താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

അപ്പോഴേക്കും പൂജകൾ കഴിഞ്ഞു ഉപദേവതകൾക്കൊക്കെ പൂജയും കഴിഞ്ഞു അമ്പലം അടക്കാനുള്ള സമയത്തേക്ക് അടുത്തിരുന്നു,പൂജാരി ഗുരുവിന്റെ അനുവാദത്തോടു കൂടി ശ്രീകോവിൽ പൂട്ടി – അതിനു മുന്നേ സാധാരണ പോലെ കെടാവിളക്ക് ഒഴികെ ശ്രീകോവിലിലും പുറത്തുമുള്ള വിളക്കുകൾ കെടുത്തി ശ്രീകോവിൽ അടച്ചു പുറത്തേക്കു ഇറങ്ങി

അമ്പലത്തിന്റെ മുൻ വശത്തുള്ള തിടപ്പള്ളിയിൽ ഇരുന്നു.

ശ്രീകോവിൽ അടച്ചു പുറത്തേക്കു ഇറങ്ങിയപ്പോൾ സാധാരണ പോലെ അമ്പലത്തിൽ പൂജാരി കെടുത്തിയ വിളിയ്ക്കുകൾ തനിയെ കത്തിയില്ല .

കെടാവിളക്കിലെ തിരി താഴ്ന്നു കെടും എന്ന നിലയിലേക്ക് തിരി എണ്ണയിലേക്ക് മുങ്ങി പോകുന്നു .

വിഗ്രഹത്തില് പൂജ വേളയിൽ ഉണ്ടായിരുന്ന തീഷ്ണമായ പ്രകാശം കുറഞ്ഞു ഏതാണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്നു

പച്ച നിറത്തിൽ തിളങ്ങിയിരുന്ന ആ വിഗ്രഹം ഒരു ഇരുണ്ട കറുത്ത പാറ യുടെ സാമ്യം തോന്നിക്കുന്ന വിധത്തിലേക്ക് ആയി കൊണ്ടിരിക്കുന്നു.

അതെ സമയം തിടപ്പള്ളിയിൽ ഇരുന്നു സംസാരിക്കവെ ദേഹാസ്വാസ്ത്യം അനുഭവപെട്ടു ആ വൃദ്ധന് തെഴെക്കു ഇരുന്നു

ശ്വാസം മുട്ടുന്നത് പോലെയും മറ്റും അനുഭവപെട്ടു അയാൾക്ക്

പൂജാരി അയാളെ തറയിലേക്ക് കിടത്തി – ഗുരു അടുത്തുണ്ടായിരുന്ന കിണ്ടിയിൽ നിന്നും ജലം വൃദ്ധന്റെ മുഖത്തേക്ക് തളിച്ച ശേഷം കുറച്ചു ജലം അയാൾക്ക് കുടിക്കനായി വായിലേക്ക് ഒഴിച്ച് കൊടുത്തു.

കുറച്ചു നേരം കണ്ണടച്ച് കിടന്നു എങ്കിലും അവർ വിളിക്കുന്നതിനൊക്കെ അയാൾ മറുപടി കൊടുക്കുന്നുണ്ടായിരുന്നു – കുറച്ചു സമയം കൊണ്ട് അയാൾ നേരെ ആയി എങ്കിലും
ഗുരു പറഞ്ഞിട്ടു വിശ്രമിക്കാനായി അമ്പലത്തിനോട് ചേർന്നുള്ള മുറിയിലേക്ക് പോയി.

വിഗ്രഹ നിർമാണത്തിനാണ് വന്നതെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി കൂടിയാണ് ആശ്രമത്തിൽ നിന്നും കുറച്ചു മാറിയുള്ള അമ്പലത്തിന്റെ തിടപ്പള്ളിയിടു ചേർന്ന് കിടക്കുന്ന മുറിയിൽ ആ വൃദ്ധന് കിടക്കനായി സൗകര്യം ചെയ്തത് പൂജാരി അതും ഗുരുവിന്റെ സമ്മതത്തോടുകൂടി.

അതിന്റെ അടുത്തുള്ള മുറിയിൽ തന്നെയാണ് പൂജാരിയും വസിക്കുന്നത്.

തന്റെ മുറിയിലേക്ക് പോയ വൃദ്ധൻ വളരെ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കു വഴുതി വീണു –

അയാളുടെ ഉപബോധ മനസ്സിൽ തനിക്കു ഏറ്റവും വേണ്ടപ്പെട്ട ആർക്കോ ആപത്തു സംഭവിക്കാൻ പോകുന്നു എന്നൊരു പേടി ഉണ്ടായിരുന്നു.

ആ ഉറക്കത്തിലും ശങ്കരനോട് അയാൾ പ്രാര്ഥിക്കുന്നുണ്ടായിരുന്നു
തന്റെ കൊച്ചു മകളെ കാത്തോളണേ ശങ്കരാ ……………………

***************************************

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.