അവരുടെ ഇടയിൽ പിന്നീട് നിശബ്ദത തളംകെട്ടി നിന്നു കുറച്ചുസമയത്തിനുശേഷം അവൾ കട്ടിലിലേക്ക് ചാഞ്ഞിരുന്നു…. അവൻ ഹോസ്പിറ്റലിലേക്ക് പോയി.
ഇതേ സമയം ഹോസ്പിറ്റലിൽ കർണന്റെ സർജറി നടന്നുകൊണ്ടിരിക്കുകയായിരുന്നു, അബ്ഡോമിനലാണ് ബുള്ളറ്റ് തറഞ്ഞു കയറിയത് , ഭാഗ്യത്തിന് ഇന്റേണൽ ഓർഗൻസ് ഒന്നും വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല…. ചെറിയ ബ്ലീഡിങ് മാത്രം. ഓപ്പറേഷനിൽ ബുള്ളറ്റ് പുറത്തെടുത്ത് കർണ്ണനെ പോസ്റ്റ് ഓപ്പറേറ്റിങ് വാർഡിലേക്ക് മാറ്റി ……കർണ്ണന് നടന്ന സംഭവങ്ങൾ അറിഞ്ഞ് ഒരു വലിയ ജനക്കൂട്ടം തന്നെ ഹോസ്പിറ്റലിന് മുന്നിൽ തടിച്ചു കൂടിയിരുന്നു…. അതിൽ സഖാക്കളും അവൻറെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും അവനെ സ്നേഹിക്കുന്ന നാട്ടുകാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു.
അവനെ ഹോസ്പിറ്റലിൽ എത്തിച്ചതും ബ്ലഡിനും മറ്റുമുള്ള കാര്യങ്ങൾ നോക്കിയതും എല്ലാം ഭദ്രനായിരുന്നു …എല്ലാം കഴിഞ്ഞവൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു അപ്പോഴാണ് ലക്ഷ്മിയെയും കൂട്ടി അവളുടെ അയൽക്കാരിയായ സുകന്യ ഓപ്പറേഷൻ തീയറ്ററിന് മുന്നിലേക്ക് എത്തിയത് …ലക്ഷ്മി ആണെങ്കിൽ കാര്യം അറിഞ്ഞത് മുതൽ കരച്ചിലാണ്,,, കരഞ്ഞു കരഞ്ഞ് അവളുടെ കണ്ണുകൾ എല്ലാം വീങ്ങിയിട്ടുണ്ട് , ഇരു കവിളുകളിലും കണ്ണുനീർ ഉണങ്ങി പിടിച്ചിരിക്കുന്നു.. ചുണ്ടുകൾ ഇപ്പോഴും വിതുമ്പുന്നുണ്ട്…
അവൾ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ നിൽക്കുന്ന ഭദ്രനെ നോക്കി … കർണ്ണന് വെടികൊണ്ട കാര്യവും അത് ചെയ്തത് ഭദ്രേൻറെ മകൾ ആണെന്ന കാര്യവും സുകന്യ പറഞ്ഞ് ലക്ഷ്മിക്ക് അറിയാം… അന്ന് രാവിലെ കർണൻ, ഭദ്രനോട് ഹോട്ടലിൽ വച്ച് ഉടക്കിയ കാര്യവും അവൾ ലക്ഷ്മിയോട് പറഞ്ഞിരുന്നു.. അന്ന് രാവിലെ തന്റെ ഹോട്ടലിൽ വച്ച് കണ്ട ഭദ്രേനെ അവൾക്ക് ഓർമ്മയുണ്ടായിരുന്നു. ഭദ്രൻ ലക്ഷ്മിയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു , പക്ഷേ അയാൾ അതിലും പരാജയപ്പെടുകയാണ് ഉണ്ടായത്.
അപ്പോഴാണ് ഓപ്പറേഷൻ തിയേറ്റർ തുറന്നു ഡോക്ടർ പുറത്തേക്ക് എത്തിയത് , എല്ലാവരും ഡോക്ടറുടെ ചുറ്റും കൂടി.
കർണ്ണൻ സുഖമായിരിക്കുന്നു ….ചെറിയ ഒരു സർജറിയെ വേണ്ടി വന്നുള്ളൂ… വയറിലാണ് ബുള്ളറ്റ് ഇറങ്ങിയിരുന്നത് അതുകൊണ്ടുതന്നെ കുറച്ചു നാൾ റസ്റ്റ് വേണ്ടിവരും …..നടക്കാനും നിവർന്നിരിക്കാനും ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും …അതുകൊണ്ട് ഒരു മാസം നല്ല റസ്റ്റ് ആവശ്യമുണ്ട് .
അത് കേട്ട് ലക്ഷ്മി പിന്നെയും കരയാൻ തുടങ്ങി…. ഡോക്ടർ സംശയത്തോടെ അവളെ നോക്കി .
കർണ്ണന്റെ അനിയത്തിയാണ്…. ഭദ്രൻ അവളെ പരിചയപ്പെടുത്തി .
താൻ വിഷമിക്കേണ്ട …തൻറെ ചേട്ടന് ഒന്നും പറ്റിയിട്ടില്ല ..
Waiting waiting
പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.
ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?
ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.
?
ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
ദേവൻ തീരെ ഇല്ല
കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?
കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്
ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?
വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം
കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ഇങ്ങനെ അല്ലെ?
ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം
അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️
കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ
വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും
ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?
വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ
ഈ ഭാഗവും നന്നായിട്ടുണ്ട്…
❤❤❤