കൃഷ്ണപുരം ദേശം 8[Nelson?] 939

 

മറ്റൊരു കാര്യം നമുടെ പാക്കരന്റെ പെണ്ണുകേസ്……. ഐ മീൻ പെണ്ണുകാണൽ കേസ്…… അവന്റെ ഭാവി അമ്മായി അപ്പനെ പറ്റി അന്വേഷിച്ചു……. പേര് ജോയ് മാത്യൂ താക്കോൽക്കാരൻ……. ജംഗ്ഷനിൽ സാമാന്യം തരക്കേടില്ലാത്ത ഒരു ടെക്സ്റ്റൈയൽസ് നടത്തുന്നു……. രണ്ടു മക്കൾ…… ഒന്ന് സിനി…… പിന്നെ ഒരു അനിയൻ ചെക്കനുണ്ട്…… അന്വേഷിച്ചു വന്നപ്പോഴാണ് വേറെ ഒരു കാര്യം മനസ്സിലായത്……. ഈ പറയുന്ന ജോയിയുടെ ഏട്ടനാണ് ഞങ്ങളുടെ കാര്യസ്ഥൻ ജോർജേട്ടൻ…….. ഇവരുടെ കുടുംബമാണ് വർഷങ്ങളായി ഞങ്ങളുടെ തറവാട്ടിലെ കാര്യസ്ഥസ്ഥാനം നടത്തി പോരുന്നത്…….. അങ്ങനെയാണ് താക്കോൽക്കാരൻ എന്നു അവരെ വിളിക്കുന്നത്……… ജോർജേട്ടന്റെ മുമ്പ് മൂപ്പരുടെ അച്ചനായിരുന്നു…….. അദ്ദേഹത്തിന്റെ കൂടെ ചെറുപ്പം തൊട്ടേ ജോർജേട്ടൻ തറവാട്ടിൽ വന്നിരുന്നു…… അങ്ങനെയാണ് എന്റെ അച്ചനും ജോർജേട്ടനും സുഹൃത്തുക്കളാവുന്നത്……. പിന്നെ ഒപ്പം പഠിച്ചും നടന്നും അവർ ആ സുഹൃത്ത് ബന്ധം സ്ട്രോങ്ങാക്കി……. ഈ ചരിത്രം അമ്മ പറഞ്ഞു തന്നതാണ്……. ഈ ബന്ധമൊക്കെ അവന്റെ കാര്യമറിയുമ്പോൾ പരിഗണിച്ചാൽ മതിയായിരുന്നു……..

പിന്നെ പ്രധാന സംഭവം……. അതു തന്നെ അമൃത……. ഞങ്ങൾ തമ്മിൽ ഇപ്പോൾ ചെറുതായി ഒരു ഫ്രെഡ്ഷിപ്പ് ലെവൽ ചാറ്റിങ്ങൊക്കെ തുടങ്ങി…… എന്നാലും പരിധി ഉണ്ടായിരുന്നു……. അവളെ അവസാനമായി കണ്ടെത്ത് അമ്മാവന്മാർ വന്നതിനു പിറ്റേ ദിവസമാണ്……. അതിനു ശേഷം അവരെല്ലാവരും ഞങ്ങുടെ വീട്ടിലേക്ക് വന്നെങ്കിലും അവൾ മാത്രം വന്നില്ല……. ഹോസ്പിറ്റലിൽ തിരക്കുണ്ടെന്ന് പറഞ്ഞു എന്നാണ് അറിഞ്ഞത്……. ഞങ്ങൾ രണ്ടും ഒപ്പമുണ്ടെങ്കിൽ കാരണവന്മാര് കല്യാണ കാര്യം പറഞ്ഞ് എനിക്ക് ശല്യമാവേണ്ടെന്നു കരുതിയാണ് വരാതിരുന്നത്തെന്ന് എനിക്ക് തോന്നാതിരുന്നില്ല…….. മേസേജ് അയക്കുമ്പോൾ പോലും അവൾ ഈ കാര്യം ശ്രദ്ധിച്ചിരുന്നു…….. ചില പെണ്ണുങ്ങൾ ചെയ്യുന്നത് പോലെ ഒരിക്കലും അവൾ എനിക്ക് ശല്യമായി വന്നിട്ടില്ല……. അതിനു എനിക്ക് അവളോട് ഒരു മതിപ്പും അവളുടെ ക്യാരക്ടെറോട് ഒരു ഇഷ്ടവും തോന്നി…….. പിന്നെ ആക്കെ ശല്യമെന്നു പറയാനുണ്ടായിരുന്നത് എന്റെ പെങ്ങളായിരുന്നു……… വാ തുറന്നാൽ അവൾക്കിപ്പോൾ പറയാഞ്ഞുള്ളത് അമൃതയെ പറ്റിയാണ്……. അമ്മു ചേച്ചി ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്നെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല……. അവൾ അമൃതയുമായിയും ആരതിയുമായിയും നല്ല കമ്പനി ആണ്……. അമൃതയെ അവളുടെ നാത്തൂനായി പ്രഖ്യാപിച്ചിട്ടുണ്ട്…….. അതിന് എന്റെ മനസ് മാറ്റാന്നുള്ള പരിപാടിയാണിപ്പോൾ…….. അമ്മയും അച്ചുവും എന്തിന് രണ്ടു വീട്ടുക്കാർക്കും എന്നെ കാണുമ്പോൾ ഇതു തന്നെയാ പറയാഞ്ഞുള്ളത്……. പക്ഷെ അമ്മയും അച്ചുവും ഒഴികെ ആരും നേരിട്ട് തെളിച്ച് പറയില്ല…….. പക്ഷെ എല്ലാവർക്കും ഈ കാര്യം ഞാൻ അറിഞ്ഞുട്ടുണ്ടെന്ന് അറിയാം……. ബാക്കി പിള്ളേരൊക്കെ ഇടയ്ക്ക് പറയുമെങ്കിലും ഞാൻ മൂത്തത് ആയതു കൊണ്ടാണോ എന്നറിയില്ല ഒരു പരിധി ഉണ്ടായിരുന്നു…..

ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോവുന്നത്……..

*****************************

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.