കർമ 8 [Vyshu] 285

“പപ്പാ ആ അജ്ഞാത ശ്ത്രുവിനെ മുന്നിൽ കിട്ടി എന്ന് തന്നെ കൂട്ടിക്കോ.
കളത്തിൽ ഇറങ്ങുന്നത് ശ്യാം ആണ്. ശ്യാം വർമ്മ.”

“എനിക്കറിയാം….
പറയാതെ തന്നെ നീ കാര്യങ്ങൽ കണ്ടറിഞ്ഞ് ചെയ്യും.
എങ്കിലും സൂക്ഷിക്കണം.

ഞാൻ നമ്മുടെ സ്റ്റാൻലിയേ വിളിച്ച് അയാളുടെ അടുത്തേക്ക് വിട്ടിട്ടുണ്ട്. നീ അവിടെ എത്തിയാൽ അവനെ കൂടെ കണ്ടെക്കണം.”

“ശെരി പപ്പാ.”

അവിടെ നിന്നും ഇറങ്ങിയ ഉടനെ ശ്യാം ശേൽവനെ വിളിച്ച് കാര്യങ്ങൽ സെറ്റ് ആക്കി.

അന്ന് വൈകീട്ടോടെ അവർ പാലക്കാടെക്ക് തിരിച്ചു.

……………………………..

“പണ്ട് ഈ നാട് ഭരിച്ചിരുന്ന തബ്രാക്കൻ മാരുടെ മനയാ സാറേ അത്.

തലമുറയിലെ ഇളയ ആൺ സന്തതിക്കാണ് ഭരണ അവകാശം.
കഴിഞ്ഞ തലമുറയിലെ അവകാശി
കേശവ വർമ്മ അങ്ങുന്നിന് രണ്ട് ആൺ മക്കളായിരുന്നു. പ്രഭാകര വർമ്മയും… രാമ വർമ്മയും…

മൂത്തത് പ്രഭാകര വർമ്മ പരമ സാത്വികനായ ഒരു മനുഷ്യൻ. എല്ലാവരോടും സ്നേഹവും കരുണയും ആവോളം ഉള്ള ഒരു പാവം.

എന്നാൽ ഇളയവൻ. അവൻ്റെ പേരിൽ മാത്രമേ രാമനുണ്ടായിരുന്നുള്ളു തനി രാവണനായിരുന്നു അവൻ. കണ്ണിൽ ചോരയില്ലാത്ത അസുരൻ.

കള്ള് കുടിച്ചും പെണ്ണ് പിടിച്ചും സമ്പത്തിൻ്റെ മുക്കാലും നശിപ്പിച്ച് കളഞ്ഞു അവൻ.
മകൻ്റെ ദുർ നടപ്പ് കണ്ട് ചങ്കു തകർന്നാണ് കേശവ വർമ്മ അദ്ദേഹം പോയത്.
ഒടുവിൽ സഹികെട്ട് പ്രഭാകര വർമ്മയും തറവാട്ടിൽ നിന്നും മാറി.

ആ ഇടയ്ക്കാണ് എന്നും കേസും കോടതിയും പോലീസും ആയി നടന്ന രാമ വർമ കല്ല്യാണം കഴിക്കുന്നത്.
പ്രേമ വിവാഹം ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

പോലീസും കേസുമായി നടക്കുന്നതിനിടെ പരിചയപ്പെട്ടതാണത്രെ ആ പെണ്ണിനെ.
ഒരാണിൻ്റെ തൻ്റേടം ഉണ്ടായിരുന്നു അവൾക്ക്.
കർണാടകയിലെ ഏതോ മുന്തിയ തറവാട്ടിലെ അംഗം തന്നെയായിരുന്നു അവളും.

പിന്നീട് രാമ വർമ്മയുടെ സകല കൊള്ളരുതായ്മയ്ക്കും കൂട്ട് ആ പെണ്ണായിരുന്നു.

പല പല കുറുക്ക് വഴികളിലൂടെ അവർ രണ്ട് പേരും ചേർന്ന് നഷ്ടപ്പെടുത്തിയ സമ്പത്ത് അതിൻ്റെ പതിൻ മടങ്ങായി തിരിച്ച് പിടിച്ചു.
അപ്പോഴേക്കും ഈ നാട്ടിലെ ജനങ്ങൾക്ക് അയാളൊരു പേടി സ്വപ്നമായി മാറി.
എന്തിനും പോന്ന ഒരുപറ്റം ചെന്നായിക്കൾ അയാൾക്കൊപ്പം ഉണ്ടായിരുന്നു.

പിന്നീട് അവരുടെ വിളയാട്ടം ആയിരുന്നു ഈ മണ്ണിൽ.

19 Comments

  1. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  2. Where is the next part? it is more than a month we are waiting for it.

  3. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  4. ❤️❤️❤️

    1. ❤️❤️❤️

  5. നിധീഷ്

    ❤❤

    1. ❤️❤️❤️

  6. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥???

    1. ഇഷ്ടം….

  8. ❤️❤️❤️❤️

    1. സൂര്യൻ

      ??‍♀️

    1. ഇഷ്ട്ടം

Comments are closed.