കൃഷ്ണപുരം ദേശം 8[Nelson?] 940

കൃഷ്ണപുരം ദേശം 8

Author : Nelson?

Previous part

 

തുടരുന്നു….

ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ ചേർന്ന് നാട് കാണിക്കാൻ ഇറങ്ങും…….. ഇവരുള്ളത്തു കൊണ്ട് ഒരു പരിധി വരെ ഈ ബോറടി മാറും…….

പിന്നെ ഈ അവസാന പത്തു ദിവസം എന്തൊക്കെ സംഭവിച്ചു എന്നു ചോദിച്ചാൽ വലിയ സംഭവങ്ങളൊന്നുമില്ലെങ്കിലും ചെറിയ സംഭവങ്ങളുണ്ടായി…….

തറവാട്ടിലെ താമസം മതിയാക്കി അമ്മായിമാരും അമ്മാവന്മാരും പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയെങ്കിലും അച്ചൻ തൽക്കാലം ആരും പോവുന്നില്ലെന്നു പറഞ്ഞതിന്റെ പേരിൽ എടുത്ത പെട്ടി തിരിച്ചു വെച്ചു……. ഇരുപ്പത്തിലേറെ വർഷങ്ങൾക്ക് ശേഷം തിരുച്ചു വന്ന തങ്ങളുടെ സഹോദരന് തന്റെ സഹോദരിമാരുടെ കൂടെ കുറച്ച് കാലം കൂടി താമസിക്കണമെന്ന ആഗ്രഹം അവർക്കും മനസിലായി കാണും…… അങ്ങനെ കുറച്ച് നാളു കൂടി ഇവിടെ തന്നെ നിൽക്കാം എന്നു തീരുമാനമായി……. ഒരു പരിധി വരെ അത് എനിക്കും ആശ്വാസമായിരുന്നു……..

പിന്നെ ചെന്നൈയിൽ നിന്നും എന്റെ അമ്മയുടെ അനിയന്മാർ അഥവാ മുരളിമാമയും വിനോദ്മാമയും കൂടെ കുടുംബവും കഴിഞ്ഞ ആഴ്ച്ച തന്നെ എത്തി…….. അവർക്ക് രണ്ടു പേർക്കും അധികം പ്രായമൊന്നുമില്ലാത്തതുകൊണ്ട് ഞാൻ അവരോട് പെട്ടന്ന് കമ്പനിയായി…….. അമ്മായിമാരും മോശമായിരുന്നില്ല……. പിന്നെ രണ്ടു പേരുടെയും മക്കൾ……. മുരളിമാമയുടെ മകൾ ദേവിക പത്തിലും……. വിനോദ്മാമയുടെ മകൻ വിജേഷ് ഒൻപത്തിലുമാണ്……. അവർ വന്നത്തിന് പിറ്റേ ദിവസം തന്നെ ഞങ്ങൾ അങ്ങോട്ട് ചെന്നിരുന്നു……. അവരുടെ സംസാരം കണ്ടിട്ട് തന്ന അവർ വന്നത് എന്റെയും അമൃതയുടെയും കല്യാണം കൂട്ടാൻ വേണ്ടി മാത്രമാണെന്ന് തോന്നും……. ഇടക്ക് അമ്മയും അവരുടെ കൂടെ തുള്ളും……. അവിടെ ചുറ്റുവട്ടത്ത് നിന്നിരുന്ന അമൃതയെ ഓർത്ത് മാത്രം ഞാൻ ഇതൊന്നും കേട്ടില്ല കണ്ടില്ല എന്നു നടിച്ചു……

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.