ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

ലക്ഷ്മി  : അല്ല ഇതാരുടെ വണ്ടിയാ?? ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ??

വിശ്വൻ :  ഇവൻറെ സുഖവിവരം അറിയാൻ വന്ന ആരെങ്കിലും ആയിരിക്കും …അകത്ത് നിങ്ങളുടെ സഹായത്തിനായി ഒരാളെ നിർത്തിയിരുന്നു …ഒരു കല്യാണി ചേച്ചി.. അവർ അകത്തേക്ക് വിളിച്ചിരുത്തി കാണും.

ലക്ഷ്മി കർണന്റെ അടുത്തേക്ക് ചെന്ന് അവനെ തിരികെ വിളിച്ചു കൊണ്ടുവന്നു… അധികസമയം നിൽക്കാനോ നടക്കാനോ പാടില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് …അവർ അകത്തേക്ക് കയറി …അടുക്കളയിൽ നിന്നും തട്ടിലും മുട്ടലും ഒക്കെ കേൾക്കുന്നുണ്ട് …വിശ്വൻ ഹാളിൽ നിന്നുകൊണ്ട് ചേച്ചിയെ ചേച്ചി എന്ന് ഉറക്കെ വിളിച്ചു… അടുക്കളയിൽ നിന്ന് പുറത്തിറങ്ങിയ ആളെ കണ്ടു അവരെല്ലാവരും സ്തംഭിച്ചു നിന്നു……

മൂന്നുപേരുടെ മുഖം ഇരുണ്ട് വന്നെങ്കിലും കർണന്റെ മുഖം വെൺനിലാവ് പോലെ തിളങ്ങി നിന്നു …

വൈഗയായിരുന്നു അടുക്കളയിൽ നിന്നും ഇറങ്ങിവന്നത്….. കറുത്ത ഒരു സാരിയാണ്, അതിൻറെ തുമ്പെടുത്ത് ഇളിയിൽ കുത്തി വെച്ചിരിക്കുന്നു …വലിയ ആഭരണങ്ങളോ ഒന്നുമില്ല നെറ്റിലൂടെയും കഴുത്തിലൂടെയും വിയർപ്പൊഴുകുന്നുണ്ട്… എന്തോ പണിയിലായിരുന്നു അകത്ത്…

നീയെന്താ ഇവിടെ ????വിശ്വൻ ഒരു അമ്പരപ്പോടെ ചോദിച്ചു …അല്ല ലക്ഷ്മി അമ്മ എവിടെ? അവൻ കൂട്ടിച്ചേർത്തു.

ഞാൻ അവരെ പറഞ്ഞു വിട്ടു ….ഇത് ഞാനായിട്ട് ഉണ്ടാക്കിവച്ചതല്ലേ കർണന്റെ പരുക്കുകൾ മാറുന്നത് വരെ ഞാൻ ഉണ്ടാകും ഇവിടെ …എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി.. അവൾ കൂസലില്ലാതെ പറഞ്ഞു.

അവളുടെ സംസാരവും നിൽപ്പും കണ്ട് ലക്ഷ്മിക്ക് വിറഞ്ഞുകയറി …

എന്താ നിങ്ങളുടെ ഉദ്ദേശം …..ആദ്യം എൻറെ ഏട്ടനെ ഈ പരുവമാക്കി…. നിങ്ങൾക്കറിയാമോ ….എന്റെ …എൻറെ ഏട്ടന് എന്തുമാത്രം വേദനിച്ചെന്ന്,,, എന്നിട്ട് ഇതിപ്പം ആരെ കാണിക്കാനാ…… ഇങ്ങനെയൊക്കെ ഇവിടെ വന്ന് ചെയ്താൽ ഞങ്ങൾ എല്ലാം മറക്കും എന്ന് കരുതിയോ ??? അതോ കേസ് ഒന്നുമില്ല എന്ന് പോലീസിൽ പറഞ്ഞതിന്റെ പ്രത്യുപകാരമോ ???ഒന്നും വേണ്ട …..നിങ്ങൾ …..നിങ്ങളെ കണ്ടുകൊണ്ടിരുന്നാൽ എൻറെ ഏട്ടന് ഒരു മനസമാധാനവും ഉണ്ടാവില്ല… എനിക്കും. എൻറെ ഏട്ടനെ കൊല്ലാൻ നോക്കിയവരല്ലേ… അതോ ഇനി ചത്തില്ല എന്ന് കരുതി വീണ്ടും കൊല്ലാനായി ഇറങ്ങി പുറപ്പെട്ടതാണോ??? എന്തായാലും നിങ്ങളുടെ ഒരു ഉദ്ദേശവും ഇവിടെ നടക്കില്ല… ഇപ്പം ഇവിടുന്ന് ഇറങ്ങി പൊയ്ക്കോണം… ഏട്ടന് മാത്രമേ വയ്യാതായിട്ടുള്ളൂ എൻറെ കൈയ്ക്കും കാലിനും ഒരു കുഴപ്പവുമില്ല ….തനിയെ ഇറങ്ങിപ്പോകുന്നോ അതോ അടിച്ചിറക്കണോ ???ലക്ഷ്മി പൊട്ടിത്തെറിക്കുകയായിരുന്നു.

ലക്ഷ്മി ഇത്രയും പറയുമെന്ന് കർണ്ണനും കരുതിയില്ല ….പലപ്പോഴും തടയണമെന്നുണ്ടായിരുന്നു …പക്ഷേ അവളുടെ ദേഷ്യം അങ്ങനെ തീരുന്നെങ്കിൽ തീരട്ടെ എന്ന് അവനും കരുതി..

ലക്ഷ്മി പറഞ്ഞതെല്ലാം കേട്ട് വൈഗക്ക് സങ്കടം വന്നു …എങ്കിലും അതെല്ലാം താൻ അനുഭവിക്കേണ്ടത് തന്നെയാണെന്ന് ഉള്ള തിരിച്ചറിവിൽ അവൾ നിന്നു …അവളുടെ കണ്ണിൽനിന്ന് ഒരിറ്റ് കണ്ണീരോ ചുണ്ടിൽ നിന്നും ഒരു വിതുമ്പലോ പുറത്തേക്കു വന്നില്ല ..എല്ലാം പറഞ്ഞുകഴിഞ്ഞ് ലക്ഷ്മി കിതക്കുകയായിരുന്നു .

എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ കാറിൽ ഇരിക്കുന്ന സാധനങ്ങൾ എല്ലാം എടുത്ത് അകത്തേക്ക് വെച്ചേക്ക് …….ഉച്ചയ്ക്ക് കഴിക്കാനായി കഞ്ഞിയും നിനക്ക് ചോറും കറികളും ഉണ്ടാക്കി വച്ചിട്ടുണ്ട് ….എടുത്തു കഴിച്ചിട്ട് ചെന്നിരുന്നു പഠിക്കാൻ നോക്ക്… അറിയാമല്ലോ അടുത്ത ആഴ്ച മുതൽ എക്സാം ആണ് …അത്രയും പറഞ്ഞ് വൈഗ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേക്ക് പോയി ……

ചേട്ടാ അവൾ പറഞ്ഞത് കേട്ടില്ലേ ?? എന്ത് അഹങ്കാരമാണ് അവൾക്ക്… ലക്ഷ്മി കർണ്ണനോട് പറഞ്ഞു.

അവൾ നിന്നെക്കാൾ മൂത്തതല്ലേ ….അവൾ ഇവൾ എന്നാണോ വിളിക്കേണ്ടത് ….

ഇപ്പോൾ അതാണോ വിഷയം അവൾ പറഞ്ഞിട്ട് പോയത് കേട്ടില്ലേ????

അതുതന്നെയാണ് എനിക്കും പറയാനുള്ളത് …അവൾ പറഞ്ഞിട്ട് പോയത് നീ കേട്ടില്ലേ …പോയിരുന്ന് പഠിക്കെടീ… എന്തെങ്കിലും വേണമെങ്കിൽ അവളോട് ചോദിച്ചാൽ മതി ….അതും പറഞ്ഞ് ഒരു ചെറു ചിരിയോടെ വാക്കറും ഉന്തിപ്പിടിച്ച് കർണൻ തന്റെ റൂമിലേക്ക് നടന്നു .

ബാക്കി മൂന്നുപേരും അവിടെ നടന്നുതൊന്നും മനസ്സിലാവാതെ വായും തുറന്നു നിന്നു ….

അടുക്കളയിൽ കയറിയ വൈഗ കബോർഡിൽ ചാരി നെഞ്ചത്ത് കൈവച്ച് ശ്വാസം വലിച്ചു വിട്ടു ….കർണ്ണൻ എന്തെങ്കിലും എതിര് പറയും എന്നാണ് അവൾ വിചാരിച്ചത് ഭാഗ്യത്തിന് അതുണ്ടായില്ല…. ലക്ഷ്മിയുടെ കോപത്തിന് കാരണമുണ്ട് അതുകൊണ്ടുതന്നെ അത് അവളെ വിഷമിപ്പിച്ചതുമില്ല… അപ്പോഴാണ് ലക്ഷ്മി അടുക്കളയിലേക്ക് ചെന്നത്.. അവിടെ നിൽക്കുന്ന വൈഗയെ നോക്കിക്കൊണ്ട് ലക്ഷ്മി..

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.