കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

“അയ്യോ ആന്റി വന്നു…” വാതിലിനുപുറത്ത് അവളുടെ അമ്മയുടെ സ്വരവും വാതിലിലുള്ള മുട്ടലും കേട്ടതും ഞാനൊന്നു വിറച്ചു. അമ്മയുടെ സ്വരം കേട്ടതോടെ അവളിൽ അതു വരെയുണ്ടായിരുന്ന നാണമെല്ലാം പോയിപ്പോയി, മുഖത്ത് പഴയത് പോലെ ഗൗരവമുള്ള ഭാവം കൈവന്നു.

അവൾ പെട്ടന്നു തന്നെ എന്റെമേൽ നിന്നുന്നും എഴുനേറ്റു.. കൂടെ ഞാനും.

“ദാ വരുന്നു അമ്മാ…” അവളോടൊപ്പം എഴുനേറ്റ് വസ്ത്രം ശരിയാക്കി ക്കൊണ്ടിരുന്ന എന്നെ അവൾ

 സങ്കടവും സന്തോഷവും നിരാശയും നിറഞ്ഞൊരു ഭാവത്തിൽ നോക്കി, അവളുടെ വസ്ത്രം ശരിയാക്കിയിട്ട് വാതിലിനടുത്തേക്ക് നീങ്ങി.

“നിങ്ങളെന്താ പിള്ളേരെ റൂമിനകത്ത് കതകടച്ചിട്ട് ചെയ്യുന്നേ…” ആന്റി ഞങ്ങളിരുവരെയും സംശയഭാവത്തിൽ നോക്കി.

“ഞങ്ങൾ കളി… അല്ല ഞങ്ങള് സംസാരിച്ചോണ്ടിരിക്കുകയായിരുന്നു ആന്റി…” ഞാൻ പെട്ടന്നു കിട്ടിയ ധൈര്യത്തിൽ ചാടിക്കേറി പറഞ്ഞപ്പോൾ നാക്കുപിഴച്ചെങ്കിലും ഞാനൊരു കള്ളം പറഞ്ഞു.

അത് സത്യമാണോയെന്നറിയാൻ ആന്റിയവളെ നോക്കി.

“അതെയമ്മേ… ഞങ്ങള് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…” അമൃതയെന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിച്ചു.

“സംസാരിക്കുവായിരുന്നെങ്കിൽ നിങ്ങൾക്ക് ഇവളെയും കൂടെകൂട്ടി സിറ്റൗട്ടിൽ പോയിരുന്നു സംസാരിച്ചാൽ പോരായിരുന്നോ… നിങ്ങള് റൂമിൽ കേറിയിട്ട് തിരിച്ചതിറങ്ങി വരാതിരുന്നപ്പോൾ ഇവൾ എത്ര വിഷമിച്ചെന്നോ… ഇവളെ നോക്കണമെന്ന് ഏൽപ്പിച്ചിട്ടല്ലേ ഞാൻ പോയത്…”

ആന്റി ഞങ്ങളെ ശാസനയുടെ ഭാവത്തിൽ നോക്കി. ആന്റിയത് പറഞ്ഞപ്പോഴാണ് ഞങ്ങൾ വർഷയുടെ കാര്യം ഓർക്കുന്നത് തന്നെ. വർഷയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ പിണങ്ങിയ മട്ടിലായിരുന്നു.

ഞാൻ അച്ചേട്ടനോടും അമ്മുവേച്ചിയോടും പിണക്കമാ.. എന്നേം സംസാരിക്കാൻ കൂട്ടിലല്ലോ…” വർഷയുടെ കുഞ്ഞുമുഖത്ത് സങ്കടം നിറഞ്ഞു.

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *