താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

താഴ്വരയിലെ അമ്പലത്തിൽ സന്ധ്യ പൂജകൾ നടക്കുകയാണ് – പൂജാരി സ്വയംഭൂ ആയ ആ ശങ്കര വിഗ്രഹത്തിൽ തടാകത്തിൽ നിന്നും ശേഖരിച്ച താമര മൊട്ടുകൾ കൊണ്ട് അർച്ചന നടത്തുകയാണ് ,

കൂടെ പുറത്തു ആ വൃദ്ധനും ഉണ്ട് , ഇന്ന് അയാൾ ആണ് അമ്പലത്തിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ ചപ്പു ചവറുകളും തൂത്തു വൃത്തിയാക്കി , മുഴുവൻ തുടച്ചു കഴുകി ഇട്ടതും പൂജയ്ക്കു ആവിശ്യമായ പൂക്കൾ പറിച്ചതും മുഴുവൻ ,

പൂജാരി ആവിശ്യപെടാതെ തന്നെ ചെയ്യുകയായിരുന്നു , ഗുരു എല്ലാം നോക്കി കൊണ്ട് അവിടെ ഒരു വശത്തു നിൽക്കുന്നുണ്ടായിരുന്നു

ഗുരു ധ്യാനത്തിൽ ഉണർന്നു വീണ്ടും കൂടെ വന്നതിൽ എല്ലാ ആശ്രമ വാസികളും അതിയായി സന്തോഷിച്ചു , രാത്രി മുഴുവൻ ഒരു വിധത്തിലുള്ള എല്ലാ ആളുകളും ഗുരുവിനൊപ്പം ആല്മരച്ചുവട്ടിൽ തന്നെ ആയിരുന്നു

തങ്ങൾക്കു ഉണ്ടായിരുന്ന ഒരേ ഒരു ആശ്വാസം ഗുരു ആണ് , അദ്ദേഹത്തിന്റെ വാക്കുകൾ ആണ് , ധ്യാന അവസ്ഥയിൽ ആയിരുന്നപ്പോൾ എല്ലാപേരും ആ ആശ്രമ വാസികൾ എല്ലാപേരും അതിയായി വിഷമിച്ചിരുന്നു.

അതിനു ശേഷം ഗുരു തന്നെ എല്ലാപേരോടും പറഞ്ഞു – ആരും തന്നെ അമ്പലത്തിന്റെ പരിസരത്തു പോകാനോ , ഉള്ളിൽ കയറാൻ ശ്രമിക്കാനോ പാടില്ല – അകത്തു അവർ കൊണ്ട് പോയ വിഗ്രഹത്തിനു പകരം പുതിയത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്

അത് പുറത്തു അറിയാൻ പാടില്ല എന്നുമാത്രമല്ല – പണി കഴിയും വരെ ആരും കാണാൻ പാടില്ല എന്ന് എല്ലാപേരോടും പറഞ്ഞു

ഗുരു പറയുന്നത് അനുസരിക്കാൻ മതിയായ ഒരു കാരണം അവർക്കു വേണ്ടായിരുന്നു ,

എന്നിട്ടു വിഗ്രഹത്തിന്റെ നിർമ്മാതാവ് എന്ന രീതിയിൽ ആ വൃദ്ധനെ പരിചയപെടുത്തി

ആ വൃദ്ധനെ അവിടെ ചിലർക്കെങ്കിലും അറിയാമായിരുന്നു – പക്ഷെ ഇപ്പോഴുണ്ടായ മാറ്റം കൊണ്ട് ആർക്കും അയാളെ തിരിച്ചറിയാൻ സാധിച്ചില്ല എന്നതാണ് സത്യം

 

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.