അപ്പോഴാണ് അത് കേട്ടുകൊണ്ട് നകുൽ അങ്ങോട്ടേക്ക് വന്നത് ..കള്ളിൻ പുറത്ത് ആടിയാടിയാണ് വരവ് ….
വേണ്ട ഡാഡി,,,,, ഇന്നല്ലെങ്കിൽ നാളെ അവളുടെ സ്വത്തുക്കളെല്ലാം നമ്മുടെ അല്ലേ,, എൻറെ കാൽക്കീഴി വരുമ്പോൾ ഞാൻ നൽകാം അവൾക്ക് ശിക്ഷ. അവളുടെ ജന്മത്ത് മറക്കാത്ത രീതിയിലുള്ള ശിക്ഷ .അത് പോരെ ഡാഡി .
ജി എം അവനെ ചേർത്തുപിടിച്ചു..
ഓക്കേ മൈ സൺ നീ പറഞ്ഞതുകൊണ്ട് ഇപ്രാവശ്യം അവളെ വെറുതെ വിടുന്നു.
അർജുൻ …പറഞ്ഞതുപോലെ ആ ഗോഡൗണിൺ കത്തിച്ചേക്ക് ഒരു ചെറിയ ശിക്ഷ ….
പിന്നീട് അർജുൻ കടത്തിക്കൊണ്ടുവന്ന റോ മെറ്റീരിയൽസ് പ്രോസസ് ചെയ്യാനായി പലരെയും ഏർപ്പെടുത്തി ആ സഭ അവിടെ പിരിഞ്ഞു …
തൻറെ സ്യൂട്ട് റൂമിൽ കയറിയ ജി എം തൻറെ ഫോണിൽ നിന്നും “മൈ ബ്ലഡ്” എന്ന പേരിലേക്ക് കോൾ ചെയ്തു..
****************************************
രണ്ട് റോയൽ എൻഫീൽഡ് ക്ലാസിക് 500 ബുള്ളറ്റുകൾ മഞ്ഞ്മൂടി കിടക്കുന്ന റോക്താങ് പാസിൽ കൂടി നീങ്ങിക്കൊണ്ടിരുന്നു …ലഡാക്കാണ് ലക്ഷ്യം… മുന്നിൽ പോയ ബുള്ളറ്റ് ബ്രേക്ക് ഇട്ട് …അതോടൊപ്പം തന്നെ കൂടെ വന്നതും.
ബുള്ളറ്റിൽ ഇരുന്നയാൾ ഹെൽമെറ്റ് ഊരി,,, അവൻറെ കഴുത്തിൽ കിടന്നിരുന്ന കണ്ണിൻറെ രൂപമുള്ള ചുവന്ന രത്നം രക്ത വർണ്ണത്തിൽ ഒന്നു മിന്നി…പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ചെവിയോട് ചേർത്തു കുറച്ചുനേരത്തെ സംസാരത്തിന് ശേഷം ഫോൺ കട്ട് ചെയ്തു. കൂടെയുണ്ടായിരുന്ന ബുള്ളറ്റിലെയാൾ….
ആരായിരുന്നു രുദ്രേട്ടാ ???
എനിക്ക് ജന്മം നൽകിയാൾ….ജി എം….
എന്തെങ്കിലും പ്രശ്നമുണ്ടോ ??
ഉണ്ട് …ഒരു 800 കോടി രൂപ പോയിക്കിട്ടി…
എങ്ങനെ ??എന്തുപറ്റി ???
……..ആരോ നശിപ്പിച്ചു….
ആരാകും????
…..അറിയില്ല …ചോദിച്ചില്ല……
അപ്പോൾ വിളിച്ചത്????
Waiting waiting
പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.
ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?
ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.
?
ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
ദേവൻ തീരെ ഇല്ല
കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?
കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്
ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?
വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം
കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ഇങ്ങനെ അല്ലെ?
ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം
അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️
കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ
വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും
ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?
വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ
ഈ ഭാഗവും നന്നായിട്ടുണ്ട്…
❤❤❤