എന്നാലും ഞാൻ എന്റെ പരിശ്രമം തുടർന്നു കൊണ്ടേയിരിക്കുകയാണ്..”
“ഹഹഹ…
അതൊക്കെ ശരിയാകും…ഏതായാലും മോള് ചായ കൊടുത്തിട്ട് വാ….”
അവൾ ആന്റിയുടെ കൈയിൽ നിന്നും ചായ വാങ്ങിയിട്ട് മുകളിലേക്ക് കയറി….പിന്നാലെ അംഗരക്ഷകരെ പോലെ കീർത്തിയും ജൂഹിയുമുണ്ടായിരുന്നു…
മുകളിലെത്തിയതിന് ശേഷം , ആദിയുടെ മുറിയുടെ വാതിൽ മെല്ലെ തുറന്നു….മുറി കണ്ടപ്പോൾ ചാന്ദ്നി ശരിക്കും അത്ഭുതപ്പെട്ടു പോയി…അഴകാർന്ന ഫ്രെയിമുകളാലും ചിത്രപ്പണികളാലും അലങ്കരിച്ചു മനോഹരമാക്കിയിട്ടുണ്ടായിരുന്നു അവിടം..
അവളതിന്റെ മനോഹാരിത നോക്കി നിന്നു….
ചുമരിൽ അനുച്ചേച്ചിയും അച്ഛനും അമ്മയുമുള്ള ഒരു ഫാമിലി ഫോട്ടോ കൂടി അവളുടെ കണ്ണുകളിൽ ഉടക്കി… അത് കണ്ടപ്പോൾ അവളൊരു പാട് വർഷം പിന്നോട്ടേക്ക് പോയി..താനേ കണ്ണുകൾ നിറയാൻ തുടങ്ങി…
ജൂഹി തട്ടി വിളിച്ചപ്പോഴാണ് അവൾ ഓർമകളിൽ നിന്നും തിരിച്ചു വന്നത്…
തന്റെ മുന്നിൽ തലയണയും കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നുറങ്ങുന്ന ആദിയെ അപ്പോഴാണവൾ ശ്രദ്ധിച്ചത്…കീർത്തിയും ജൂഹിയും ഓടിപ്പോയി അവന്റെ മേലേക്ക് ചാടി വീണു….
സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന അവൻ പെട്ടെന്ന് ഞെട്ടിയുണർന്നു…
തിരിഞ്ഞു നോക്കാതെ ഉറക്കച്ചടവോടെ വീണ്ടും ഉറങ്ങാൻ ആരംഭിച്ചു…ചാന്ദ്നി പിറകിൽ അവന്റെ അരികെയായി ഇരുന്നു…ഏതോ ലോകത്തിലെന്ന പോലെ , കണ്ണിമ വെട്ടാതെ അവനെത്തന്നെ നോക്കിയിരുന്നു…
“ആദീ… കുംഭകർണ്ണാ…. എണീക്ക്…”
“ശല്യം ചെയ്യാതെ ഒന്ന് പോയിത്തരോ രണ്ടും…? ”
“എണീക്ക്…ആദീ….എണീക്ക്….”
“നിന്നോടൊക്കെ പറഞ്ഞിട്ടില്ലേ… ഉറങ്ങുമ്പോൾ ഇങ്ങോട്ട് കയറി വരരുതെന്ന്..”
അവൻ തലയണയിലെ മുറുക്കം ഒന്നൂടെ കൂട്ടി..
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ