“നീയും ലോകവേന്തനും ഏറ്റുമുട്ടുന്നതിന് മുമ്പ് നിനക്ക് ചില കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.” എന്റെ അമ്മ പറഞ്ഞു.
“ലോകവേന്തനുമായി ഏറ്റുമുട്ടണം എന്ന് എല്ലാവരും എന്നോട് പറയുന്നു. ആ ശക്തി എനിക്കില്ല എന്ന് എന്തുകൊണ്ട് ആരും മനസ്സിലാക്കുന്നില്ല?” നിരസത്തോടെ ഞാൻ ചോദിച്ചു.
“നിന്റെ ശക്തി നിനക്കറിയില്ല റോബി. ഈ പ്രപഞ്ചത്തില്‍ നിന്നെയും ലോകവേന്തനെയൂം കൊല്ലാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ നിങ്ങള്‍ക്ക് പരസ്പ്പരം കൊല്ലാനുള്ള ശക്തി നിങ്ങള്‍ക്ക് ഉണ്ട്.” എന്റെ അമ്മ പറഞ്ഞു.
“ഉന്നത ശക്തി ഇപ്പോഴും ലോകവേന്തനെ ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്നു. ഞാൻ ഇവിടെ ഒരു കുഞ്ഞിനെ പോലെ കരഞ്ഞ് കൊണ്ടിരിക്കുന്നു.” ഞാൻ സ്വയം കുറ്റപ്പെടുത്തി.
എന്റെ അമ്മ പുഞ്ചിരിച്ചു. “നി ജനിച്ച ശേഷം നാലായിരം വര്‍ഷക്കാലം എവിടെയായിരുന്നു?” അമ്മ ചോദിച്ചു.
“ക്രൗശത്രൻ ന്റെ തോട്ടത്തില്‍.” ഞാൻ പറഞ്ഞു.
ഇല്ലെന്ന് എന്റെ അമ്മ തലയാട്ടി.
“അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു.
ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി.
“നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത ശക്തിയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞു എന്ന് വേണം പറയാൻ. അത്രയും കാലം ഉന്നത ശക്തി നിനക്ക് അതിന്റെ ശുദ്ധമായ ശക്തി പകര്‍ന്ന് തന്ന ശേഷമാണ് ക്രൗശത്രൻറ്റെ തോട്ടത്തിലേക്ക് നിന്നെ ആ ശക്തി തള്ളിയത്.” എന്റെ അമ്മ പറഞ്ഞു.
അതുകേട്ട് ഞാൻ വാപൊളിച്ച് നിന്നു. വാണി ഞെട്ടി പ്രതിമ കണക്കെ നിന്നു. ഭാനു അവന്റെ എല്ലാ പല്ലും കാണിച്ച് ഇളിച്ചു.
(തുടരും…)
അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??