താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

പൂജ കഴിഞ്ഞു – പുറത്തേക്കു ഇറങ്ങി പൂജാരി – പൂജ തീർത്ഥം അവരുടെ മേൽ തളിക്കുന്നത് വരെ അവർ അങ്ങനെ നിന്നു.

അവരുടെ എല്ലാം മറന്നുള്ള മഹേശ്വരനിൽ മുഴുകിയുള്ള ആ നിൽപ്പ് കണ്ടു പൂജാരി അല്പസമയം അങ്ങനെ തന്നെ നിന്ന ശേഷമാണ് പൂജ തീർത്ഥം അവരുടെ മേൽ തളിക്കുന്നത്

ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നത് പോലെ അവർ രണ്ടു പേരും ഉണർന്നു,

ആ വൃദ്ധന്റെ മുഖത്ത് നോക്കിയപ്പോഴേക്കും പൂജാരിക്ക് ഒന്നുകൂടെ മനസിലായി തന്റെ നിഗമനം ശെരിയാണ് – ഓരോ ശങ്കര ദർശനം കഴിയും തോറും ആ വൃദ്ധന്റെ ശരീരത്തിലും മനസിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്

അഞ്ചു വയസു കുറഞ്ഞത് പോലെ കാണപ്പെട്ടു അയാൾ ഇപ്പോൾ –

പൂജാരിയുടെ മുഖഭാവം കണ്ടു ചിരിച്ചു കൊണ്ട് ഗുരു വൃദ്ധന്റെ അടുത്ത് പറഞ്ഞു – തങ്ങൾക്കു ഇനിയും ചെയ്യ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് – അതിന്റെ ലക്ഷണങ്ങൾ ആണ് ശങ്കരൻ താങ്കളുടെ ആരോഗ്യകരമായ മാറ്റങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നത്

വൃദ്ധൻ ;- ഗുരു എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല – എന്റെ പേരക്കുട്ടി യാതൊരു ആപത്തും കൂടാതെ തിരികെ എത്തണം എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളു

ഗുരു :- താങ്കളുടെ മനസിനെ വേദനിപ്പിക്കാൻ ശങ്കരന് ആകില്ല എന്നാണ് എന്റെ വിശ്വാസം , അതിനാൽ അവനിൽ മുഴുകുക , അവന്റെ ക്രിയകൾക്കും ആശ്രിവാദത്തിനും പത്രമാകുക – വിശ്വസിക്കുന്നവൻ പരീക്ഷിച്ചാലും ഒരിക്കലും കൈവിടില്ല ഈ ശങ്കരൻ.