താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

താഴ്വരയിലെ അമ്പലത്തിൽ ബോധം ഇല്ലാതെ കിടന്ന വൃദ്ധന്റെ മുഖത്ത് ജലം തളിച്ച് ഉണർത്തിയെടുത്ത ഗുരുവും പൂജാരിയും അയാളിൽ നിന്നും കേട്ടത് കേട്ട് അല്പം അതിശയോക്തിയിൽ തന്നെ ഇരുന്നു

ഒരു കുളത്തിന്റെ കരയിൽ ഒരു അമ്പലത്തിൽ എത്തിപെട്ടതും

അവിടുത്തെ പൂജകൾ ചെയ്യനായി തുടങ്ങും മുന്നേ ഒരു വലിയ നാഗവും പക്ഷിയും ആക്രമിക്കാൻ തുനിഞ്ഞതും –

വൃദ്ധൻ അതൊക്കെ വിവരിക്കുമ്പോൾ പൂജാരി അതൊക്കെ നേരിൽ കണ്ടത് പോലെ തന്നെ മുഖം വിവർണ്ണമാകുന്നുണ്ടായിരുന്നു

അവിടുള്ള കുളത്തിൽ ജലം ശേഖരിച്ച കിണ്ടി നാഗം കുടിച്ചു വറ്റിച്ചതും , വീണ്ടും ശേഖരിക്കാൻ ആയി പോയപ്പോൾ കുളത്തിലെ നടുക്ക് ഒരു ദിവ്യ പ്രകാശം കണ്ടതും – അതിനെ നോക്കി നടന്നു കുളത്തിന്റെ നടുക്കലേക്കു പോയതും പിന്നെ അതിലേക്കു വീണു പോയതും –

മുങ്ങി പോയി ഒരു തുരങ്കം വഴി കുറച്ചു നേരം സഞ്ചരിച്ചതും

വെളിച്ച പാതയിൽ വേറൊരു സ്ഥലത്തേക്ക് എത്തിപെട്ടതും –

അവിടെ ശ്വാസം കിട്ടാതെ മരത്തിനെ മുഖാമുഖം കണ്ടതും

ശേഷം ഹരിത വർണ്ണത്തിൽ ഇവിടത്തെ അമ്പലത്തിലെ വിഗ്രഹത്തിൽ കാണുന്ന പോലെയുള്ള ഒരു വെളിച്ചത്തിൽ തന്റെ പ്രാണവായു തിരികെ കിട്ടിയതും

ഒക്കെ അവരോടു വിവരിക്കുമ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു.

പൂജാരിക്ക് വൃദ്ധൻ പറയുന്നത് യാതൊന്നും മനസിലായില്ല എങ്കിലും – മുന്നോട്ടു തനിക്കുനുണ്ടായിരുന്ന ഒരു വെളിച്ചത്തിന്റെ പാത അടഞ്ഞതു പോലെ തോന്നി ഗുരുവിനു –

താൻ ഒരു നിമിത്തം പോലെ കണ്ടിരുന്ന പലതിനും ഒരു അവസാനം വന്നതാണ് പോലെ തോന്നി ഗുരുവിനു.

ഗുരുവിന്റെ തോന്നൽ ശെരി വയ്ക്കുന്നതുപോലെ തന്നെ ആ ശ്രീകോവിലിനുള്ളിലെ കെടാവിളക്ക് അണയാൻ തുടങ്ങി

ഹരിതനിറത്തിൽ തിളങ്ങി നിന്നിരുന്ന ആ വിഗ്രഹം ഇപ്പോൾ കറുത്ത് വെറുമൊരു കല്ലിന്റെ രൂപത്തിലേക്ക് എത്തിയിരിക്കുന്നു.

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.