കർമ 8 [Vyshu] 285

അതിന് ഉത്തരം നൽകാതെ അവൾ യത്രയ്ക്കൊപ്പം പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു കാഴ്ചകൾ കണ്ട് പതിയെ കണ്ണുകളടച്ചു.

………………………………………..

ആ…. അമ്മാ…… ആ…..

എത്ര കടിച്ച് പിടിച്ചിട്ടും പറ്റുന്നില്ല ഒടുവിൽ സതി വാവിട്ട് കരഞ്ഞു.

സതിയുടെ ഷോൾഡറിൽ തുളച്ച് കയറിയ ബുള്ളറ്റ് പുറത്ത് എടുക്കുമ്പോൾ സഹികെട്ടാണ് അവൾ നിലവിളിച്ചതെന്ന് ആ സ്ത്രീക്ക് മനസ്സിലായി.

ചിറ്റൂരിൽ നിന്ന് മാറി കേരള തമിഴ്നാട് ബോർഡറിലെ അതികം തിരക്കില്ലാത്ത ഒരു ക്ലിനിക്കിൽ ആയിരുന്നു അവർ മൂവരും.

അമ്പതിനായിരത്തിൻ്റെ ഒരു കേട്ട് ഡോക്ടറുടെ മുന്നിലേക്ക് നീട്ടിയപ്പോൾ പിന്നീട് ചോദ്യമോ പറച്ചിലോ ഒന്നും ഉണ്ടായില്ല. അയാൾ ഞങ്ങൾക്ക് വഴങ്ങി.

തൊട്ട് പിന്നാലെ പോലിസ് വരാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ശരീരം തരിപ്പിക്കാതെയും ബോധം കെടുത്താതയുമാണ് സതിയുടെ ശരീരത്തിൽ നിന്ന് ബുള്ളറ്റ് റിമൂവ് ചെയ്തത്.

“ഈ മരുന്നുകൾ പുറത്ത് നിന്നും വാങ്ങണം.”

നഴ്സിൻ്റെ കയ്യിൽ നിന്നും കുറിപ്പും വാങ്ങി ആ സ്ത്രീ പുറത്തേക്ക് നടന്നു.

…………………………………….

എവിടെയാണ് പിഴച്ചത്.???

ഞങ്ങളുടെ പ്ലാൻ പോലീസ് കാർ നേരത്തേ മനസ്സിലാക്കിയിരിക്കുന്നു.

എങ്ങനെ.???

ഒരു നിമിഷം വൈകി ഇരുന്നെങ്കിൽ ഇന്നത്തോടെ എല്ലാം അവസാനിച്ചേനെ.

കണക്ക് കൂട്ടലുകൾ പിഴച്ചാൽ രക്ഷപ്പെടാൻ പ്ലാൻ ബി എന്ന നിലയ്ക്കാണ് ചിട്ടി ഓഫീസിൻ്റെ പിന്നാമ്പുറത്ത് കുറച്ച് മാറി രണ്ട് ബൈക്കുകൾ കൊണ്ടിട്ടത്.
അത് കൊണ്ട് മാത്രമാണ് ഇന്ന് രക്ഷപ്പെട്ടത്.

“ഓട്ടോ…”

“ഇവിടെ അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് പോകണം.”

ഡ്രൈവറോട് അതും പറഞ്ഞ് ഓട്ടോയിലേക്ക് കയറിയിരിക്കുമ്പോൾ ഏതാനും മണിക്കൂറുകൾ മുമ്പ് നടന്ന സംഭവ വികാസങ്ങളിലേക്ക് ആ സ്ത്രീയുടെ ഓർമ്മകൾ സഞ്ചരിച്ചു.

……………………………………………..

രാവിലെ 7 മണിയോടെ ഞാനും സതിയും രണ്ട് ബൈക്കിലും കബനി സ്കോർപിയോവിലുമായി ചിട്ടിക്കമ്പിനിയുടെ പരിസരത്തിൽ എത്തി.

അധികമാരും ശ്രദ്ധിക്കാത്ത രീതിയിൽ കുറച്ച് വിട്ടുമാറി ബൈക്കുകൾ പാർക്ക് ചെയ്ത് ഞങ്ങൾ ചിട്ടി ഓഫീസിൻ്റെ പിന്നിലേക്ക് എത്തി അവിടെ പതിയിരുന്നു.

ഈ സമയം വാക്കിടോക്കി യിലൂടെ ഞങ്ങൾക്ക് ഇൻഫർമേഷൻ പാസ്സ് ചെയ്യാനായി കബനി പുറത്ത് സ്കോർപിയോവിൽ നിലയുറപ്പിച്ചു

ഒരു എട്ടരയോട് കൂടി അവിടത്തെ രണ്ട് സ്റ്റാഫ്‌സ് വന്ന് ഓഫിസ് തുറന്നു. അതോടെ സെക്യൂരിറ്റി ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങി.

19 Comments

  1. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  2. Where is the next part? it is more than a month we are waiting for it.

  3. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  4. ❤️❤️❤️

    1. ❤️❤️❤️

  5. നിധീഷ്

    ❤❤

    1. ❤️❤️❤️

  6. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥???

    1. ഇഷ്ടം….

  8. ❤️❤️❤️❤️

    1. സൂര്യൻ

      ??‍♀️

    1. ഇഷ്ട്ടം

Comments are closed.