കിലും തോന്നൽ ഉണ്ടെങ്കിൽ അത് ഇവിടെ വച്ച് തന്നെ മറന്നേക്കണം… കർണ്ണൻ ഒരു താക്കീതു പോലെ പറഞ്ഞു .

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.