എനിക്ക്….. എൻറെ ചേട്ടനെ ഒന്ന് കാണണം ഡോക്ടർ…. ഇല്ലെങ്കിൽ ഞാൻ…. അവൾക്ക് അത് പറഞ്ഞു മുഴുവൻ ആക്കാൻ പറ്റിയില്ല.
ഡോക്ടർക്ക് അവളുടെ അവസ്ഥ മനസ്സിലായി …
ഇപ്പോൾ പോസ്റ്റ് ഓപ്പറേറ്റിങ് ഐസിയുവിലേക്ക് മാറ്റിയതേയുള്ളൂ… വൈകിട്ട് ആവട്ടെ ഒരാൾക്ക് കയറി കാണാം ,, അപ്പോഴേക്കും അയാൾക്ക് ബോധം വരും …താൻ ഇങ്ങനെ ഇരുന്നു കരഞ്ഞാൽ തന്നെയും ഇവിടെ ഞാൻ പിടിച്ച് അഡ്മിറ്റ് ചെയ്യും ….ഡോക്ടർ ചെറു ചിരിയോടെ ലക്ഷ്മിയെ നോക്കി പറഞ്ഞു.
പിന്നെ എല്ലാവരും കൂടി ഇവിടെ ഇങ്ങനെ കൂടി നിൽക്കണ്ട , ഇതൊരു ആശുപത്രിയാണ് ….ഒരു താക്കീതു പോലെ ഡോക്ടർ പറഞ്ഞിട്ട് അയാൾ തൻറെ റൂമിലേക്ക് പോയി .
ഡോക്ടർ പറഞ്ഞുകേട്ട് കുറച്ചുപേർ ഒഴിച്ച് ബാക്കി എല്ലാവരും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ നിന്നും മാറിനിന്നു. ഇപ്പോൾ അതിന് മുന്നിൽ സുകന്യയും ഭദ്രേനും ലക്ഷ്മിയും പിന്നെ അവൻറെ ഏറ്റവും അടുത്ത ഒന്ന് രണ്ട് സുഹൃത്തുക്കളും മാത്രമേ ഉള്ളൂ അതിലൊന്ന് സുകന്യയുടെ ഭർത്താവ് വിശ്വനാണ് മറ്റൊന്ന് സഖാവ് വൈശാഖനും… അല്പസമയത്തിനുശേഷം സുകന്യയുടെ തോളിൽ ചാരിയിരുന്ന ലക്ഷ്മി കണ്ണുനീര് തുടച്ചു എഴുന്നേറ്റു ശേഷം ഭദ്രൻറെ മുന്നിൽ ചെന്ന് നിന്നു…
എന്തിനാണ് എന്തിനാണ് നിങ്ങളുടെ മകൾ എൻറെ ചേട്ടനെ ഉപദ്രവിച്ചത് ??? എൻറെ ചേട്ടൻ നിങ്ങളോട് ഒക്കെ എന്ത് തെറ്റാ ചെയ്തത് ????നിങ്ങളുടെ തറവാട്ടുകാർ പുറകെ നടന്നു ഉപദ്രവിച്ചിട്ടും ഒഴിഞ്ഞുമാറി നടന്നതല്ലേ ഞങ്ങൾ …..അതിന് ഞാൻ ചേട്ടനെ കുറ്റപ്പെടുത്തുമ്പോഴെല്ലാം ചേട്ടൻ ഒന്നേ പറഞ്ഞിട്ടുള്ളൂ ….നമ്മുടെ അച്ഛൻറെ പ്രാണന്റെ ഭാഗമായ ഒരാൾ ജീവിച്ചിരുന്നത് അവിടെയാണ് ……മറ്റാരെ പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തെ മറക്കരുത് എന്ന് ……എന്നിട്ട് അയാളുടെ ചോര തന്നെ എൻറെ ചേട്ടനെ …..അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു…. വാശിയോടെ അത് തുടച്ചു മാറ്റിക്കൊണ്ട് അവൾ തുടർന്നു ….
നിങ്ങൾ അനുഭവിക്കും ….എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ബാക്കിയുള്ളത് എൻറെ ചേട്ടൻ മാത്രമാണ്…… ഏട്ടനെ നോവിച്ച നിങ്ങളും നിങ്ങളുടെ മക്കളും നരകിക്കും ….അവൾ അതും പറഞ്ഞു പിറകിലേക്ക് നടന്നു നടന്നു ഭിത്തിയിൽ തട്ടിൽ നിന്നു… ഭിത്തിയിലൂടെ താഴേക്ക് ഊർന്നിറങ്ങി ബോധം മറഞ്ഞു വീണു .
പെട്ടെന്ന് തന്നെ ഭദ്രൻ അവളെ താഴെന്ന് വാരിയെടുത്തു നേഴ്സിങ് റൂമിലേക്ക് ഓടി , അവളെ അവിടെ കട്ടിലിൽ കിടത്തി , പെട്ടെന്ന് തന്നെ നഴ്സുമാർ ട്രിപ്പ് സ്റ്റാർട്ട് ചെയ്തു …
വൈഗയുടെ അടുത്തുനിന്നും ഹോസ്പിറ്റലിലേക്ക് എത്തിയ അമർനാഥ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു ….തൻറെ അച്ഛന് നേരെ കൈ ഉയർത്തി ആക്രോശിക്കുന്ന ഒരാളെ ഇത്ര അലിവോടെ അമർനാഥ് നോക്കുന്നത് ആദ്യമായിട്ടായിരിക്കും… അവൻ പിന്നീട് അവിടെനിന്ന് പോയത് കർണ്ണനെ ഓപ്പറേറ്റ് ചെയ്ത ഡോക്ടറുടെ അടുത്തേക്കാണ്… അയാളുടെ അടുത്തുനിന്നും കർണന്റെ ഇപ്പോഴത്തെ അവസ്ഥയെപ പറ്റി ചോദിച്ചറിഞ്ഞു ….അമർനാഥ് അയാളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചു …പിന്നീട് അത് തനിക്ക് ആവശ്യമായി വരും എന്ന് അവന് അറിയാമായിരുന്നു ….
Waiting waiting
പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.
ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?
ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.
?
ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
ദേവൻ തീരെ ഇല്ല
കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?
കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്
ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?
വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം
കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ഇങ്ങനെ അല്ലെ?
ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം
അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️
കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ
വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും
ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?
വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ
ഈ ഭാഗവും നന്നായിട്ടുണ്ട്…
❤❤❤