ദി ഡാർക്ക് ഹവർ 6 {Rambo} 1702

ഒരു പഴയ കെട്ടിടമായിരുന്നു അത്…
വികസനമൊന്നും തൊട്ടുതീണ്ടാത്ത സ്ഥലംപോലെ…
ഈ കെട്ടിടംതന്നെ ഒരുപാട് അകലെയാണ്..

വരുന്നവഴി നോക്കിവെച്ചതുകൊണ്ട് അധികം ചുറ്റിത്തിരിയാതെ താങ്ങാനൊരിടം അവനുലഭിച്ചു..

എന്നാലും…തന്റെ നാട്ടിൽ ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളുണ്ടോയെന്നപോലും അവനതിശയിച്ചു…

റൂമിന്റെ കീയും വാങ്ങി…നേരെ റൂമിലെത്തി..

ഒരു കൊച്ചു മുറിയാണ്…

ഒരു ബെഡ്ഡും ടേബിളും..

ബാത്രൂം കോമൺ ആണ്…മൂന്നുമുറികൾക്ക് ഒരെണ്ണം എന്ന രീതിയിൽ….!!!

എങ്കിലും…
ആ ഏരിയയിൽ മറ്റൊരുതാമസ സൗകര്യം ലഭിക്കാത്തതുകൊണ്ട് …
അവൻ അവിടെ തങ്ങാനുറച്ചു…

മൂന്ന് മുറികൾക്ക് ഒരു ബാത്ത്റൂമാണെങ്കിലും..
അപ്പുറത്തെ മുറിയെല്ലാം..ഒഴിഞ്ഞുതന്നെ കിടപ്പാണെന്നകാര്യം അവൻ മനസ്സിലാക്കി…

 

“”അല്ലേലും…ഈ കാട്ടുമുക്കിൽ ആര് വരാനാണ്…

ഞാനിപ്പോ എന്തിനാണാവോ ദൈവമേ ഇങ്ങോട്ട് പോന്നേ….

കോപ്പ്…”””

എന്നും പറഞ്ഞ് അവൻ അകത്തുകയറി…
ഫോണും ചാർജിലിട്ടശേഷം ഒരു കുളിയും പാസ്സാക്കി തിരിച്ചുപോന്നു..

റൂമിലെത്തി നോക്കുമ്പോഴുണ്ട് നിത്യയുടെ അഞ്ചാറ് മിസ്സ്ഡ് കാൾസ് കിടക്കുന്നത് കണ്ടേ…

 

പിന്നെ രാവിലെ ഓഫീസിലേക്കയച്ച മെയിലിന്റെ റിപ്ലൈയും വന്ന് കിടപ്പുണ്ട്…

മെഡിക്കൽ ലീവിനാണ് അവൻ അപ്ലൈ ചെയ്തിരുന്നത്…
താടകയേതായാലും ലീവ് അനുവദിച്ചതിൽ അവന് സന്തോഷമായി..

അതിന് ശേഷം…അവൻ ഫോണെടുത്തു നിത്യയെ വിളിച്ചു..

അല്പം റിങ് ചെയ്തതിനുശേഷമാണ് ഫോണെടുത്തെ…
ആദ്യം എന്തൊക്കെയോ പറഞ്ഞ് ദേഷ്യപ്പെട്ടെങ്കിലും…ഒരു ട്രിപ്പ് പോയതാണെന്നൊക്കെ പറഞ്ഞ് അവളെ ഒരുവിധം അവൻ സമാധാനിപ്പിച്ചു…

അവൾ കാലത്തെ റൂമിലെത്തിയപ്പോ അവനെ കാണാതിരുന്നതിനുള്ള എല്ലാ കലിപ്പും അവിടെ തീർത്തു…

പിന്നെ…ഈ അവസ്ഥയിൽ യാത്ര ചെയ്തതിനെപ്പറ്റിയും…

 

അവൻ….ഒരുവിധം അവളെപ്പറഞ്ഞു സമാധാനിപ്പിച്ചെടുത്തു…
ശേഷം…അവിടുത്തെ സാഹചര്യങ്ങളും അവസ്ഥകളും അവളെപ്പറഞ്ഞു മനസ്സിലാക്കി..

എങ്കിലും…
ഒരു കുറുമ്പോടെ ഓരോന്ന് പറഞ്ഞ് ഒത്തിരി കഴിഞ്ഞാണ് അവൾ ഫോൺ വെച്ചേ…!!!

അവളുടെ അധികാരത്തോടെയുള്ള സംസാരങ്ങളും…ദേഷ്യപ്പെടലുകളുമെല്ലാം അവൻ നന്നായി ആസ്വദിച്ചിരുന്നു…

 

പിന്നെ…ഈയിടെയായി അവളുടെ അധികാരവും അവന്റെയടുത്തുള്ള പെരുമാറ്റവും അവനെന്തോ സംശയമുള്ളിൽ തോന്നിപ്പിച്ചിട്ടുണ്ട്..

മനസ്സിൽ എവിടെയോ…
അവളെയും കൂടെക്കൂട്ടിയിട്ടുണ്ടെന്നകാര്യം…
അവൻ മനസ്സിലാക്കി…!!

 

അങ്ങനെ…

ആ പള്ളിയെക്കുറിച്ചറിയുന്നതിനായി…
വീണ്ടും ജോൺ…
അവിടെയെത്തി..

അവിടെയുള്ള റോഡുകളൊന്നും ടാർ ചെയ്തിട്ടുള്ളവയായിരുന്നില്ല…
പഴയ നാട്ടുമ്പുറത്തെ കല്ലും മണ്ണും നിറഞ്ഞവ തന്നെയായിരുന്നു അതിപ്പോഴും..

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.