ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

അല്ല മോളെ സത്യം ..ചേട്ടന് യാതൊരു വേദനയും ഇല്ല …പിന്നെ മോളെ കാണണം എന്ന് പറഞ്ഞത് , മറന്നിട്ടില്ലല്ലോ അടുത്ത ആഴ്ച സെമസ്റ്റർ എക്സാം ആണ്… നല്ലപോലെ പഠിക്കണം , നീയായി തന്നെ തിരഞ്ഞെടുത്ത വഴിയാണ് .ഏട്ടൻ ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞ് ഉഴപ്പാൻ നിൽക്കരുത്…. അതുകൊണ്ട് മോള് ഇപ്പോൾ തന്നെ വീട്ടിലേക്ക് പൊയ്ക്കോ. ഇവിടെ ഏട്ടന് സഹായത്തിനായി ആവശ്യത്തിന് ആളുകളുണ്ട് ….അവിടെ കർണ്ണന് തൻറെ അനിയത്തിയുടെ കരിയർ ആയിരുന്നു പ്രധാനം …അവളുടെ ഇഷ്ടത്തിന് അവളായി തിരഞ്ഞെടുത്തതാണ് ആർക്കിടെക്ചർ. അവൾക്ക് അത് പണ്ടുമുതലേ ഇഷ്ടമായിരുന്നു .കോളേജിന്റെ റാങ്ക് സ്വപ്നം ഒന്നും അല്ലെങ്കിലും അത്യാവശ്യത്തിന് നല്ലപോലെ പഠിക്കുന്ന കുട്ടിയാണ് ലക്ഷ്മി 75 –80 ശതമാനം മാർക്ക് അവൾ എപ്പോഴും വാങ്ങാറുണ്ട് പാലക്കൽ ഗ്രൂപ്പിൻറെ പല കെട്ടിടങ്ങളും ഇൻറീരിയർ ചെയ്തിരിക്കുന്നത് അവളാണ്. എല്ലാവർക്കും അത് ഇഷ്ടവുമാണ് .

ഇല്ല …..എന്നെ അങ്ങനെ പറഞ്ഞു വിടാൻ നോക്കണ്ട ..എനിക്ക് ഈ ലോകത്ത് ഏറ്റവും വലുത് എൻറെ ചേട്ടനാണ് ..ആ ചേട്ടൻ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് മനസമാധാനമായി ഒന്ന് ഇരിക്കാൻ പോലും കഴിയുന്നില്ല,,, പിന്നെയല്ലേ പഠിക്കാൻ ..ഞാൻ പോവില്ല ..അവൾ വാശി പിടിച്ചു .

കർണ്ണന് ചെറിയ രീതിയിൽ ദേഷ്യം വരാൻ തുടങ്ങിയിരുന്നു …

ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു കുഴപ്പവുമില്ല …ലച്ചു …നീ പറയുന്ന കേൾക്ക് ഈ എക്സാമിന് നല്ല മാർക്ക് ലഭിച്ചാലേ  നല്ല കമ്പനികളിൽ ഇന്റോൻഷിപ്പ് ചെയ്യാൻ പറ്റൂ …നിനക്കു അറിവുള്ളതല്ലേ അത്…

ഇല്ല ….ചേട്ടൻ എന്തു പറഞ്ഞാലും ഞാൻ പോവില്ല …..അതിനായി എന്നെ നിർബന്ധിക്കുകയാണെങ്കിൽ ഞാനും ഇവിടെ അഡ്മിറ്റ് ആവും… അതിന് എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം… അവളും വാശിയോടെ പറഞ്ഞു .

കർണ്ണൻ ഒരു നിമിഷം നിശബ്ദനായി…. അവനറിയാം ലക്ഷ്മി ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്നും മാറില്ല എന്ന് …അവൾ ഇവിടെ തന്നെ അഡ്മിറ്റ് ആകാൻ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിരിക്കും …അതിനായി അവൾ സ്വയം വേദനിപ്പിക്കും …അതൊന്നും കാണാൻ തനിക്ക് കഴിയില്ല ..അവൻ തൻറെ തോൽവി സമ്മതിച്ചു .

ശരി ഞാൻ ഇവിടെ കിടക്കുന്ന അത്രയും സമയം നിനക്ക് ഇവിടെ നിൽക്കാം പോരേ….. അവൾ മിണ്ടാതെ തല കുലുക്കി സമ്മതം അറിയിച്ചു .

എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോകണം ബാക്കി ചികിത്സയൊക്കെ അവിടെ മതി കർണ്ണൻ മനസ്സിൽ കണക്കുകൂട്ടി .

എന്നാ മോള് നല്ല കുട്ടിയായി ഭക്ഷണം ഒക്കെ കഴിച്ച് റൂമിൽ പോയി കിടക്ക്. പുറത്ത് നിൽക്കണ്ട… അവൾ അതിനും അനുകൂലമായി തലയാട്ടി …എന്നാൽ മോള് പൊയ്ക്കോ കർണ്ണൻ അവളെ പുറത്തേക്ക് അയച്ചു.

പോസ്റ്റ് ഓപ്പറേറ്റിങ് ഐസിയുവിന്റെ നേഴ്സിങ് റൂമിന്റെ പച്ച കർട്ടന് പിറകിൽ നിൽക്കുകയായിരുന്ന വൈഗയുടെ കണ്ണുകൾ ഇതെല്ലാം കേട്ട് നിറഞ്ഞു ഒഴുകി…. അമറും താനും സഹോദരങ്ങളാണ് ..പക്ഷേ തങ്ങളുടെ ഇടയിൽ എപ്പോഴും ഒരു ഫ്രണ്ട്സിന്റെ ഫ്രീഡം ആണ് …..പക്ഷേ ലക്ഷ്മിക്ക് , കർണ്ണൻ ഒരു സഹോദരൻ മാത്രമല്ല …ഒരു പെൺകുട്ടിക്ക് കാമുകൻ, ഭർത്താവ് എന്നീ സ്ഥാനങ്ങൾ ഒഴിച്ച് ഒരു പുരുഷന് എന്തൊക്കെ സ്ഥാനങ്ങൾ നൽകാമോ അതെല്ലാം ലക്ഷ്മിയുടെ ജീവിതത്തിൽ അലങ്കരിക്കുന്നത് കർണ്ണനാണ്…. സുഹൃത്ത് …ജേഷ്ഠൻ… അച്ഛൻ …അങ്ങനെ എല്ലാ സ്ഥാനങ്ങളും ….വൈഗയത് മനസ്സിലാക്കുകയായിരുന്നു ….

ലക്ഷ്മി പുറത്തേക്കിറങ്ങി എന്ന് ഉറപ്പായശേഷം ….വൈഗ കർട്ടന് പിന്നിൽ നിന്നും കർണ്ണനു മുന്നിലേക്ക് എത്തി…. അപ്രതീക്ഷിതമായി തൻറെ മുന്നിൽ വൈഗയെ കണ്ട കർണൻ അമ്പരന്നു…

വൈഗ താനിവിടെ????

അമറിന് ഇവിടുത്തെ ഡോക്ടറെ പരിചയമുണ്ട് …അങ്ങനെ കയറിയതാ….

പിന്നീട് കുറച്ചുനേരത്തേക്ക് ഇരുവരും നിശബ്ദരായിരുന്നു …

ക്ഷമ ചോദിക്കാനുള്ള അവകാശമില്ല…. ഇന്നേവരെ ആരോടും ചോദിച്ചിട്ടുമില്ല…. പക്ഷേ പറ്റുമെങ്കിൽ ക്ഷമിക്കണം…. ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല …വൈഗ കർണ്ണന്റെ മുഖത്ത് നോക്കി പറഞ്ഞു..

അത് കേട്ട് കർണന്റെ ചുണ്ടിൽ ആ പുഞ്ചിരി വിടർന്നു …ആ പുഞ്ചിരി വൈഗയുടെ മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കി .

ഒരുപക്ഷേ ലക്ഷ്മിയെ കാണുന്നതിന് മുന്നേയാണ് ഞാൻ നിന്നെ കണ്ടതെങ്കിൽ നിന്നോട് ഞാൻ ക്ഷമിച്ചേനെ …വൈഗ.. പക്ഷേ എൻറെ അനിയത്തിയുടെ കണ്ണുനീർ… അതിന് മാപ്പ് നൽകാൻ എന്നിലെ ചേട്ടന് സാധിക്കില്ല …അവൾ നിന്നോട് ക്ഷമിക്കുന്ന ആ നിമിഷം ഞാനും ക്ഷമിക്കും….ഇപ്പോൾ എനിക്ക് അത്രയേ പറയാൻ സാധിക്കൂ…..

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.