കൃഷ്ണപുരം ദേശം 8[Nelson?] 939

 

രാമനാഥൻ വീണു കിടന്നിടത്തു നിന്ന് എഴുന്നേറ്റു………. തന്റെ ഷർട്ടിൽ പറ്റിയ പൊടിയൊന്ന് തട്ടി മാറ്റി മുണ്ടൊന്നു മടക്കി കുത്തി രാമനാഥൻ തന്റെ പിറക്കിൽ നിന്നിരുന്ന തമിഴന്മാർക്ക് നേരെ തിരിഞ്ഞു……….

രാമനാഥൻ എഴുന്നേറ്റത് കണ്ടെത്തും രണ്ടു തമിഴന്മാർ അവന്റെ നേരെ ഓടി……… അടുത്തെത്തി തന്റെ ഇടത്തു വശത്തുനിന്നും വീശിയ കൈ രാമനാഥൻ തന്റെ ഇടം കൈ കൊണ്ട് തടഞ്ഞു…….. അതേസമയം തന്നെ തന്റെ വലത്തു വശത്തുനിന്നും വീശിയ കൈ വലത്തു കൈ കൊണ്ടും തടഞ്ഞു……… തനിക്ക് നേരെ വീശിയ കൈയ്യും കാലുമെല്ലാം രാമനാഥൻ തടഞ്ഞു………. അവസാനം ഒരുത്തനെ രാമനാഥൻ തന്റെ രണ്ടു കൈ കൊണ്ടും തള്ളിമാറ്റി അടുത്തയാളുടെ  നെഞ്ചിൽ ചാടി ചവിട്ടി നേരത്തെ തള്ളി മാറ്റിയവന്റെ കവിളിൽ അടിച്ചു……… ആ അടിയിൽ അവന്റെ രണ്ടു പല്ല് വരെ തെറിച്ചു രണ്ടു പേരും രണ്ടു ദിശയിലേക്ക് വീണു……….

ഇതു കണ്ട് ഓടി വന്നവന്റെ നെഞ്ചിൽ പിടിച്ച് അവനെ നേരെ നിലത്തേക്ക് മലർത്തി അടിച്ചു……… എന്നിട്ട് അവന്റെ നെഞ്ചിൽ തുടരെ തുടരെ ഇടിച്ചു…….. അവന്റെ വായിൽ  നിന്നും അവൻ രക്തം ചീറ്റുന്നതു വരെ ആ ഇടി തുടർന്നു……… അവസാനം രാമനാഥൻ എഴുന്നേറ്റ് അവന്റെ വയറ്റിലേക്ക് കാൽ കൊണ്ടിച്ച് തൊഴിച്ച് അവന്റെ ശരീരം ജനങ്ങളുടെ കൂട്ടത്തിലേക്ക് അയച്ചു……..

തിരിഞ്ഞ് നോക്കാൻ ശ്രമിച്ച രാമനാഥൻ കാണുന്നത് തന്റെ മുഖത്തിനടുത്തെതിയ കൈയ്യാണ്………. അത് രാമനാഥൻ തന്ത്രപരമായി പിടിച്ചു………. അപ്പോഴാണ് അവന്റെ പിറക്കിൽ ഓടി വരുന്ന രണ്ടു തമിഴന്മാരെ കണ്ടെത്ത്……….. രാമനാഥൻ തന്റെ ഇടം കയ്യിലുണ്ടായിരുന്ന  കൈ പിടിച്ച് തിരിച്ചു……. അയാൾ അലറി കരഞ്ഞു……… അപ്പോഴേക്കും ബാക്കി രണ്ടു പേർ അടുത്തെതിയിരുന്നു………തന്റെ വലം കൈ കൊണ്ട് അടുത്തയാളുടെ നെഞ്ചിലിടിച്ചു…….. ആ കൈ തന്നെ പിറക്കോട്ട് കൊണ്ടുവന്ന് കൈമുട്ട് കൊണ്ട് അടുത്തയാളുടെ നെഞ്ചിലുമിടിച്ചു………. വീണ്ടും അതു തന്നെ ആവർത്തിച്ചു………. അങ്ങനെ രണ്ടുവട്ടം തുടർന്നതിനു ശേഷം നേരത്തെ കൈപിടിച്ച് തിരിച്ചവന്റെ കൈ എതിർ ദിശയിലേക്ക് വീണ്ടും തിരിച്ച ശേഷം മുന്നോട്ട് അവനെ കൊണ്ടുവന്ന് തന്റെ തല കൊണ്ട് അവന്റെ തലയിലേക്ക് അടിച്ച് രാമനാഥൻ അവന്റെ കൈ സ്വതന്ത്രമാക്കി…….. അവർ മൂന്നുപേരും ഒരേ സമയം പിറക്കോട് മലച്ചു……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.