ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

കുറച്ചു വൈകിയാണ് വൈഗ കണ്ണു തുറന്നത് …..അമർനാഥ് വിളിച്ചുണർത്തിയതാണ് …

ഹോസ്പിറ്റലിൽ എന്തായി ???കർണ്ണന്

എങ്ങനെയുണ്ട് ??എഴുന്നേറ്റ ഉടനെ അവൾ ചോദിച്ചത് അതാണ് .

He is fine …അമർനാഥ് മറുപടി നൽകി.. ബുള്ളറ്റ് വയറ്റിലാണ് കയറിയത് ഭാഗ്യത്തിന് മറ്റു ഭാഗങ്ങൾക്ക് ഒന്നും സംഭവിച്ചില്ല …പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്…

എനിക്ക് ….എനിക്കൊന്നു കാണണം… വൈഗയുടെ സ്വരത്തിന് ചെറിയ വിറയൽ ഉണ്ടായിരുന്നു …

കാണാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം…. അവൻ ഫോണെടുത്ത് പുറത്തേക്ക് പോയി. അല്പസമയത്തിനുള്ളിൽ തന്നെ തിരികെ എത്തുകയും ചെയ്തു…

ഞാൻ അവനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടറെ വിളിച്ചിരുന്നു 7:00 മണിയോടെ ഒരാൾക്ക് കയറി കാണാം എന്നാണ് പറഞ്ഞത്… ആ സമയത്ത് അവിടെ എത്തിയാൽ നിനക്കും കാണാം …നമുക്ക് ഒരുമിച്ചു പോകാം.

അവളൊന്നു മൂളി മറ്റൊന്നും അവൾക്ക് പറയാനില്ലായിരുന്നു ….

വൈകിട്ടോടുകൂടി കർണ്ണന് ബോധം വന്നിരുന്നു …ബോധം വന്നപ്പോൾ തന്നെ അവൻ അന്വേഷിച്ചത് ലക്ഷ്മിയെയാണ് ഡോക്ടർ ചിരിച്ചുകൊണ്ട് അവൻറെ റൂമിൽ നിന്നും പുറത്തിറങ്ങി..

തൻറെ ചേട്ടൻ തന്നെ അന്വേഷിക്കുന്നുണ്ട്…. ലക്ഷ്മിക്ക് മാത്രം കയറി കാണാം ….പക്ഷേ ഇനിയും അവിടെ കയറി കരയരുത് രണ്ടു കുപ്പി ഗ്ലൂക്കോസ് ഇപ്പോൾ കയറ്റിയതേയുള്ളൂ ….കലങ്ങിയ കണ്ണുകളോടു കൂടി നിൽക്കുന്ന ലക്ഷ്മിയോട് ആയി ഡോക്ടർ പറഞ്ഞു.

അവൾ മെല്ലെ അകത്തേക്ക് കയറി കർണ്ണൻ അവളെ നോക്കി  പുഞ്ചിരിച്ചു.

ഒറ്റ ദിവസം കൊണ്ട് നീ അങ്ങ് പകുതിയായി പോയല്ലോടി ???

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഏട്ടന് ഒരു കുഴപ്പവുമില്ല , മോളു ..ചേട്ടൻ ഇതൊക്കെ എത്ര കണ്ടതാ ..നീ ഇങ്ങനെ കണ്ണുനിറച്ച് നിൽക്കുന്നതാണ് ഏട്ടനും സങ്കടം .

എനിക്ക് സഹിക്കുന്നില്ല ചേട്ടാ…. നല്ല വേദനയുണ്ടോ ???അവൾ കർണ്ണന് സമീപം ചെന്നുനിന്നു പതം പറഞ്ഞു.

ഒന്നുമില്ലെടി ചെറിയൊരു വേദന അത്രയേ ഉള്ളൂ …

പിന്നെന്തിനാ ഇങ്ങനെ കിടക്കുന്നത്??? എനിക്കറിയാം നല്ല വേദന കാണും… ചേട്ടൻ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണ് ….

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.