കർമ 8 [Vyshu] 284

Views : 21257

വണ്ടിയിൽ ക്രിസ്റ്റിഫെറും ഹംസയും ഉണ്ടായിരുന്നു. ക്രിസ്റ്റിഫെറിൻ്റെ ഡ്രസിൽ ചോര പാടുകൾ കാണാമായിരുന്നു. ഏതോ ഒരുത്തന് കാര്യമായ പണി കൊടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായി ഞാൻ ആവശ്യപ്പെടാതെ തന്നേ 3 ലക്ഷം രൂപയാണ് അവർ എനിക്ക് കൈക്കൂലിയായി തന്നത്. കോൺസ്റ്റബിൾമാർക്ക് കൊടുക്കാൻ ഒരു ലക്ഷം രൂപ വേറെയും. എന്തോ വലിയ കോള് തടഞ്ഞ മട്ടുണ്ട്. അന്നത്തെ സംഭവത്തിന് ശേഷം നാളിതുവരെ അവരുടെ കയ്യിൽ നിന്ന് കൈക്കൂലി കിട്ടിയിട്ടില്ലാ എന്ന് മാത്രമല്ല. കൂടെ ബ്ലാക്ക്മെയിലിങ്ങും ഉണ്ടായിരുന്നു. ഇന്നിവർക്ക് എന്ത് പറ്റി ആവോ? എന്തായാലും ഇവിടം വിടാൻ പോകും മുമ്പ് ഇത്ര വലിയ തുക കിട്ടും എന്ന് കരുതിയിരുന്നില്ലാ.”

“10-07-2006 ചൊവ്വ

വനാതിർത്തിയിൽ താമസിക്കുന്ന കുറച്ച് ആദി വാസികൾ പരാതി തരാൻ വന്നിരുന്നു. അവരുടെ കൂട്ടത്തിലെ രണ്ട് ചെറുപ്പക്കാരെ രണ്ട് മൂന്ന് ദിവസമായി കാണാനില്ല. അന്വേഷിച്ചപ്പോൾ കാട്ടിലെ ചന്ദന മാഫിയക്കെതിരെ പോരാട്ടം നടത്തിയവരിൽ പ്രധാനികളെ ആണ് കാണാതായിരിക്കുന്നതെന്ന് മനസ്സിലായി. പരാതി എഴുതി അവരുടെ വിരലടയാളം പതിച്ച് വാങ്ങി. ആർക്കും എഴുത്തോ വായനയോ വശമില്ല. കാടല്ലെ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ തിരിച്ച് വരുമായിരിക്കും.”

“14-07-2006 ശനി

ട്രാൻസ്ഫർ ഓർഡർ കയ്യിൽ കിട്ടി. ഇന്ന് റിലീവ് ചെയ്തു. ബാധ്യതകൾ എല്ലാം സെറ്റിൽ ചെയ്തു. നാളെ കോഴിക്കോടേക്ക് തിരിക്കും.”

………………………….

അതിന് ശേഷമുള്ള മാസങ്ങളിലേയും വർഷങ്ങളിലെയും ഡയറിക്കുറിപ്പുകൾ കൂടി വായിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ അതിൽ നിന്നും അനിക്ക് ലഭിച്ചില്ല.

ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ……
ഇനി ഏതു വഴിക്ക് മുന്നോട്ട് പോകും?

അപ്പോഴാണ് മേശ മുകളിൽ ചാർജ് ചെയ്യാൻ ഇട്ടിരിക്കുന്ന സുബാഷേട്ടൻ്റെ ലാപ്ടോപ് അനിയുടെ ശ്രദ്ധയിൽപെട്ടത്.

അനി സുഭാഷിൻ്റെ ലാപ്ടോപ് ഓൺ ചെയ്തു അതിൽ ബ്രൂട്ടൽ മർഡർ എന്ന ഫോൾഡറിൽ സുഭാഷും ആൻ്റണിയും അന്വേഷിച്ച് കൊണ്ടിരുന്ന സീരിയൽ കില്ലിങ്ങ് കേസിൻ്റെ വിവരങ്ങൾ ആയിരുന്നു.

അതിൽ നിന്നും ഫോട്ടോസ് ഫോൾഡർ ഓപ്പൺ ചെയ്ത് ഓരോ ചിത്രങ്ങളും മാറി മാറി നോക്കാൻ തുടങ്ങി.
കണ്ടാൽ ആർക്കും ഞെട്ടൽ ഉളവാക്കുന്ന കൊലപാതക ചിത്രങ്ങൾ.

Recent Stories

The Author

Vyshu

19 Comments

  1. 👌👌

  2. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  3. Where is the next part? it is more than a month we are waiting for it.

  4. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  5. ❤️❤️❤️

    1. ❤️❤️❤️

  6. നിധീഷ്

    ❤❤

    1. ❤️❤️❤️

  7. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  8. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥🙏👌🌹

    1. ഇഷ്ടം….

  9. ❤️❤️❤️❤️

    1. സൂര്യൻ

      👍🧚‍♀️

    1. ഇഷ്ട്ടം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com