താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

ആയതിനാൽ ആരും തന്നെ അമ്പലത്തിന്റെ ഭാഗത്തേക്ക് വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അവർക്കു

എന്നാലും കതകുകൾ മുഴുവൻ അടച്ചിരുന്നു

ആ വൃദ്ധൻ പൂജ നടക്കുമ്പോഴൊക്കെ അമ്പലത്തിന്റെ ചുറ്റും നടന്നു – അന്ന് താൻ കണ്ടതു പോലെ ഏതെങ്കിലും തരത്തിലുള്ള വെളിച്ച കാണുവാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് ഇരുന്നു

ശേഷം പൂജ കഴിഞ്ഞു വാതിൽ തുറന്നുള്ള ദർശന സമയത്തിൽ ആ വൃദ്ധൻ കൃത്യമായി വന്നു നടയിൽ നിൽക്കുറപ്പിച്ചു ,

താൻ ഇന്നലെ ആകേണ്ടത് പോലെ ഉള്ള ആ കാഴ്ച , ഹൃദയവും മനസും നിറയ്ക്കാൻ സാധിക്കുന്ന ആ കാഴ്ച , തന്റെ ജീവിതം ധന്യമാക്കാൻ ഉതകുന്ന ആ കാഴ്ച കാണുവാൻ അയാളുടെ മനസ് വെമ്പൽ കൊണ്ടു.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ – ദീപങ്ങൾ കൊണ്ട് അലംകൃതമാക്കിയ – ദീപങ്ങളുടെ വെളിച്ചത്തിൽ കത്തി ജ്വലിച്ചു നിൽക്കുന്ന ആ ശങ്കര വിഗ്രഹം അവർക്കു മുന്നിൽ തെളിവായി.

ആ വൃദ്ധൻ ആകാഷയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു – ഒരു നോക്ക് ആ വിഗ്രഹത്തിന്റെ ദർശനത്തിനായി – എന്നാൽ അവിടെ നിന്നും അടിക്കുന്ന ശക്തിയേറിയ തിളക്കത്തിൽ അയാൾക്ക് അത് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല

ഇത്തിരി നേരം അങ്ങനെ നോക്കി നിന്നാൽപ്പോൾ ആ വെളിച്ചവുമായി അയാളുടെ കണ്ണ് താദാത്മ്യം പ്രാപിച്ചു ആ വിഗ്രഹം വൃദ്ധന്റെ കണ്ണുകൾക്ക് കുളിർമയേകി തെളിഞ്ഞു വന്നു.

കണ്ണുകൾ നിറഞ്ഞു – ചുണ്ടുകളിൽ ശങ്കര മന്ത്രങ്ങൾ തെളിഞ്ഞു വന്നു ആ കാഴ്ച മനസ് നിറയെ കണ്ടു കൊണ്ട് പ്രതിമ കണക്കെ കണ്ണിമ മിന്നതേ നിൽക്കുന്ന വൃദ്ധൻ

തെല്ലും വ്യതാസമില്ലാതെ തൊട്ടു പിന്നിലായി ഗുരുവും ആ ശങ്കര വിഗ്രഹത്തിന്റെ തളിച്ചത്തിൽ മതിമറന്നു നിൽക്കുന്നുണ്ടായിരുന്നു.

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.