താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

കണ്ണന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു താൻ ജലം നിറച്ചാണ് അതവിടെ വച്ചിരുന്നത് എന്നു- മാത്രമല്ല കിണ്ടി ചരിഞ്ഞല്ല കിടന്നിരുന്നത് -അങ്ങനെ ആയിരുന്നെങ്കിൽ ജലം ചരിഞ്ഞു കളഞ്ഞു എന്ന് കരുതമായിരുന്നു –

എന്നാൽ ഇപ്പോൾ നേരെ ആയിരുന്നു അതിരുന്നത് – മാത്രമല്ല പടവിൽ ജലം കളഞ്ഞതിന്റെ അവശേഷിപ്പും തീരെ ഇല്ലായിരുന്നു.

കിഴക്കു ഭാഗത്തേക്ക് വാൽ വരുന്ന വിധം ഒഴിഞ്ഞിരുന്ന കിണ്ടി കണ്ണൻ എടുത്തു പിന്നെ ചുറ്റും നോക്കി – കണ്ണൻ അവിടൊന്നും യാതൊന്നും കാണുവാൻ സാധിച്ചില്ല.

പടവിൽ നിന്നും ജലത്തിലേക്കു ഇറങ്ങാതെ ചുറ്റും നോക്കുന്ന കണ്ണനെ കുറച്ചു അകലെ നിന്നും രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.

അല്പം മുന്നേ കണ്ണനെ രക്ഷിച്ച സർപ്പത്തിന്റെ നാഗിനി ,തന്റെ വായിൽ നിന്നും ഇറ്റു വീഴുന്ന ജല കണങ്ങളെ ശ്രദ്ധിക്കാതെ ശ്രദ്ധ മാറാതെ കണ്ണനെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു പെൺ നാഗം .

കുളക്കരയിൽ ഇരുന്ന കിണ്ടിയിലെ ജലം എല്ലാം കുടിച്ചു വറ്റിച്ച ശേഷം അതിന്റെ വാലിനെ കിഴക്കു വശത്തേക്ക് തിരിച്ചു വച്ചതിനു ശേഷം മാറി നിന്ന് കണ്ണന്റെ വരവിനായി കത്ത് നിൽക്കുകയായിരുന്ന ആ നാഗം

ഇതൊന്നും അറിയാതെ പടവിന്റെ വശത്തു നിന്നും ജലം എടുത്തു തിരികെ പോകാൻ തുടങ്ങിയപ്പോൾ ആണ് കണ്ണൻ അത് ശ്രദ്ധിച്ചതു.

കുളത്തിന്റെ ഒത്ത നടുവിൽ ഒരു വെളിച്ചം – സ്വർണ നിറത്തിൽ ഒരു വെളിച്ചം അധികം പരക്കാതെ ഒത്ത നടുവിൽ മാത്രം നിറഞ്ഞു നിൽക്കുന്നു.

ഇരുട്ട് കൊണ്ട് കറുത്ത വലിയ ഒരു മൈതാനത്തിന്റെ നടുവിൽ തീപ്പന്തം കത്തിച്ചു വച്ചിരിക്കുന്നത് പോലെ തോന്നി ആ വെളിച്ചം കണ്ടപ്പോൾ.

മനസു കൈമോശം വന്നതു പോലെ കണ്ണൻ അവിടെ തന്നെ നിന്നു …………..

************************************

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.