കർമ 8 [Vyshu] 284

Views : 21257

അപ്പോഴാണ് രാമ വർമ്മയ്ക്ക് ഒരു മകൻ പിറക്കുന്നത്.
സൂര്യൻ എന്നോ മറ്റോ ആണ് അതിൻ്റെ പേര്.

ഞാൻ പുറം പണിക്കും മറ്റും അവിടെ പോകുമ്പോൾ ആ കുട്ടിയെ കാണാറുണ്ട്.
മിക്കവാറും ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടാകും.

സമ്പത്തിൻ്റെ പിറകേ ഉള്ള യാത്രയിൽ അവർ ആ കുട്ടിയെ അവഗണിച്ച മട്ടായിരുന്നു.

അവിടെ നിന്ന് രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ ആണ് ആ പെണ്ണിനെ ഏതോ വലിയ കേസിൽ പെട്ടതിൻ്റെ പേരിൽ പോലിസ്കാർ വന്ന് കൊണ്ട് പോകുന്നത്.
അതും തമിഴ് നാട്ടിലെ പോലിസ് കാർ ഇവിടെ വന്ന് അറസ്റ്റ് ചെയ്യുക ആയിരുന്നു.

കവലയിലെ ചായ പീടികയിൽ ഇരിക്കുമ്പോൾ തമിഴൻ മാരയ പോലീസ് കാർ വന്ന് മന അന്വേഷിച്ചതും. ആ പെണ്ണിനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നതും ഇന്നലെ നടന്നത് പോലെ എനിക്ക് ഓർമ്മയുണ്ട്.

പിന്നീട് കുറച്ച് ദിവസം കഴിഞ്ഞാണ് അറിയുന്നത് രാമവർമ്മയുടെ ഭാര്യ ഏതോ കൊലപാതക കേസിൽ പെട്ടു എന്നും ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു എന്നും.

അധികം വൈകാതെ രാമവർമ്മ വീണ്ടും വിവാഹം കഴിച്ചു.

ആ സ്ത്രീയും കണക്കായിരുന്നു. മനയിൽ പണിക്ക് പോകുന്ന ആൾക്കാരെ ഒരു ദാക്ഷിണ്യവും ഇല്ലാതെ പണി എടുപ്പിക്കുകയും ഉപദ്രപിക്കുകയും ചെയ്യുന്ന ഒരു താടക തന്നെ ആയിരുന്നു അത്.

അയാളുടെ മകനെയും ആ സ്ത്രീ വെറുതേ വിട്ടില്ല പലപ്പോഴും ആ സ്ത്രീ ആ കുട്ടിയെ തല്ലുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

അങ്ങനെ ഇരിക്കെ ഒരു ദിവസം അയാളുടെ മകനെ കാണാതായി.

ഇനി രണ്ടാം ഭാര്യയും അയാളും ചേർന്ന് കൊന്നത് ആണോ? സഹികെട്ട് എങ്ങോട്ടെങ്കിലും ഒളിച്ചോടിയത് ആണോ എന്നറിയില്ല.

രണ്ട് വർഷം കഴിഞ്ഞതോടെ രാമവർമ്മയും അയാളുടെ രണ്ടാം ഭാര്യയും ഒരു കാർ ആക്സിഡൻ്റിൽ കൊല്ലപ്പെട്ടു.

ചെയ്ത് കൂട്ടിയ പാപങ്ങളുടെ ഫലം… അല്ലാതെ എന്ത് പറയാൻ.

അതോടെ മനയുടെയും സ്വത്തുക്കളുടെയും അവകാശം പ്രഭാകര വർമ്മയ്ക്ക് ആയി.

അയാൾക്ക് ബോംബെയിൽ ബിസിനസ് ഉള്ളത് കൊണ്ട് തന്നെ ഇതിൻ്റെ എല്ലാം നടത്തിപ്പ് കോശിയെ ഏൽപ്പിച്ചു.

ആദ്യമൊക്കെ അയാൾ നിരുദ്രപകാരി ആയിരുന്നു.

എന്നാൽ പിന്നീട് അയാൾ തനി സ്വഭാവം പുറത്തെടുത്തു.

മനയുടെ സ്വത്ത് വകകളിൽ പെടുന്ന വയലുകളിൽ പണിയെടുക്കുന്ന കർഷകരെ ചൂഷണം ചെയ്തും.
കൊള്ളപ്പലിശയിലൂടെ
ജോലിക്കാരെ തീരാ കടക്കെണിയിൽ കൊണ്ടിട്ടും.
തൊഴിലാളി സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞും. അയാളും കൂട്ടാളികളും ആണ് ഇപ്പൊൾ മന ഭരിക്കുന്നത്.

Recent Stories

The Author

Vyshu

19 Comments

  1. 👌👌

  2. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  3. Where is the next part? it is more than a month we are waiting for it.

  4. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  5. ❤️❤️❤️

    1. ❤️❤️❤️

  6. നിധീഷ്

    ❤❤

    1. ❤️❤️❤️

  7. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  8. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥🙏👌🌹

    1. ഇഷ്ടം….

  9. ❤️❤️❤️❤️

    1. സൂര്യൻ

      👍🧚‍♀️

    1. ഇഷ്ട്ടം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com