ഇനി ഞാൻ അറിയാതെ അണ്ടർഗ്രൗണ്ടിൽ കൂടി ലൈൻ വല്ലതും നടക്കുന്നുണ്ടോ???
……….. അതെ ……അവൾ അതും പറഞ്ഞുകൊണ്ട് മറവിൽ നിന്നും രംഗപ്രവേശം നടത്തി …..കർണ്ണനും വൈകിയും ഒരേസമയം എന്താണ് എന്നർത്ഥത്തിൽ അവളെ നോക്കി…… അവരുടെ രണ്ടുപേരുടെയും നോട്ടം കണ്ടു ഒന്ന് ഇളിച്ചുകൊണ്ട്
…………ഒന്നുമില്ല വെറുതെ വന്നതാ …………
…….വെറുതെ ഇവിടെ കിടന്ന് കറങ്ങുന്നതെന്തിനാടി പോയിരുന്ന് പഠിക്കെടീ ….കർണ്ണനും വൈഗയും ഒരേസമയം അവളെ നോക്കി പറഞ്ഞു…..
ലക്ഷ്മി ആകട്ടെ രണ്ടുപേരുടെയും സെയിം ഡയലോഗ് ഒരേസമയം കേട്ടതിന്റെ ഹാങ്ങ് ഓവറിൽ തൻറെ മുറിയിലേക്ക് വച്ചുപിടിച്ചു….. പക്ഷേ പോകുന്ന പൊക്കിൽ തൻറെ മനസ്സിൽ ഇതുവരെ ഉണ്ടായിരുന്ന ഒരു വലിയ ആശങ്ക ഒഴിഞ്ഞു പോയതിന്റെ സന്തോഷത്തിൽ ആയിരുന്നു അവളും …..തന്റെ ചേട്ടൻ അവളുടെ സാന്നിധ്യത്തിൽ ഒരുപാട് സന്തോഷിക്കുന്നുണ്ട് …അവൾക്കും അത് മതിയായിരുന്നു …..സ്വന്തം ഏട്ടൻറെ സന്തോഷം… കൂടാതെ ഒരു കുഞ്ഞ് സ്വാർത്ഥതയും …ചേട്ടനെ വരച്ച വരയിൽ നിർത്തുന്ന ഒരു ഏട്ടത്തി അമ്മ വേണമെന്നത്….എന്തായാലും ആ കാര്യം സാധിച്ചു….. ഇനി ഏട്ടത്തിയെ കൂടി തന്റെ സൈഡാക്കിയാൽ കുശാൽ…… സോപ്പിട്ട് തുടങ്ങണം……
***********************************†*****
രണ്ട് നാളുകൾക്ക് ശേഷമുള്ള ഒരു പ്രഭാതം….. ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി …..
….മോളെ വൈദേഹി …എന്ന വിളിയോട്കൂടി അവർ രണ്ടുപേരും കാറിന് അടുത്തേക്ക് ഓടിയെത്തി………
..
…..
……..
…………
കഥ വൈകിയതിന് സോറി …എക്സാമുകൾ ആയിരുന്നു.. ഇനിയുമുണ്ട് മൂന്നു നാല് പിഎസ്സി എക്സാമുകൾ …എന്തായാലും ഞാൻ ഇത് ഇടയ്ക്ക് വെച്ച് നിർത്തിയിട്ട് പോകില്ല… മുഴുവൻ തന്നിരിക്കും.
Waiting waiting
പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.
ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?
ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.
?
ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
ദേവൻ തീരെ ഇല്ല
കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?
കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്
ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?
വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം
കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ഇങ്ങനെ അല്ലെ?
ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം
അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️
കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ
വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും
ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?
വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ
ഈ ഭാഗവും നന്നായിട്ടുണ്ട്…
❤❤❤