താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

സ്വര്ണനിറത്തിൽ അവിടെയാകെ പ്രഭാപൂരിതമാക്കി കൊണ്ട് ആ വെളിച്ചം കൂടുതൽ തീഷ്ണമായി കൊണ്ടേ ഇരിക്കുന്നു – ശരീരം മനസിന്റെ വാക്കുകൾ കേട്ട് എന്നോണം യാന്ത്രികമായി മുന്നോട്ടേക്കു വലിക്കുന്നു

അവൻ ആ വെളിച്ചം കണ്ടു മുന്നോട്ടേക്കു നടക്കാൻ തുടങ്ങി –

മുന്നിൽ കുളമാണെന്നോ – ചുറ്റും ഇരുട്ടാണെന്നു നോക്കാതെ മുന്നോട്ടേക്കു മാത്രം നടക്കുന്നു അവൻ

ആ ദിവ്യമായ സ്വർണ വെളിച്ചം അകന്നകന്നു പോകും പോലെ തോന്നി അവനു-

അത് എന്തായാലും അതിനെ അടയണം എന്നൊരു വാശി അവനിൽ ഉടലെടുക്കുന്നു

കൂടുതൽ കരുത്തോടെ മുന്നിലേക്കാഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു അവൻ

ആ വെളിച്ചത്തിന്റെ പ്രഭ ഒരു നിമിഷംകൊണ്ട് ഇല്ലാതായി – അവിടെ കൂരിരുട്ടു നിറയുന്നു

സ്വബോധം വരുമ്പോൾ അവൻ ആ കുളത്തിന്റെ ഒത്ത നടുവിൽ ജലത്തിന്റെ പുറത്തു നിൽക്കുകയായിരുന്നു.

നിമിഷനേരം കൊണ്ട് തന്നെ എന്തോ ഒന്ന് ജലത്തിന്റെ അടിയിൽ നിന്നും ശക്തമായി താഴേക്കു അവന്റെ കാലിൽ പിടിച്ചു വലിച്ചു.

അതെ സമയം തന്നെ ജലത്തിൽ മുങ്ങി താഴ്ന്നു പോയി അവൻ – ഒന്ന് ശ്വാസം എടുക്കാൻ പോലും സാധിക്കും മുന്നേ ജലത്തിന്റെ അടിയിലേക്ക് താഴ്ന്നു പോകാൻ തുടങ്ങി അവൻ.

മൂക്കിലും വായിലും ജലം കയറി – ബോധം നഷ്ടമാകുന്നത് അവൻ അറിഞ്ഞു.

എന്നാൽ ആ അവസാന നിമിഷത്തിലും രക്ഷപെടാനായി ഒരു അമാനുഷികമായ ശക്തിയിൽ കുതറി നോക്കി അവൻ

എന്നാൽ അവൻ പ്രയോഗിക്കുന്ന ശക്തിക്കു എതിരായി അതിലും ശക്തമായി അവനെ താഴേക്കു വലിക്കുന്നുണ്ടായിരുന്നു ജലത്തിന്റെ ശക്തി.

ബോധം പോകുന്നതിനു മുൻപ് അവൻ കണ്ട അവസാന കാഴ്ച – ചുറ്റും കറുത്ത നിറത്തിലുള്ള ഇരുട്ട് കൊണ്ട് നിറഞ്ഞ ഒരു വഴിയിലൂടെ താൻ അതി വേഗത്തിൽ നീങ്ങി കൊണ്ടിരിക്കുന്നു.

തനിക്കു പ്രതിരോധിക്കാനുള്ള സമയം കിട്ടുന്നില്ല – അത്രയ്ക്ക് വേഗത്തിൽ ആണ് സഞ്ചാരം.

അപ്പൊഴെക്കും നേരത്തെ കണ്ട ആ വെളിച്ചം അതി ശക്തമായി കണ്ണിൽ തന്നെ അടിക്കാൻ തുടങ്ങി – കണ്ണ് വെളിച്ചം അടിച്ചു മിഞ്ചി പോകുന്ന അവസ്ഥയിൽ അതി ശക്തമായ പ്രകാശം – ആ പ്രകാശ ധാര ഹാൻ പോകുന്ന വഴിയേ കൂടുതൽ പ്രകാശഭരിതമാക്കി

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.