താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

Views : 54105

മുറ്റത്തു മാവിന്റെ ചുവട്ടിൽ പൂ കൂടാ കൊണ്ട് വച്ച് സഞ്ജു – അവിടെ ഇരുന്നു എന്തോ സംസാരിച്ചു കൊണ്ടിരുന്ന കറുപ്പനും ജാനകിയും തിരുമുല്പാടിനോടും ചിരിച്ചു കൊണ്ട് ഉണ്ടായ കാര്യം പറഞ്ഞു

ചിരിച്ചു കൊണ്ട് കണ്ണനെ കളിയാക്കി എല്ലാപേരും കൂടി – കണ്ണൻ ഇളിഭ്യനായി നിന്ന് എല്ലാപരും പറയുന്നത് കേട്ടിട്ട് അകത്തേക്ക് കയറി പോയി

പോകുന്ന സമയത്തു കറുപ്പൻ വിളിച്ചു പറഞ്ഞു – കണ്ണാ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിക്കോ , സമയമായി

കണ്ണൻ – തിരിഞ്ഞു നോക്കാതെ തന്നെ തലയാട്ടി കൊണ്ട് അകത്തേക്ക് കയറി പോയി –

അവന്റെ കണ്ണിൽ തീ പോലെ എന്തോ എറിഞ്ഞു കത്തുന്നുണ്ടായിരുന്ന ചുണ്ടിൽ പരിഹാസ ചിരിക്കൊപ്പം

 

നാവിൽ ഉരുവിടുന്ന മന്ത്രം ചെവിയിൽ തെളിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു.

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം*

കണ്ണൻ കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ കറുപ്പന്റെ മുഖത്ത് നിന്നും ചിരി മാറി – പകരം സ്ഥായിയായ മുഖ ഭാവം കൈവരിച്ചു കറുപ്പൻ പറഞ്ഞു –

ഇപ്പോൾ കണ്ണൻ ചെയ്ത പ്രവർത്തി അവനെ കൊണ്ട് ചെയ്യിപ്പിച്ചത് ആണ് – ചിലപ്പോൾ അവൻ പോലും അറിയാതെ

സഞ്ജു :- ആര്:?

കറുപ്പൻ :- ആ പൂക്കൂട നോക്ക്

എല്ലാപേരും ആ പൂക്കൂടയിലേക്കു നോക്കി

ആ പൂ കൂടാ നിറയെ ഇലകൾ ആയിരുന്നു –

പറമ്പിലെ ഒരു മൂലയ്ക്ക് നിന്നിരുന്ന ചെറിയ ഒരു കൂവളത്തിലെ ഇലകൾ .

പിന്നെ എരിക്കിൻ പൂക്കളും

ഇത് രണ്ടും ഒരാൾക്ക് മാത്രം ഉള്ളത് ആണ് – ഒരാൾക്ക് മാത്രം

തിരുമുൽപാട് ചിരിച്ചു – കൂടെ ജാനകിയും

സഞ്ജു കണ്ണ് മിഴിച്ചു അവരെ നോക്കി – ശേഷം കറുപ്പാനോട് പറഞ്ഞു – ഈ പൂവിനും ഇലയ്ക്കും എന്താണ് പ്രത്യകത , ഇത് ആർക്കു വേണ്ടി മാത്രം ഉള്ളത് ആണ് ഗുരോ .

കറുപ്പൻ ചിരിച്ച ശേഷം പറഞ്ഞു

ഇത് കൂവളത്തില ആണ് – സാക്ഷാൽ ശങ്കരന്റെ ഇഷ്ട അർച്ചന വസ്തു

Recent Stories

The Author

ഡ്രാഗൺ

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕💕

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com