കർമ 8 [Vyshu] 285

“നീ ഇപ്പൊൾ എവിടെയാണ്? ഒരു പണി ഉണ്ട്.”

“ഞാൻ ഇപ്പൊൾ കാസർഗോട് ആണ്
ഒരു ചെറിയ കൊട്ടേഷൻ വർക്.”

“നീ നിൻ്റെ പിള്ളാരെയും കൂട്ടി എത്രയും വേഗം പാലക്കാട് ചിറ്റൂരിലേക്ക് പോകണം….

അവിടെ നമ്മുടെ കോശി ചെറിയാന് നേരെ ഒരു അറ്റാക്കിന് സാധ്യതയുണ്ട്.”

“ശെരി സാറേ ഇപ്പൊൾ തന്നെ പോകാം.”

“അയാൾക്ക് വധഭീഷണി ഉള്ളത് കൊണ്ട് മഫ്തിയിൽ പോലീസ് കാരും കാവൽ ഉണ്ടാകും.

അക്രമിക്കാൻ വരുന്നവർ ആരായാലും അവരെ പോലീസ് കാർക്ക് കിട്ടരുത് അവരെ എനിക്ക് ഇവിടെ എൻ്റെ കയ്യിൽ കിട്ടണം…..
മനസ്സിലായോ നിനക്ക്…”

“ഉവ്വ് മനസ്സിലായി സാർ.”

……………………………………..

അനുവാദം കൂടാതെ ആരോ ഓഫീസ് റൂമിൻ്റെ വാതിൽ തുറക്കുന്നത് കേട്ടാണ് വർമ മുഖം ഉയർത്തി നോക്കിയത്.

“എന്താ പപ്പാ?
എന്താ സംഭവം?
എന്തിനാ എന്നോട് വേഗം വരാൻ പറഞ്ഞത്? ”

ശ്യാം ഓഫീസ് മുറിയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.

വർമയുടെ മുഖ ഭാവം അത്ര പന്തി അല്ലാ എന്ന് ശ്യമിന് അങ്ങോട്ടേക്ക് കയറുമ്പോൾ തന്നെ മനസ്സിലായിരുന്നു.

“പറയാം നീ ഇരിക്ക്.”

തൊട്ടരികിലെ സോഫാ സെറ്റിലേക്ക് ഇരുന്ന് ശ്യാം വർമ്മയുടെ മുഖത്തേക്ക് നോക്കി.

“നിനക്ക് കൃസ്റ്റിഫറിനെ അറിയില്ലേ?

അവനെ ആരോ തീർത്തു അതും വളരെ ബ്രൂട്ടലായി.
അവനെ മാത്രമല്ല നമ്മൾ കേരളം വിടും മുമ്പ് അവിടെ എനിക്ക് വേണ്ടി പ്രവർത്തിച്ച ഹംസയെയും നമ്മുടെ ഒരു വക്കീൽ ഉണ്ട് അയാളെയും പ്രതികാരം തീർക്കും പോലെ വളരെ ബ്രൂട്ടലായി തന്നെ കൊന്ന് തള്ളി.

അതിൽ ആ വക്കീലിൻ്റെയും കൃസ്റ്റിഫറിൻ്റെയും ബോഡി നമ്മുടെ മനയിൽ നിന്നാണ് കണ്ടെത്തിയത്.”

“ആരാ പപ്പാ. ആരാ അത് ചെയ്തത്?”

19 Comments

  1. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  2. Where is the next part? it is more than a month we are waiting for it.

  3. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  4. ❤️❤️❤️

    1. ❤️❤️❤️

  5. നിധീഷ്

    ❤❤

    1. ❤️❤️❤️

  6. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥???

    1. ഇഷ്ടം….

  8. ❤️❤️❤️❤️

    1. സൂര്യൻ

      ??‍♀️

    1. ഇഷ്ട്ടം

Comments are closed.