താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

സഞ്ജു തിരികെ നടന്നു കണ്ണന്റെ അടുക്കൽ എത്തി – കണ്ണന്റെ തൊട്ടു പുറകിൽ വന്നു – അവനെ വിളിച്ചു

കണ്ണാ ………………….. അപ്പോൾ കണ്ണൻ തിരിഞ്ഞു നോക്കി – ഒന്ന് ചിരിച്ചു – പക്ഷെ അവൻ സംസാരം നിർത്തിയില്ല

*ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം*

എന്ന മന്ത്രം തുടർന്ന് കൊണ്ടേ ഇരുന്നു – ഇപ്പോൾ അല്പം കൂടി ഉച്ചത്തിൽ –

 

സഞ്ജു അത് കേട്ട് അവനെ നോക്കി തിരികെ പുഞ്ചിരിച്ചു.

അവന്റെ കയ്യിൽ നിന്നും പൂക്കൂട വാങ്ങി വച്ച് അവന്റെ ഒപ്പം നടക്കാൻ തുടങ്ങി

കണ്ണനെ പോലെ യാന്ത്രികമായി തന്നെ ……….

കുറച്ചു നേരത്തിനു ശേഷം ആ പൂക്കുട പൂക്കൾ കൊണ്ടും ഇലകൾ കൊണ്ടും നിറഞ്ഞപ്പോൾ കണ്ണൻ ഒന്നു നിന്നു – പിന്നെ ചുറ്റും നോക്കി

സഞ്ജുവിനെയും സഞ്ജുവിന്റെ കയ്യിലെ പൂക്കുടയെയും മാറി മാറി നോക്കി പിന്നെ ചുറ്റും നോക്കി കൂടെ തന്റെ വസ്ത്രത്തിലും നോക്കിയാ കണ്ണൻ വിശ്വസിക്കാൻ ആകാതെ കണ്ണ് മിഴിച്ചു നിന്നു അവിടെ.

ഇടക്കിടയ്ക്ക് താൻ സ്വപ്നം കാണുന്നതാണോ എന്ന് അറിയാൻ രണ്ടു മൂന്നു വട്ടം സ്വന്തം കവിളിൽ ആഞ്ഞടിച്ചു കണ്ണൻ .

സഞ്ജുവിന് യാതൊന്നും മനസിലായില്ല അവൻ കണ്ണനെ കയ്യിൽ കയറി പിടിച്ചു – പിന്നെ പറഞ്ഞു എന്താ കണ്ണാ ഈ കാണിക്കുന്നത്.

കണ്ണൻ :- ഇനിക്കൊന്നും മനസിലാകുന്നില്ല സഞ്ജു ,

ഞാൻ എങ്ങനെ ഇവിടെത്തി,?

എന്നെ ഈ മുണ്ടു ഉടുപ്പിച്ചതു, എന്തിനാ ?

നീ ഈ പൂക്കളൊക്കെ പറിക്കുന്നതു എന്തിനാ ? –

 

എന്നി ചോദ്യങ്ങൾ ചോദിച്ചു

സഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു – ഓ എല്ലാം ഞാൻ ആണെടാ ചെയ്തത് , ഒറ്റയ്ക്ക് നിന്ന് പൂ പറിക്കുന്നതു കണ്ടു സഹായിക്കാൻ വന്ന ഞാൻ ഇപ്പൊ കുറ്റക്കാരൻ ആയി അല്ലെ?

കണ്ണൻ ഒന്നും മനസിലാകാതെ നിൽക്കുന്നത് കണ്ടു സഞ്ജു അവനെ വിളിച്ചു കൊണ്ട് വീട്ടിലേക്കു പോകാൻ തുടങ്ങി ,

കണ്ണൻ ഒന്നും മനസിലാകാത്തത് പോലെ അകത്തേക്ക് നടക്കാൻ തുടങ്ങി

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.