ഇനിയും അവനെ പേടിച്ചിട്ട് ഒളിച്ചോടണോ….?
അപ്പോൾ നമ്മളിത്ര കഷ്ടപ്പെട്ടതിന് എന്ത് പ്രയോജനം…?
ഒരു കാര്യവുമുണ്ടാകില്ല ”
“അതെങ്ങനെ…? ”
“നമുക്കിനിയും അവന് വേണ്ടി കാത്തിരിക്കാനാവില്ല സാർ…
അവനിലേക്ക് എത്രയും പെട്ടെന്ന് എത്താനുള്ള ഒരവസരമാണ് വന്നിരിക്കുന്നത്….
ഈ ഓപ്പറേഷനിലൂടെ ഒരു ശത്രു ജനിച്ചിട്ടുണ്ടെന്ന് അവൻ അറിയണം….
ആ ഗുണ്ടകളെ കൊന്നതും കുട്ടികളെ രക്ഷിച്ചതും അവന്റെ തകർച്ചയുടെ ആദ്യപടിയാണെന്ന് അവന് മനസ്സിലാകണം…”
“മനസ്സിലായില്ല….?? ”
“നിങ്ങൾ പറഞ്ഞത് പോലെ സാധാരണ ഒരു വാർത്തയായി ഈ സംഭവം വന്നാൽ അവന്റെ രോമത്തിനെ പോലുമത് ബാധിക്കില്ല…
ചെറിയൊരു പാളിച്ച..
അത്ര മാത്രമെന്നേ കരുതുകയുള്ളൂ…
പക്ഷേ, ആദ്യത്തെ ഈ നീക്കത്തിൽ നിന്ന് തന്നെ അവനെതിരെയുള്ള ഒരു മുന്നൊരുക്കമാണിതെന്നവനറിയണം….തമിഴനാട്ടിലെ എല്ലാ പത്രങ്ങളിലും ഈ വാർത്ത ആദ്യപേജിൽ തന്നെയുണ്ട്….
ഡെറിക് എബ്രഹാം എന്നൊരു പേര് അവിടെ വന്നതിന്റെ ഗുണമാണത്…
സ്റ്റീഫൻ എങ്ങനെയായാലും അത് വായിക്കും…അല്ലെങ്കിൽ ചെട്ടിയാർ വഴി അറിയും…
അതിലൂടെ അവൻ മനസ്സിലാക്കും , തനിക്കെതിരെ ആരോ കരുക്കൾ നീക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്….
അത്രയും വിദഗ്ധമായി പ്ലാൻ ചെയ്ത ഓപ്പറേഷൻ തകർത്തവർ ചെറിയവരല്ലെന്ന് അവൻ തിരിച്ചറിയാൻ തുടങ്ങും…
ഡെറിക് എബ്രഹാം എന്ന പേര് കൂടി കണ്ടാൽ അവന് മുന്നിൽ ഒരു ശത്രു തെളിഞ്ഞു വരും…ആ പേര് അവന്റെ കണ്ണുകളിൽ തുളച്ചു കയറും…അത്ര പെട്ടെന്നൊന്നും അവനത് വിട്ടു കളയാനാവില്ല…
പിന്നീട് , പടിപടിയായി ഡെറിക് എന്ന വ്യക്തി അവനെ മാത്രം ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് അവന്റെ മുന്നിൽ തെളിഞ്ഞു വരണം…
അങ്ങനെയൊക്കെയേ ആ പാറ ഇളകുകയുള്ളൂ…ഇളകിക്കഴിഞ്ഞ പാറ തകർക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ലല്ലോ സാർ ”
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ