ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

Views : 28331

ഡെറിക് എബ്രഹാം 17
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 17

Previous Parts

 
 

അധികം താമസിയാതെ ഗീതയും സേവിയറും അജിത്തും മുകളിലേക്ക് കയറിപ്പോയി…അപ്പോൾ , ഡെറിക് കുട്ടികളെയൊക്കെ അവന്റെ ചുറ്റുമിരുത്തി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… മൂന്ന് പേരും അവിടേക്ക് നടന്നു….

അവർ പ്രതീക്ഷിച്ചത് പോലെ തന്നെ , ഡെറിക് കുട്ടികൾക്കുണ്ടായ മോശം അനുഭവങ്ങളിൽ നിന്നും അവർ മുക്തി നേടാനുള്ള വഴി നോക്കുകയായിരുന്നു…അവരുടെ കറ പറ്റിയ മനസ്സിനെ സന്തോഷത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ വേണ്ടി ഓരോ തമാശകളും പറഞ്ഞു കൊണ്ട് അവരെ ചിരിപ്പിക്കുന്നുമുണ്ട്….തകർന്ന് പോയ ആ കുട്ടികളുടെ മനസ്സിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ അങ്ങനെയൊരു പ്രചോദനം അനിവാര്യമായിരുന്നു..
വളരെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും അവനതിന് ശ്രമിച്ചു കൊണ്ടേയിരുന്നു… ഒരു വിധത്തിൽ കുട്ടികളിൽ കുറച്ചെങ്കിലും ഒരു ആത്മവിശ്വാസം ഉണ്ടാക്കാൻ അവന് സാധിച്ചു എന്ന് തന്നെ പറയാം..
അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്കൂളിലെ പോലെ , ഉഷാറോട് കൂടിയുള്ള കുട്ടികളുടെ മറുപടി കാണുമ്പോൾ അത് വ്യക്തമാകുന്നുണ്ട്…എങ്കിലും , അക്രമികളാൽ ശാരീരികപീഡനം അനുഭവിച്ചവരെ അതിൽ നിന്ന് വേറിട്ടു മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു…. അവരുടെ മുഖം , ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞത് പോലെ ഇരുൾ മൂടിയിരിക്കുകയായിരുന്നു…

അവർ മൂന്ന് പേരെയും കണ്ടപ്പോൾ ഡെറിക് കുട്ടികളോടുള്ള സംസാരം മതിയാക്കിക്കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു…

“സോറി ഡെറിക്…
അറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു പോയി….”

“ആഹാ… അതെപ്പോൾ പറഞ്ഞു… ഞാൻ കേട്ടില്ലല്ലോ….? ”

“കേട്ടില്ലെങ്കിലും സോറി..
താൻ ചെയ്ത കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…. എപ്പോഴും എല്ലാ കാര്യത്തിനും പ്രതികരിക്കുന്ന താൻ , ഒന്നും മിണ്ടാതെ പോയപ്പോഴുള്ള സങ്കടത്തിൽ എന്തൊക്കെയോ പറഞ്ഞു പോയതാണ്…”

“താനൊന്നു പോടോ.. ഇതൊന്നും അങ്ങനെ ഗൗരവമായി എടുക്കേണ്ട ആവശ്യമില്ല…”

“എടുക്കണം ഡെറിക്…തന്നെ ഇവൾ അത്രയും ചീത്ത പറഞ്ഞിരുന്നു.. കേട്ടിട്ട് ഞങ്ങൾക്ക് തന്നെ എന്തോ..
വല്ലാത്ത ലജ്ജ തോന്നി…
അല്ലെടോ അജിത്…? ”

“അതേ.. അതേ….ഇവൾ ഡെറിക്കിനെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…”

സേവിയറും അജിത്തും എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചു…ഇതൊക്കെ കേട്ടപ്പോൾ ഗീതയ്ക്ക് ദേഷ്യം പിടിച്ചു…അവളുടെ ഭാവങ്ങൾ മാറി മറയുന്നത് കണ്ട ഡെറിക്കിന് ചിരി പിടിച്ചു നിർത്താനായില്ല…

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

22 Comments

  1. അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️💜💚💚💛🧡🧡💛💚💙💜❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ.. ❤️
      ഉടനെ പോസ്റ്റ്‌ ചെയ്യാം…

  2. പാവം പൂജാരി

    അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  3. അടിപൊളി, waiting for next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  4. സൂര്യൻ

    Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റാം ബ്രോ ❤️❤️

  5. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  7. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  8. Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സിദ്ധാർഥ് ബ്രോ…
      എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
      അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
      കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
      അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…

      എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
      സ്നേഹം ബ്രോ ♥

  9. Powli. Koottathil ninnum pani kitti

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  10. വിരഹ കാമുകൻ💔💔💔

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com