ആന്റി അവനെ ചേർത്ത് പിടിച്ചു….അവൻ ആന്റിയെയും സ്നേഹത്തോടെ പുണർന്നു…ഇത് കണ്ടു നിന്ന ചാന്ദ്നി മാമിയെയും ചേർത്ത് പിടിച്ചു…
“മാമീ…
മാമി എപ്പോഴാ ഇവിടെയെത്തിയത്….?
ഈ ദുഷ്ടൻ അതൊന്നും പറഞ്ഞില്ലല്ലോ…..”
“അതൊരു വലിയ തമാശയാടീ….
ഞാൻ കീർത്തിയേയും ജൂഹിയേയും നാട്ടിലേക്കയച്ചെന്ന് പറഞ്ഞില്ലേ തന്നോട്….
കുട്ടികളെ കാണാതെ നിൽക്കാനാവില്ലെന്നും പറഞ്ഞു കൊണ്ട് , അടുത്ത ആഴ്ച തന്നെ പെട്ടിയുമെടുത്ത് ഇങ്ങോട്ടേക്കു വന്നതാണ്…
പിന്നീടങ്ങോട്ട് തിരിച്ചു പോയിട്ടില്ല….
നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറയാതിരുന്നതാണ്…”
അങ്ങനെയവർ പല വിശേഷങ്ങളും സംസാരിച്ചിരുന്നു….
കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു പേരെയും അവർ നിർബന്ധിച്ചു ഉറങ്ങാൻ പറഞ്ഞയച്ചു…
ചാന്ദ്നി താഴെ കുട്ടികളുടെ മുറിയിലേക്കും , ആദി മുകളിലേക്കും നടന്നു കയറി…..
രാവിലെ , അധികം വൈകാതെ തന്നെ ചാന്ദ്നി എഴുന്നേറ്റു….ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെയാണ് താനിപ്പോൾ ഉള്ളതെന്ന ചിന്ത , അവളെ അധിക നേരം ഉറങ്ങാൻ സമ്മതിച്ചില്ല….
അവൾ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി….
അപ്പോഴാണ് ആ മനോഹരമായ കാഴ്ച അവളുടെ കണ്ണുകളെ കുളിരണിയിച്ചത്…കീർത്തിയും ജൂഹിയും അവളെയും നോക്കി നിൽക്കുന്ന സുന്ദരമായ രംഗമാണ് രാവിലത്തെ കണിയായി അവൾക്ക് ദൃശ്യവിരുന്നൊരുക്കിയത്….
അവരെ കണ്ടപ്പോൾ തന്നെ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…
അവൾ കണ്ണ് തുറന്നത് കണ്ടപ്പോൾ തന്നെ , രണ്ടാളും ഓടിപ്പോയി അവളുടെ മേലേക്ക് വീണും കൊണ്ട് കെട്ടിപ്പുണർന്നു….
ഇതൊക്കെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..
അവൾ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചവരായിരുന്നു കീർത്തിയും ജൂഹിയും…അവരിൽ നിന്നുള്ള സ്നേഹം , താൻ കരുതിയതിനേക്കാൾ മനോഹരമായി കിട്ടുന്നത് അവൾ അത്രമേൽ ആസ്വദിച്ചു…
അവൾ അവരുടെ നെറുകയിൽ ചുംബിച്ചു…
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ