ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

ഉണർന്നു…

ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം ……അയാൾ വെട്ടിവിയർക്കുകയായിരുന്നു….

അയാൾ കണ്ണടച്ച് ആ രാത്രി ഒന്നുകൂടി ഓർത്തെടുത്തു ….

ഭദ്രൻറെ തിരോധാനത്തെ പറ്റി അന്വേഷിച്ച് രാഘവൻ ദേവലോകം ഹോസ്പിറ്റലിൽ കയറി , താങ്ങൾക്കെതിരെയുള്ള പല തെളിവുകളും സംഘടിപ്പിച്ചിരുന്നു ഓർഗൻ ട്രാഫിക്കിങ്ങിന്റെയും മെഡിസിൻ എക്സ്പെരിമെന്റിന്റെയും അങ്ങനെ പലതും… അവൻ അത് പുറത്തുവിട്ടാൽ തങ്ങളുടെ അന്ത്യമായിരിക്കും എന്ന് മനസ്സിലാക്കി അവനെ തീർക്കാൻ തന്നെയാണ് ആ രാത്രിയിൽ അവൻറെ മുന്നിൽ പോയത് …….

അനന്തനും കൂടെയുണ്ടായിരുന്നു , തിരുനെൽവേലിയിൽ നിന്നും വന്ന ടീമായിരുന്നു കൂടെ ഉണ്ടായിരുന്നത് …തീർത്തു കളഞ്ഞിട്ട് ഒരു രാഷ്ട്രീയ കൊലപാതകം ആക്കി മാറ്റാനായിരുന്നു പ്ലാൻ …അന്ന് താൻ ആദിയുടെ ലീഗൽ അഡ്വൈസർ ആയിരുന്നു G.M ആണ് തന്നെ അവിടെ കയറിപ്പറ്റാൻ സഹായിച്ചത് …വൈകിയാണ് തന്നോട് സൗഹൃദം സ്ഥാപിച്ച രാഘവന്റെ ഉദ്ദേശം എനിക്ക് മനസ്സിലായത് , അപ്പോഴേക്കും അവൻ വേണ്ടെ വിവരങ്ങൾ എല്ലാം മനസ്സിലാക്കിയിരുന്നു…എത്ര ചോദിച്ചിട്ടും പ്രഹരിച്ചിട്ടും ആ തെളിവുകൾ എവിടെയുണ്ടെന്ന് അവൻ പറഞ്ഞില്ല… പിന്നിൽ നിന്ന് കുത്തേണ്ടി വന്നു അവനെ ഒന്ന് കീഴ്പ്പെടുത്താൻ ..തിരുനെൽവേലി ടീമിലെ ആറുപേരെയാണ് അവൻ അന്ന് കാലപുരിക്ക് അയച്ചത് ….പക്ഷേ അവൻ മരിക്കുന്നതിനു മുൻപ് പറഞ്ഞ വാക്കുകൾ അതിപ്പോഴും തൻറെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു …

“അവൻ വരും നിൻറെ തലയെടുക്കാൻ”

അതിന്നും തന്റെ ഉറക്കം കെടുത്തുന്നുണ്ട്…

ഫോണിൻറെ റിങ്ടോൺ ആണ് അയാളെ വർത്തമാനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ….

അയാൾ ഫോണിൻറെ ഡിസ്പ്ലേയിലേക്ക് നോക്കി,,, വൈഗ ആണ് .

ഹലോ, വൈഗ മോളെ എന്താണ് ഈ  രാത്രിയിൽ …

സോറി അങ്കിൾ ഉറക്കം ഡിസ്റ്റർബായോ???

ഇല്ല  മോളേ… പറഞ്ഞോ…

അങ്കിൾ… ദേവദക്ഷ എക്സ്പോർട്ട്സും ആയിട്ടുള്ള കോൺട്രാക്ട് ഡ്രാഫ്റ്റ് , അങ്കിളിന്റെ മെയിലിലേക്ക് അയച്ചിട്ടുണ്ട്..As our ലീഗൽ അഡ്വൈസർ അങ്കിൾ അതൊന്ന് ചെക്ക് ചെയ്തിട്ട് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പറയണം …രാവിലെ മെയിൽ ചെയ്യാനുള്ളതാണ്… രാവിലെ ചെക്ക് ചെയ്താലും മതി , ഞാൻ ചിലപ്പോൾ മറന്നാലോ അതാണ് ഈ രാത്രിയിൽ ഡിസ്റ്റർബ് ചെയ്യേണ്ടി വന്നത് …പിന്നെ അജു എവിടെയാണ് അങ്കിൾ ???അവനായിരുന്നു ദേവദക്ഷ എക്സ്പോർട്ടും ആയുള്ള ഈ കോൺട്രാക്ടിന് എന്നെ നിർബന്ധിച്ചത്… പിന്നെ അവനെ ആ വഴിക്ക് കണ്ടിട്ടില്ല….

അവൻ അവന്റെ ഒരു ഫ്രണ്ടിൻറെ ആവശ്യത്തിനായി എവിടെയോ പോയിരിക്കുകയാണ് …എന്നെ വിളിച്ചിട്ടും രണ്ടുദിവസമായി ..വിളിക്കുകയാണെങ്കിൽ നിൻറെ കാര്യം പറയാം..

ശരി അങ്കിൾ …എന്നാൽ ഞാൻ വയ്ക്കുകയാണ് ..

സഭാപതി ഫോൺ കട്ട് ചെയ്ത് തൻറെ കട്ടിലിലേക്ക് ചാഞ്ഞു.. അപ്പോഴാണ് ഫോൺ പിന്നെയും റിംഗ് ചെയ്തത് .ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു.

ഹലോ സഭാപതി സാർ ഇത് ദാസ് ആണ്….

മനസ്സിലായി എന്താ ദാസേ, ഈ രാത്രിയിൽ???

അത് G.M സാർ ഇവിടെ വയലന്റായി ഇരിക്കുകയാണ്.. ഇപ്പോൾ അർജുനെ കാണണം എന്നാണ് പറയുന്നത്. അതും ഒരു മണിക്കൂറിനുള്ളിൽ ..

അതിനുംവേണ്ടി അവിടെ എന്ത് സംഭവിച്ചു ദാസ് ???

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.