കർമ 8 [Vyshu] 284

Views : 21257

കയ്യിൽ ഉണ്ടായിരുന്ന ഫയലുകൾ ഷെൽഫിലേക്ക് തിരികെ വച്ച് പുഞ്ചിരിയോടെ അവൾ ആ വിളി കേട്ടു.

“ഇപ്പൊൾ ഓകെ… അത് സുഖിച്ചു… ഇനി പറ എന്താ മോനെ കാര്യം”

കാര്യമായ എന്തോ വിഷയം പറയാനാണ് അനി ഇത്ര രാവിലെ തൻ്റെ ക്യാബിനിലേക്ക് കയറി വന്നതെന്ന് ലേഖയ്ക്ക് ഉറപ്പായിരുന്നു.

“ലേഖാ എനിക്ക് നിലയ്ക്കൽ മനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണം അതിന് താൻ എന്നെ ഹെൽപ് ചെയ്യണം.”

“ഞാനോ? എങ്ങനെ?”

“തൻ്റെ ഫ്രണ്ട് സുനിൽ കുമാർ ഇപ്പൊൾ ചിറ്റൂർ SI അല്ലെ?”

“അതേ”

“ആ ചിറ്റൂർ സ്റ്റേഷൻ പരിധിയിലാണ് ഈ മന വരുന്നത്. തൻ്റെ ആ ഫ്രണ്ട് വഴിക്ക് അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ ലഭിക്കും. മറ്റാരും അറിയുകയും ഇല്ല.”

“അല്ല അനി നമുക്കത് നേരിട്ട് പോയി അന്വേഷിച്ച് കൂടെ?
ഒരു ദിവസത്തെ മെനക്കേട് മാത്രമല്ലേ ഉള്ളൂ. സുനിയെ വിളിച്ചാൽ എന്തിനാ ഏതിനാ എന്ന് കുത്തി കുത്തി ചോദിക്കും”

“നിലവിൽ ഞാൻ അങ്ങോട്ടേക്ക് അന്വേഷണവുമായി പോകുന്നത് ഉചിതമായ കാര്യമല്ല. അതിന് പിന്നിൽ തനിക്കറിയാത്ത മറ്റു ചില കാരണങ്ങൾ കൂടി ഉണ്ട്”

അത് കേട്ടതോടെ സംശയ ഭാവത്തിൽ ലേഖ അനിക്ക് നേരെ മുഖം ഉയർത്തി.

“താൻ നോക്കേണ്ട. ഞാൻ എല്ലാം പറയാം. കുറച്ച് സമയം കൂടി എനിക്ക് വേണം.”

താൻ അങ്ങനെ പറഞ്ഞിട്ടും ലേഖയുടെ മുഖം തെളിഞ്ഞില്ല എന്ന് കണ്ടതോടെ അനി തുടർന്നു.

“ഒന്ന് ചിരിക്കെടോ… ഞാൻ ഈ ജന്മത്തിൽ ആ രഹസ്യങ്ങൾ ഒക്കെ ആരോടെങ്കിലും പറയുന്നുണ്ടെങ്കിൽ അത് തന്നോടായിരിക്കും. വാക്ക്…”

“എന്നാൽ മനയുടെ വിവരങ്ങൾ എടുത്ത് തരുന്ന കാര്യം ഞാൻ ഏറ്റു.” നിറഞ്ഞ പ്രകാശത്തിൽ ചിരിച്ച് കൊണ്ട് ലേഖ പറഞ്ഞു.

………………………………………..

സത്യത്തിൽ അന്വേഷണവുമായി ചിറ്റൂരിലേക്ക് ചെന്നാൽ തന്നെ ആരെങ്കിലും തിരിച്ചറിയുമോ എന്ന ബാലിശമായ പേടി കാരണമാണ് ഇക്കാര്യം ലേഖയേ ഏൽപ്പിച്ചത്.

വർഷങ്ങൾ എത്ര കഴിഞ്ഞു…

Recent Stories

The Author

Vyshu

19 Comments

  1. 👌👌

  2. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  3. Where is the next part? it is more than a month we are waiting for it.

  4. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  5. ❤️❤️❤️

    1. ❤️❤️❤️

  6. നിധീഷ്

    ❤❤

    1. ❤️❤️❤️

  7. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  8. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥🙏👌🌹

    1. ഇഷ്ടം….

  9. ❤️❤️❤️❤️

    1. സൂര്യൻ

      👍🧚‍♀️

    1. ഇഷ്ട്ടം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com