താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

തിരികെ അമ്പലത്തിന്റെ അടുക്കലേക്കു എത്തിയ കണ്ണൻ – ഗോപുരത്തിന്റെ ഉള്ളിൽ തന്റെ കൈവശം ഉണ്ടായിരുന്ന വസ്തുക്കൾ എല്ലാം കൊണ്ട് വച്ചു.

ഇപ്പോൾ നല്ലൊരു ആശ്വാസമാണ് കണ്ണന് തോന്നിയത് – കാരണം താൻ ഏറ്റവും പേടിച്ചിരുന്ന ഒന്നാണ് കുളത്തിന്റെ കരയിലേക്ക് പോകുക എന്നത് – ഇപ്പോൾ അത് കഴിഞ്ഞിരിക്കുന്നു, ഇനി എത്രയും പെട്ടെന്ന് വിളക്ക് കത്തിച്ചു പൂജ നടത്തി വീട്ടിലേക്കു പോകുക എന്നുള്ളതാണ് ചെയ്യേണ്ടത്.

വിളക്കു കത്തിച്ചു വച്ച് , പുഷ്പ്പം വച്ച് നമസ്കരിക്കാനായി കിണ്ടി എടുക്കാൻ തുനിഞ്ഞപ്പോൾ ആണ് – താൻ അത് കുളത്തിന്റെ കരയിൽ നിന്നും എടുത്തിട്ടില്ല എന്ന് ഓർത്തത് കണ്ണൻ

ഇപ്പോൾ പോയി ഒരു കുഴപ്പവും കൂടാതെ തിരികെ വന്നതും – കുളത്തിലേക്ക് ഇറങ്ങേണ്ട എന്നതും കണ്ണന് ആശ്വാസവും പോയി വരാനുള്ള ധൈര്യവുമേകി.

അവസാനം ധൈര്യം സംഭരിച്ചു കണ്ണൻ കുളത്തിന്റെ കരയിലേക്ക് നടന്നു. പോകുന്നവഴി അവന്റെ തലയ്ക്കു മുകളിലായി ആ വലിയ പക്ഷി ചോര പൊടിയുന്ന കണ്ണിലൂടെ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .

ഒടിഞ്ഞു മരത്തിന്റെ മുറിഞ്ഞ ഭാഗത്തു നിന്നും വെളുത്ത പാൽ നിറമുള്ള കറയ്ക്ക് പകരം ഇപ്പോൾ കടും ചുവപ്പു നിറത്തിൽ ചോര ആണ് താഴേക്കു ഇട്ടു വീണു കൊണ്ടിരുന്നത്.

കുളത്തിലേക്ക് തിരിഞ്ഞു നടക്കുന്നതിനാൽ കണ്ണന്റെ തല ലക്ഷ്യമായി താഴേക്ക് വീണ ഒരു തുള്ളി കറ.

അല്പം മുന്നേ വീണ കറയുടെ ചൂടിൽ താഴെ കിടന്നിരുന്ന കരിയിലകൾ വെന്തു കരിഞ്ഞു പോയിരുന്നു

അടുത്ത തുള്ളി ഇപ്പോൾ ഉതിർന്നു വീഴാൻ തയ്യാറായി കൊണ്ടേ ഇരിക്കുന്നു – ഇപ്പോൾ അത് മരത്തിൽ നിന്നും അടർന്നു വീണിരിക്കുന്നു

കൃത്യം കണ്ണന്റെ തലയിൽ തന്നെ വീഴാനുള്ള സമയബന്ധിതമായി അത് താഴേക്ക് പതിക്കുന്നു.

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.