താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

കറുപ്പൻ അവനെ ജാനകിയുടെ ശരീരത്തിലേക്ക് ചാരി ഇരുത്തി – ശേഷം അവന്റെ കവിളിൽ പതിയെ തട്ടി അവനെ പൂർണമായി ഉണർത്തിയെടുക്കാൻ ശ്രമിച്ചു –

സഞ്ജു കറുപ്പൻ നോക്കി കണ്ണുകൾ തുടച്ചു ശേഷം അവന്റെ സ്വന്തം ശരീരത്തിൽ നോക്കി – കയ്യിലും കാലിലും ശരീരത്തിലേക്കും ഒക്കെ മാറി മാറി നോക്കി ശേഷം പറഞ്ഞു –

കറുപ്പാ ഞാൻ മരിച്ചു പോയ പോലെ തോന്നി – ജലത്തിൽ വീണു മുങ്ങി മരിച്ചപോലെ – ശേഷം അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.

ജാനകി പറഞ്ഞു സന്ധ്യക്ക് ആരേലും കിടന്നു ഉറങ്ങോ – അതും കാവിൽ പൂജ ഒക്കെ നടക്കുമ്പോൾ – ഇത് ദുസ്വപ്നം കണ്ടതാ മോനെ – സാരമില്ല നീ എണിറ്റു മുഖം ഒക്കെ കഴുകി താഴേക്കു വാ

കറുപ്പൻ അത് കേട്ട് ആദ്യം ചിരിച്ചു പിന്നെ അവനോടു ചോദിച്ചു എവിടെ യാണ് നീ ജലത്തിൽ വീണത് .

സഞ്ജു പറഞ്ഞു – നമ്മുടെ കാവിനുള്ളിലെ കുളത്തിൽ ശേഷം അവൻ സ്വപ്നത്തിൽ കണ്ടത് ഓർത്തെടുത്തു അവരോടു പറയാൻ തുടങ്ങി അതിനു മുന്നേ തന്നെ തിരുമുൽപാട് പറഞ്ഞത് അനുസരിച്ചു ദേവു കണ്ണന്റെ അമ്മയെയും കൂട്ടി താഴേക്കു പോയിരുന്നു.

സഞ്ജു പറഞത് കേട്ട് കൊണ്ടിരുന്ന കറുപ്പന്റെ മുഖത്തെ ചിരി പതിയെ മാറാൻ തുടങ്ങി –

കൂടെ ഒരു കടുത്ത ഭാവം ആ മുഖത്ത് വന്നു നിറയാൻ തുടങ്ങി – തിരുമുല്പാടിന്റെയും അവസ്ഥാ മറ്റൊന്നുആയിരുന്നില്ല

സഞ്ജു പറഞ്ഞു തീരു മുന്നേ തന്നെ ജാനകിയോടു കറുപ്പൻ പറഞ്ഞു

ജാനകി വാ നമുക്കൊരിടം വരെ പോകാനുണ്ട്.

തിരുമുൽപാട് സഞ്ജുവിന്റെ അടുക്കൽ ഇരുന്നു – കൂടുതൽ ചോദിച്ചറിയാൻ ശ്രമിച്ചു

അപ്പോഴേക്കും കറുപ്പനും ജാനകിയും വീടിന്റ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു – അസാമാന്യ വേഗത്തിൽ കറുപ്പൻ കാവിലേക്കു പാഞ്ഞു – ജാനകി കറുപ്പന്റെ കൂടെ ഓടിയെത്താൻ നന്നേ പാടുപെട്ടു.

സഞ്ജു പറഞ്ഞത് കേട്ട് – അത് എന്തിനെയോ നിമിത്തം പോലെ തോന്നിച്ചു കറുപ്പനു – കണ്ണന് എന്തോ ആപത്തു സംഭവിച്ചു എന്ന് തോന്നിയുള്ള ഓട്ടം ആണിത്.

കാവിലേക്കു കയറും മുന്നേ തന്റെ പര്ണശാലയിൽ കത്തിച്ചു വച്ച കെടാവിളക്കിലേക്കു നോക്കിയ കറുപ്പന്റെ മനസിനെ കൂടുതൽ പേടിപ്പെടുത്തുന്ന തരത്തിലെ ആയിരുന്നു –

അണയാൻ ഭാവിച്ചു നിന്നിരുന്ന ആ വിളക്ക് ………………………..

******************