കർമ 8 [Vyshu] 284

അവിടെ ഒരു നില കെട്ടിടത്തിൽ കുറച്ച് വിശാലമായ കോമ്പൗണ്ടോട് കൂടിയ സ്ഥലത്താണ് കോശിയുടെ ചിട്ടി ക്കമ്പനി.

……………………………………

“നിനക്ക് എന്താ പറ്റിയത്?

നേരത്തേ എൻ്റെ ക്യാബിനിൽ ഇരുന്ന് ആ വീഡിയോ കാണുമ്പോൾ നിൻ്റെ മുഖത്ത് വന്ന മാറ്റം ഞാൻ കണ്ടതാണ്.

എന്താടാ… എന്താടാ നിൻ്റെ പ്രശ്നം?”

കുറച്ച് നേരത്തേ അനിയുടെ മുഖഭാവം കണ്ട് ലേഖയ്ക്ക് വന്ന സംശയം അവൾ അനിയോട് തുറന്ന് ചോദിച്ചു.

“ലേഖാ… ഞാൻ ചുമ്മാ…. സുഭാഷേട്ടൻ്റെ കാര്യം ഓർത്ത്…”

അവൻ്റെ മറുപടിയിലെ പിടച്ചിൽ അവൾക്ക് വ്യക്തം ആയിരുന്നു.

“നീ ഇനിയും എന്നോട് കള്ളം പറയേണ്ട….
ഇപ്പൊൾ സുഭാഷേട്ടൻ്റെ കാര്യം ഓർത്തല്ല നിൻ്റെ പരുങ്ങൽ എന്ന് എനിക്ക് നന്നായി അറിയാം.”

അനി ദയനീയതയോടെ ലേഖയ്ക്കു നേരെ നോക്കി.

“നീ എന്താ മറുപടി പറയാത്തത്….

അപ്പൊൾ നിനക്കെന്നെ വിശ്വാസം ഇല്ലാ എന്നല്ലേ ഞാൻ മനസ്സിലാക്കേണ്ടത്.”

“ലേഖാ…”

കിറുവിച്ച മുഖഭാവത്തോടെ തിരിഞ്ഞു നടന്ന ലേഖയെ അനി പിന്നിൽ നിന്നും വിളിച്ചു.

………………………………………..

അനിയുടെ സാൻട്രോ കാറിൽ എങ്ങോട്ടെന്നില്ലാതെ പോകുമ്പോൾ ആണ് ലേഖയോട് അനി തൻ്റെ ജന്മ രഹസ്യം വെളിവാക്കുന്നത്.

എല്ലാം കേട്ട ശേഷം ആകെ ഒരമ്പരപ്പായിരുന്നു ലേഖയ്ക്ക്. സങ്കടം ആണോ സന്തോഷം ആണോ എന്നറിയാത്ത അവസ്ഥ……

നിലവിൽ അനിയുമായുള്ള റിലേഷൻ എതിർക്കുന്ന തൻ്റെ വീട്ടുകാരുടെ പ്രത്യേകിച്ച് അച്ഛൻ്റെയും അമ്മാവൻ മാരുടേയും പ്രധാന പ്രശ്നം അനി താഴ്ന്ന ജാതിയിൽ ഉള്ളവനാണ് എന്നതാണ് കൂടാതെ സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു സാധാരണ കുടുംബം എന്ന പ്രശ്നവും.

എന്നാൽ ഇപ്പൊൾ….
കുലം കൊണ്ടും സമ്പത്ത് കൊണ്ടും അവനല്ലേ വലുത്.
ഇനി അവൻ തന്നെ ഒഴിവാക്കുമോ?

തനെന്താ ആലോചിക്കുന്നത്…

ആനിയുടെ ആ ചോദ്യമാണ് ലേഖയെ തൻ്റെ കാട് കയറിയ ചിന്തയിൽ നിന്നുണർത്തിയത്.

എന്താ ഞാൻ പറഞ്ഞതൊന്നും തനിക്ക് വിശ്വാസം ആയില്ലേ.
ഒരു ചിരിയോടെ അനി ചോദിച്ചു

19 Comments

  1. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  2. Where is the next part? it is more than a month we are waiting for it.

  3. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  4. ❤️❤️❤️

    1. ❤️❤️❤️

  5. നിധീഷ്

    ❤❤

    1. ❤️❤️❤️

  6. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥???

    1. ഇഷ്ടം….

  8. ❤️❤️❤️❤️

    1. സൂര്യൻ

      ??‍♀️

    1. ഇഷ്ട്ടം

Comments are closed.