രാത്രി മാത്രമേ അവിടെ സെക്യൂരിറ്റി പതിവുള്ളു.
വൈകാതെ ഞങ്ങളും ആരുടെയും കണ്ണിൽ പെടാതെ അകത്തേക്ക് പ്രവേശിച്ച് സേഫ് ആയ സ്ഥലത്ത് പതുങ്ങി.
കൃത്യം 9.05 ന് അയാൾ എത്തി എന്ന് കബനിയിൽ നിന്ന് ഇൻഫർമേഷൻ വന്നു.
കയ്യിൽ ക്ലോറോഫോം തൂകിയ ടൗവ്വലുമായി ഞങ്ങൽ തയ്യാറായി ഇരുന്നു.
ഈ സമയം അയാളുടെ ഗുണ്ടകൾ പുറത്ത് വാഹനത്തിൽ ഇരിക്കാറാണ് പതിവ്.
മഫ്തിയിൽ നിൽക്കുന്ന പോലീസ്കാരും അകത്തേക്ക് പ്രവേശിക്കാറില്ല.
ഞങ്ങൾക്ക് മുന്നിൽ അയാൾ പ്രത്യക്ഷനായി.
കോശി അയാളുടെ ഓഫിസ് ക്യാബിനിലേക്ക് കയറിയതിനു പിന്നാലെ ഞങ്ങളും കയറി വാതിൽ ചാരി.
പിന്നിൽ നിന്നും ക്ലോറോഫോം തൂകിയ ടൗവ്വൽ ബലമായി മുഖത്തേക്ക് ചേർത്തു.
ഈ സമയമാണ് പുറത്ത് പോലീസ് ജീപ്പിൻ്റെ സൈറൺ കേൾക്കുന്നത്. അതോടൊപ്പം പോലീസ് ജീപ്പ് വരുന്നുണ്ടെന്ന് കബനിയുടെ സന്ദേശവും എത്തി.
കയ്യിൽ റിവോൾവറും പിടിച്ച് മയങ്ങി വീണ കോശിയേയും വലിച്ച് പുറത്തെത്തുമ്പോൾ കാണുന്നത് കടയിലേക്ക് പാഞ്ഞ് കയറുന്ന എട്ടോളം വരുന്ന അയാളുടെ ഗുണ്ടകളെ ആണ്.
ദൂരേ നിന്ന് പോലീസ് ജീപ്പും അടുത്ത് വരുന്നു.
അപ്രതീക്ഷിതമായി പോലീസിൻ്റെ സൈറൺ ശബ്ദം കേട്ടത് കൊണ്ടാണ് അവർ അകത്തേക്ക് കയറി വന്നത്. അല്ലായിരുന്നെങ്കിൽ അയാൾ ഇപ്പൊൾ ഞങ്ങളുടെ കയ്യിൽ കിടന്നേനെ.
ഞങ്ങളെ കണ്ടതോടെ ഗുണ്ടകളിൽ തലവൻ എന്ന് തോന്നുന്നവൻ ഞങ്ങൾക്ക് നേരെ കയ്യിലെ റിവോൾവർ ഉപയോഗിച്ച് നിറയൊഴിച്ചു.
ഭാഗ്യമോ നിർഭാഗ്യമോ അത് തറച്ച് കയറിയത് സതിയുടെ ഇടത് ഷോൾഡറിൽ ആയിരുന്നു.
ഒരിക്കൽ കൂടി അവൻ ട്രിഗർ അമർത്തിയാൽ കാര്യങ്ങൽ കൂടുതൽ വഷളാകും എന്ന ചിന്ത മിന്നൽ വേഗത്തിലാണ് എൻ്റെ തലച്ചോറിലേക്ക് എത്തിയത്.
ചെറു ജീവൻ ബാക്കി വച്ചാൽ പോലും അവൻ അത് ചെയ്യും എന്ന് കണ്ടതോടെ കയ്യിലെ റിവോൾവർ ഉപയോഗിച്ച് അവൻ്റെ തിരു നെറ്റിയിലേക്ക് ബുള്ളറ്റ് തൊടുത്തു.
അവൻ പിന്നിലേക്ക് മറിഞ്ഞ് വീഴുമ്പോൾ മറ്റുള്ളവരും ഒന്ന് പകച്ച് പിന്നോട്ടേക്ക് മാറിയിരുന്നു.
ഇതേ സമയമാണ് ഓഫീസിന് പുറത്തെത്തിയ പോലിസ് ജീപ്പിൽ നിന്നും SI സുനിൽ കുമാറും കുറച്ച് പോലീസ് കാരും പുറത്തിറങ്ങുന്നത്.
എല്ലാം കൈവിട്ടു പോയി എന്ന് കണ്ടതോടെ കബനിക്ക് പ്ലാൻ ബി എന്ന് നിർദ്ദേശവും നൽകി കയ്യിലെ സ്മോക്ക് ബോംബ് അവിടെ തുറന്നിട്ട് കോശിയേയും ഉപേക്ഷിച്ച് ഒരു കയ്യിൽ സതിയേയും താങ്ങി പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്ന് ബൈക്കിന് അരികിലായി എത്തി.
ഈ സമയം കബനി പ്ലാൻ ബി എക്സിക്യട്ട് ചെയ്യുക ആയിരുന്നു.
കയ്യിൽ കരുതിയ പെട്രോൾ ക്യാനിൽ നിന്നും കുറച്ച് പെട്രോൾ വണ്ടിയുടെ സീറ്റിലേക്കും ഡോറിലേക്കും തൂകിയ ശേഷം സ്കോർപിയോ ചിട്ടിക്കമ്പനിയുടെ ഗെയിറ്റിന് കുറുകെ ചെറുതായി ഇടിച്ചു നിർത്തി.
പുറത്തിറങ്ങിയ ശേഷം കയ്യിലെ ലൈറ്റർ തെളിയിച്ച് സ്കോർപിയോ അഗ്നിക്ക് ഇരയാക്കി ശേഷം ബൈക്ക് പാർക്ക് ചെയ്തിടത്തേക്ക് കുതിച്ചു.
(തുടരും…)
പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…
………………….സ്നേഹത്തോടെ VB
??
പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…
………………….സ്നേഹത്തോടെ VB#
@ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.
Where is the next part? it is more than a month we are waiting for it.
??
എപ്പോഴെത്തെയും പോലെ super………
❤❤❤❤❤
ഇഷ്ട്ടം
❤️❤️❤️
❤️❤️❤️
❤❤
❤️❤️❤️
Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam
തീർച്ചയായും… ഇഷ്ടം…
സൂപ്പർ ♥♥❤❤♥♥♥♥♥???
ഇഷ്ടം….
❤️❤️❤️❤️
Tanku
??♀️
❤❤
ഇഷ്ട്ടം