ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

തകർന്നിരിക്കുകയാണ്….

അവർ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്..അവരെ ഈ നിലയിൽ നാട്ടിലേക്കയച്ചാൽ ശരിയാവില്ല….അതൊന്ന് ശ്രദ്ധിക്കണം , ബാക്കിയൊക്കെ അവൾ നോക്കിക്കോളാം എന്ന് പറഞ്ഞു….

പിന്നെ അവന് സന്തോഷമുള്ള ഒരു കാര്യം കൂടി അഞ്ജലി പറഞ്ഞു….

ബന്ധികളാക്കപ്പെട്ട വേളയിൽ ഡെറിക്കിന്റെ സാന്നിധ്യം , കുട്ടികൾക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നുവെന്ന് കൗൺസിലിങ്ങിന്റെ ഇടയിൽ അവൾക്ക് മനസ്സിലായിരുന്നുവെന്ന്..കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുവാനും അത് കാരണമായി.. അത് കൊണ്ടു അഞ്‌ജലിക്ക് കുട്ടികളുടെ കാര്യത്തിൽ വല്യ ബുദ്ധിമുട്ടുണ്ടായില്ല…

അവളത് പറഞ്ഞു കേട്ടപ്പോൾ ഡെറിക്കിന്റെ മനസ്സിന് വല്ലാത്തൊരു ആത്മസംതൃപ്തി തോന്നി…

 

അഞ്ജലിയുടെ ഫ്ലാറ്റിൽ നിന്ന് അമൃതയെയും ആതിരയെയും വീട്ടിലേക്ക് കൊണ്ടു വരാൻ മീരയേയും മാമിയെയും അയച്ചു….

കുറച്ചു ദിവസം അവർ മാമിയുടെ വീട്ടിൽ തന്നെയായിരുന്നു…..

ആ വീട്ടിലെ സാഹചര്യം അവരുടെ ജീവിതത്തെ ശരിക്കും മാറ്റി മറിച്ചു…. മാമിയുടെയും , സീതാന്റിയുടേയും സ്നേഹവും കരുതലും പിന്നെ അഞ്ജലിയുടെ ഇടപെടലുകളും പതിയെ പതിയെ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു…കീർത്തിയും ജൂഹിയും കുട്ടികൾക്ക് നല്ലൊരു കൂട്ടായി….

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ നാട്ടിലേക്ക് മടങ്ങി…

 

അധികം വൈകാതെ തന്നെ ചെന്നൈയിൽ നിന്നും കീർത്തിയുടെയും ജൂഹിയുടെയും വിടപറയലും സംജാതമായി..ആ വർഷത്തെ സ്കൂൾ അധ്യയനം കഴിഞ്ഞതിന് ശേഷം കീർത്തിയേയും ജൂഹിയേയും ഡെറിക് നാട്ടിലേക്കയച്ചു…വിടപറയലിന്റെ രുചി അത്രയും കൈപ്പേറിയതായിരുന്നുവെങ്കിലും , അനിവാര്യമായതിനാൽ ചങ്ക് പറിക്കുന്ന വേദനയിൽ മാമിയും മീരയും കൂട്ടരും അവരെ ഗീതാന്റിയുടെ കൂടെ യാത്രയാക്കി…

 

വൈകാതെ തന്നെ ഡെറിക്കും കൂട്ടരും , അവരുടെ ഓഫീസും താമസവും കുട്ടികളെയൊക്കെ പാർപ്പിച്ചിരുന്ന , കമ്മീഷണറുടെ പരിചയത്തിലുള്ള ആ വീട്ടിലേക്ക് മാറ്റി…

നാല് പേരുടേയും മാനസികമായുള്ള ഇണക്കം , അവരെ വൈകാതെ തന്നെ സഹപ്രവർത്തകർ എന്നതിൽ നിന്ന് ഉറ്റസുഹൃത്തുക്കളാക്കി….

ആ സൗഹൃദത്തിന്റെ ഭംഗി അവരുടെ ജോലിയിലും കാണപ്പെട്ടു….

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.