റെഡ് ഹാൻഡ് 2 [Chithra S K] 103

Views : 3195

റെഡ് ഹാൻഡ് Part 2

Author : Chithra S K

 

വ്യസനസമേതം ഞാൻ ഒരു കാര്യം അറിയിക്കട്ടെ… എന്റെ മുത്തശ്ശി ഈ ലോകത്തോട് വിട പറഞ്ഞു…. എൻെറ മുത്തശ്ശിയുടെ വേർപാടാണ് സ്റ്റോറി വൈകുവാൻ കാരണം…102 വയസ്സ് വരെ ജീവിച്ചു ഞങ്ങളെ വിട്ടു പോയ എന്റെ പ്രിയപ്പെട്ട മുത്തശിക്ക് പ്രണാമം നേർന്നുകൊണ്ട് ഞാൻ തുടങ്ങുന്നു….

” ശ്രീതു നമ്പ്യാർ …. ” വളരെ ദൃഢമായ ശബ്ദം വീണ്ടും തുടർന്നു…  ” ജസ്റ്റിൻ…. മാന്യതയുടെ മുഖം മൂടി ധരിച്ച ഒരാൾ ഇന്ന് ഇവിടെ അസ്തമിച്ചിരിക്കുന്നു…. ഇനിയുമേറെ മുഖംമൂടികൾ വരും ദിനങ്ങളിൽ ഞാൻ വലിച്ചുകീറും…. അവർ അർഹിച്ച ശിക്ഷ നൽകി അവരെ ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കും… “

  ” ഹേയ്… നീ ആരാണ്… എന്താണ് നിന്റെ ഉദ്ദേശം… ” ശ്രീതു മറുതലക്കൽ ഉള്ള ശബ്‍ടത്തോട് ചോദിച്ചു.

  ” ഹ…ഹ… ഹ… “

  അട്ടഹാസം കേട്ട് ശ്രീതുവിന് കോപം വർധിച്ചു വന്നു.

  ” പ്ഫാ… റാസ്‌ക്കൽ… നീ ആരോടാണ് സംസാരിക്കുന്നതെന്ന് നിനക്ക് ബോധമുണ്ടോ… നീ ഈ കോൾ കട്ട് ചെയ്തു നിമിഷങ്ങൾക്കകം നിന്നെ ഞാൻ പൊക്കിയിരിക്കും… “

  ” ഹ…ഹ… ഹ…. മാഡത്തിന് പറ്റുമെങ്കിൽ ഒന്നു പൊക്കി നോക്കു… പറ്റുമെങ്കിൽ ഞാൻ ഒരു ചലഞ്ച് തരാം… നാളെ രാത്രി പന്ത്രണ്ടു മണിക്ക് നിങ്ങളുടെ സ്ഥലം എം എൽ എ വിശ്വനാഥൻ കൊല്ലപ്പെടും…. രക്ഷിക്കുവാൻ പറ്റുമെങ്കിൽ രക്ഷിക്കൂ… “

  ഒന്നു നിർത്തി ആ ശബ്ദം വീണ്ടും തുടർന്നു.
“ലെറ്റ്സ് സ്റ്റാർട്ട്‌ ഗെയിം ബിറ്റ് വീൻ ശ്രീതു നമ്പ്യാർ ആൻഡ് എക്സ് ദി റെഡ് ഹാൻഡ്”

  ” ഹലോ… ഹലോ… ” ശ്രീതുവിന്റെ മൊബൈലിൽ ഒരു ബീപ്… ബീപ് ശബ്ദത്തോടെ ആ കോൾകട്ടായി….

ദേഷ്യത്തോടെ ശ്രീതു തന്റെ കാൽ പോലീസ്വണ്ടിയുടെ ടയറിൽ തൊഴിച്ചു. കുറച്ചുനേരം എന്തോ ആലോചിച്ചു നിന്ന് തന്റെ ഫോൺ എടുത്തു ആരെയോ വിളിക്കാൻ തുടങ്ങി. ഫോണിൽ പേര് തെളിഞ്ഞു കണ്ടു… ‘ സൈബർ ഗിരീഷ് ‘

  ” ഹലോ… ഗിരീഷ്.. ശ്രീതുവാണ്… ഞാൻ ഒരു നമ്പർ വാട്സ്ആപ്പ് ചെയ്യാം… അതിന്റെ ഡീറ്റെയിൽസ് പിന്നെ ടവർ ലൊക്കേഷൻ എനിക്ക് കണ്ടുപിടിച്ചു തരണം…പിന്നെ വെറേ ഇമ്പോർട്ടന്റ് തിങ്… ഇറ്റ് മസ്റ്റ് ബി കോൺഫിഡൻഷൽ… “

    ശ്രീതു മൊബൈൽ കട്ട് ചെയ്തു..

  ” മാഡം…. ” മുസ്തഫ ശ്രീതുവിനരികിൽ നിന്ന് വിളിച്ചു. ” മാഡം… ഡി വൈ എസ് പി ജെയിംസ് സാറും, സി ഐ ജോസഫ് സാറും വന്നിട്ടുണ്ട്…  ഫോറൻസിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും കൂടെയുണ്ട് “

  ” മ്മ്…” ഒന്നു മൂളുക മാത്രം ചെയ്തുകൊണ്ട് ശ്രീതു അവരുടെ നേർക്ക് നടക്കുവാൻ ആരംഭിച്ചു.

  ശ്രീതുവിന്റെ മുഖം കണ്ടപ്പോൾ മുസ്തഫക്ക് എന്തോ പന്തിക്കേട് തോന്നി ചോദിച്ചു.

  ” മാഡം… എന്തെങ്കിലും പ്രശ്നം? “

  ” മുസ്തഫ പോയി ആ തനിമ്മ ചാനലിലെ അലക്സിനോട് എന്നെ വന്നു കാണുവാൻ പറയൂ… “

Recent Stories

The Author

Chithra S K

18 Comments

  1. ❤️‍🔥❤️‍🔥

  2. ദ്രോണ നെരൂദ

    ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട്‌ എന്ന്‌ വരും..

  3. നിധീഷ്

    ❤❤❤

    1. താങ്ക്സ് ചേട്ടായി 😍😍😍

  4. ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..

    സ്നേഹത്തോടെ..💟💟💟💟💟💟

    1. പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..

    2. Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum

  5. 💛💛💛💛💛💛💛💛💛💛💛

    1. 😍😍😍

    1. 😍😍എന്തിന് 😍😍😍

    1. 😍😍😍😍😍💞💞💞

  6. ❣️❣️❣️

    1. താങ്ക് യൂ

  7. മന്നാഡിയാർ

    1. 😍😍😍😍ഒരുപാട് നന്ദി 😍😍😍🙏🙏

    2. 💞💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com